"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Cheraman Perumal}}
[[File:Cheraman Perumal.png|right|thumb|250px|ചേരമാൻ പെരുമാളിന്റെ രൂപം.{{Ref|ക|ക}}]]
[[മഹോദയപുരം]] ( [[കൊടുങ്ങല്ലൂർ]]) ആസ്ഥാനമാക്കി [[കേരളം]] ഭരിച്ചിരുന്ന രാജശേഖര വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശജനായ രാജാവാണ് '''ചേരമാൻ പെരുമാൾ'''. (ക്രി. വ. 805-824) ഇദ്ദേഹം അവസാനത്തെ ചേര രാജാവ് എന്നും അറിയപ്പെടുന്നു. ചേരമാൻ പെരുമാൾ നായനാർ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] മത ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. [[ചെക്കീഴാർ‌|ചെക്കീഴാരുടെ]] [[പെരിയപുരാണം]] എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. [[ശൈവമുനി|ശൈവമുനിമാരായിരുന്ന]] 63 നായനാർമാരെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് [[പെരിയപുരാണം]]. എന്നാൽ ചേരമാൻ പെരുമാൾ നായനാരുടെ അച്ഛൻ കുലശേഖര പെരുമാൾ പേരുകേട്ട ഒരു വൈഷ്ണവ മുനിയായിരുന്നു. <ref name="കേരളചരിത്രശില്പികൾ-48"> എ. ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികൾ.1988. ഏടുകൾ 48,49. സഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള. </ref>
 
== ചരിത്രം ==
പിതാവ് കുലശേഖര ആഴ്വാർ ചോളവംശജനായിരുന്നു, മാതാവ് ചേരവംശജയാണ്‌. <ref> എ. ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികൾ.1988. ഏടുകൾ name="കേരളചരിത്രശില്പികൾ-48,49. സഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം" കേരള. </ref> ജനിച്ചത് കൊടുങ്ങല്ലൂരിലെ [[തിരുവഞ്ചിക്കുളം|തിരുവഞ്ചിക്കുളത്ത്]]. [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|ക്ഷേത്രപരിസരത്തു]] തന്നെയാണ് അദ്ദേഹം സിംഹാസനരൂഢനായതിനുശേഷവും ചിലവഴിച്ചിരുന്നത്. അത്രയ്ക്കും തികഞ്ഞ ശിവഭക്തനായിരുന്നു അദ്ദേഹം. മുഴുവൻ സമയവും ശിവപൂജയിൽ മുഴുകിയിരുന്ന അദ്ദേഹം ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് തിരുവഞ്ചിക്കുളത്തെ ശിവ പ്രതിഷ്ഠ എന്നു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും പൂജയുടെ അന്ത്യത്തിൽ ചിദംബരത്തിൽ നടനമാടുന്ന ശിവഭഗവാൻറെ ചിലമ്പൊലി അദ്ദേഹം കേൾ‍ക്കുമായിരുന്നു എന്നു ചേക്കിഴാർ വർണ്ണിക്കുന്നു. ഒരിക്കൽ ചാരം കൊണ്ട് ദേഹം മൂടിയ ഒരു അലക്കുകാരന്റെ കാൽക്കൽ - അയാളെ വിഭൂതിയണിഞ്ഞ ശിവപെരുമാളായി തനിക്കു ദർശിക്കാൻ കഴിഞ്ഞതുകൊണ്ട് - അദ്ദേഹം വീണു നമസ്കരിക്കുകയുണ്ടായി.<ref name="dlshq-ക">{{cite web|title=SIXTY-THREE NAYANAR SAINTS|url=http://www.dlshq.org/download/nayanar.htm|work=dlshq.org|publisher=THE DIVINE LIFE SOCIETY|chapter=37. Cheraman Perumal Nayanar|accessdate=28 ഒക്ടോബർ 2014|author=ശ്രീ സ്വാമി ശിവാനന്ദ|archiveurl=http://web.archive.org/web/20141028082520/http://www.dlshq.org/download/nayanar.htm|archivedate=2014-10-28 08:25:20|language=ആംഗലേയം|format=HTML|year=1999}}</ref>
http://www.dlshq.org/download/nayanar.htm
</ref>
 
ഒരിക്കൽ പൂജക്കുശേഷം താൻ സ്ഥിരം അനുഭവിച്ചിരുന്ന ചിലമ്പൊലി ശബ്ദം കേൾക്കാതെ വരികയും അത് [[പരമശിവൻ|ശിവഭഗവാന്]] തന്നോടു തോന്നിയ അനിഷ്ടം മൂലമെന്ന് കരുതി ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ അദ്ദേഹത്തിൻറെ മുന്നിൽ സക്ഷാൽ [[പരമശിവൻ]] പ്രത്യഷപ്പെട്ടെന്നും ചേക്കീഴാർ വിവരിക്കുന്നു. സുന്ദരമൂർത്തിയുടെ പാട്ടിൽ ലയിച്ചു പോയതിനാലാണ് താൻ നടനം മറന്നു പോയതെന്നു [[പരമശിവൻ|ശിവൻ]] അരുളിച്ചെയ്ത് ചേരമാൻ പെരുമാളിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു. ഈ സംഭവം നായനാരിൽ ശിവക്ഷേത്ര ദർശനം നടത്തുന്നതിനും, സുന്ദരമൂർത്തിയെ കണ്ടു വണങ്ങുന്നതിനും ആഗ്രഹം ജനിപ്പിച്ചുവത്രെ.
 
== "കേരളോല്പത്തി"യിൽ ഇങ്ങനെ ==
{{പ്രലേ|കേരളോല്പത്തി}}
{{wikisource|കേരളോല്പത്തി}}
പതിനേഴാം നൂറ്റാണ്ടോടെ ഉണ്ടായ "കേരളോല്പത്തി" എന്ന കൃതിയിൽ പെരുമാക്കന്മാരെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ കർത്താവ് ആരെന്ന് കൃത്യമായി അറിവില്ല. നാലു "തൊപ്പിയിട്ടവരെ" - പറങ്കികൾ (portugese)‍, പരന്ത്രീസുകാർ (french), ലന്തക്കാർ(dutch)‍, ഇംഗ്ലീഷുകാർ(english) - കുറിച്ച് അതിൽ പരാമർശിക്കുന്നുണ്ട്. കേരളചരിത്രരചനാശ്രമങ്ങളിൽ ആദ്യത്തേതെന്ന പ്രാധാന്യം ഇതിന്നുണ്ട്. അതിൽ ചേരമാൻ പെരുമാളെപറ്റിയും പറയുന്നുണ്ട്.
Line 20 ⟶ 19:
 
== അവലംബങ്ങൾ ==
{{reflist|2}}
<references/>
 
[[വിഭാഗം:കേരളചരിത്രം]]
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്