"ഇന്ത്യൻ കോഫീ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവിൽ വന്നു.
 
കേരളത്തിലെപിരിച്ചു കമ്മ്യൂണിസ്റ്റ്‌വിടപ്പെട്ട നേതാവായിരുന്നഇന്ത്യാ [[എകോഫീ കെഹൗസ് ഗോപാലൻ]] 1958-ൽതൊ‍ഴിലാളികൾ തൃശൂരിൽ രൂപം നൽകിയ ''ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷൻ'' എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലേറെ ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്‌. കൂടാതെ [[കൊൽക്കത്ത]] തുടങ്ങിയ [[ഇന്ത്യയിലെ വൻനഗരങ്ങൾ|ഇന്ത്യയിലെ വൻനഗരങ്ങളിലും]] ഇവർ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.
 
തൃശ്ശൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവ് അഡ്വ. [[ടി കെ കൃഷ്ണൻ]] ആയിരുന്നു സംഘം പ്രസിഡണ്ട്‌. ഇന്ത്യ കോഫി ബോർഡ്‌ ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി [[എൻ എസ് പരമേശ്വരൻ പിള്ള]] സെക്രട്ടറിയും . 'കോഫി ഹൗസിൻറെ കഥ' എന്ന പേരിൽ സ്ഥാപക സെക്രട്ടറി പരമേശ്വരൻ പിള്ള കോഫി ഹൗസിൻറെ ചരിത്രം എഴുതിയിട്ടുണ്ട് . കറന്റ്‌ ബുക്സ്, തൃശൂർ പ്രസിദ്ധീകരിച്ച ഈ പുസ്തകം മികച്ച ജീവ ചരിത്രതിനുള്ള 2007ലെ അബുദാബി ശക്തി പുരസ്കാരം നേടി. ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിൻറെ ഏക ലിഖിത ചരിത്രം ഇതാണ്.
 
തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യൻ കോഫീ ഹൗസിനുണ്ട്‌. അൻപതിലേറെ വർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തിൽ ജനപ്രിയ ബ്രാൻഡായി നിലനിൽക്കുന്നു.
"https://ml.wikipedia.org/wiki/ഇന്ത്യൻ_കോഫീ_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്