"ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5385068 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 31:
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[തിരുവല്ല|തിരുവല്ലയിൽ]] നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് '''ഇരിവപേരൂർ'''. [[മണിമല നദി|മണിമല ആറിന്റെ]] തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തിരുവല്ല, [[ചെങ്ങന്നൂർ]], [[കോഴഞ്ചേരി]] എന്നീ പ്രദേശങ്ങളുടെ സമീപമാണ് ഇരവിപേരൂർ.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>
 
ഇരവിപേരൂർ പഞ്ചായത്ത് പണ്ട് ഇരവിപുരം ആയിരുന്നതായി പറയപ്പെടുന്നു. എ.ഡി.10-ാം നൂറ്റാണ്ടിനുമുമ്പ് പാഴൂർ രാജവംശം എന്ന രാജകുടുംബവും പത്തോളം ബ്രാഹ്മണ ഇല്ലങ്ങളും ഇവിടെ പ്രസിദ്ധിയാർജ്ജിച്ചിരുന്നതായാണ് ഐതിഹ്യം. പാഴൂർ രാജവംശത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ കാലത്താണ് ഈ സ്ഥലത്തിന് ഇരവിപുരം എന്ന പേരുണ്ടായത്. പിൽക്കാലത്ത് ഇരവിപുരം ആണ് ഇരവിപേരൂർ എന്നായി മാറിയത്. ഏ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ പാഴൂർ രാജവംശം മൂവാറ്റുപുഴ താലൂക്കിൽ കുടിയേറി പാർത്തതായി പറയപ്പെടുന്നു. ചിങ്ങമാസത്തിലെ പൂരാടം നാളിൽ പൂരാടധർമ്മം (പൂരാടം കൊടുക്കൽ) ഈ പ്രദേശത്ത് ഇന്നും ആചരിച്ചുവരുന്നു. പാഴൂർ മനയുടെ വടക്കു വശം കോയിക്കൽ തമ്പുരാന്റെ വക വസ്തുക്കൾ ആയിരുന്നു. കോയിക്കൽ തമ്പുരാന്റെ ആരാധന മൂർത്തിയായ പരമ ശിവന്റെ നാമത്തിൽ പണി കഴിപ്പിച്ച ക്ഷേത്രം ആണ് മേത്യക്കോവിൽ ക്ഷേത്രം. ആറ്റുതീരത്ത് താമസിച്ചിരുന്ന സ്ത്രീകൾ വിറക് ശേഖരിക്കാനായി ആറ്റിൽ നിന്നു തടി പിടിച്ചു കയറ്റിയപ്പോൾ തടിയിൽ ഒരു ബാലസുബ്രഹ്മണ്യന്റെ രൂപം കണ്ടു എന്നും ആ സ്ഥലത്ത് സുബ്രഹ്മണ്യന്റെ ക്ഷേത്രം പണിതു എന്നും അങ്ങനെ പൂവപ്പുഴ ക്ഷേത്രം ഉണ്ടായി എന്നുമാണ് ഐതിഹ്യം. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലത്തൂർ മാമ്പറ്റ ഇല്ലവും മറ്റ് ഒൻപത് വിഭാഗങ്ങളും തെക്കൻ മലബാറിൽ പലായനം ചെയ്ത് ഓതറ പുതുക്കുളങ്ങര എത്തി താമസം ആരംഭിച്ചു എന്നതിനുള്ള തെളിവ് ചെപ്പേട് പന്നിവിഴ ഓതറ കളരിയിൽ ഉണ്ടായിരുന്നു.മാമ്പറ്റ ഇല്ലത്തോടൊപ്പം ഇടശ്ശേരി നായന്മാർ, വെളുത്തേടത്ത് നായർ, ഗണക, ക്ഷുരക സമുദായങ്ങൾ കണക്കെഴുത്തുപിള്ള തുടങ്ങിയവരും വന്നിരുന്നുവത്രെ. വടക്കുനിന്നുവന്നവർ വിശ്രമത്തിനായി നോക്കുമ്പോൾ തറ കണ്ടുവെന്നും ഓം തറ എന്നു പറഞ്ഞുവെന്നും അങ്ങനെ ഓതറ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പുതുക്കുളങ്ങര ക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്. 10001 പാളിയിൽ എഴുതിത്തീർക്കുന്ന അതിമനോഹരമായ ഭൈരവി കോലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഉള്ള ആളുകളെ ഉത്സവ ദിവസങ്ങളിൽ ഇവിടേക്ക് ആകർഷിക്കുന്നു. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറുഭാഗം തിരുവാമനപുരം എന്ന സ്ഥലമാണ്. ഇവിടെ അതിപ്രശസ്തമായ ഒരു വൈഷ്ണവക്ഷേത്രം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ശ്രീ വാമനപുരം ആണ് തിരുവാമനപുരം ആയത് എന്നാണ് ഐതിഹ്യം. ചെങ്ങന്നൂർ ക്ഷേത്രത്തിലെ 281/2 ദേവന്മാരിൽ അരദേവൻ ശ്രീവാമനനാണെന്നും, വാമനന്റെ പുരം എന്ന നിലയ്ക്ക് തിരുവാമനപുരം എന്ന് പേരുണ്ടായി എന്നും പറയപ്പെടുന്നു. അന്യാദൃശ്യമായ വട്ടശ്രീകോവിൽ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്രാവശിഷ്ടങ്ങളായ വൻ ഒറ്റക്കല്ലുകൾ ഇപ്പോഴും ഇവിടെ കാണപ്പെടുന്നു. തിരുവാമനപുരം പാലത്തിന്റെ പടിഞ്ഞാറുവശം തുരുത്തിയാണ്. തുരുത്ത് ആയിരുന്നതുകൊണ്ട് തുരുത്തി എന്നുപേരുണ്ടായി. ഇരവിപേരൂർ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറായിട്ടാണ് വള്ളംകുളം ഗ്രാമം. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് വെള്ളംകുളം എന്നും പിന്നീട് അത് വള്ളംകുളം എന്നായി എന്നും വിശ്വസിക്കപ്പെടുന്നു. തിരുവാറന്മുള ഭഗവാന്റെ പ്രസിദ്ധമായ ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടം ഈ കരയ്ക്ക് ഉണ്ടായിരുന്നു. ദേശവാസികൾക്ക് ഐശ്വര്യവും അനുഗ്രഹവും സമാധാനവും നൽകിക്കൊണ്ട് നന്നൂർ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ് പുത്തൻകാവുമല മഹാദേവക്ഷേത്രം. ക്ഷേത്രം നില്ക്കുന്ന സ്ഥലം എന്ന നിലയ്ക്ക് പുത്തൻകാവുമല എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്നു പറയപ്പെടുന്നു. 1893 നവംബർ 2-ാം തീയതി ആരംഭിച്ച ഏറ്റവും പുരാതനമായ ക്രൈസ്തവദേവാലയമാണ് ഇരവിപേരൂർ സെന്റ്മേരീസ് ക്നാനായ പള്ളി. സ്വന്തമായ സാമൂഹ്യാചാരങ്ങളും സാമൂഹ്യ വ്യക്തിത്വവും പുലർത്തുന്ന ഒരു ജനവിഭാഗമാണ് ക്നാനായക്കാർ. ഓതറയിലുള്ള ക്നാനായ സഭയുടെ നസ്രേത്ത് ആശ്രമം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സാധുക്കളായ കുട്ടികളെ എടുത്തു വളർത്തുക, ഫാമിലി കൌൺസിലിംഗ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നു. കൂടാതെ ക്നാനായ സഭയുടെ നാല് പള്ളികൾ ഈ പഞ്ചായത്തിലുണ്ട്. ഇരവി എന്നു പേരായ ഊരിൽ പരിലസിക്കുന്ന ദേവാലയമാണ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി. ഈ ദേവാലയം മാർത്തോമ്മാ സഭയുടെ ചരിത്രത്തിൽ ഉന്നതമായ സ്ഥാനം അർഹിക്കുന്നു.
== പേരിനുപിന്നിൽ ==
ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.<ref>[http://www.eraviperooronline.com/eraviperoor_article_cherian%20p%20cherian1.html ഇരവിപുരം ഓൺലൈൻ.കോം എന്ന വെബ്‌സൈറ്റിൽ നിന്നും], ശേഖരിച്ചത് സെപ്തംബർ 05, 2012</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇരവിപേരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്