"സിന്ധു നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(grammar mistake correcyed)
 
=== പുരാവസ്തു തെളിവുകൾ ===
മൊഹൻജൊ-ദരോവിൽ ഉത്ഖനനം നടത്തിയ മാർഷലും മക്കേയും അവിടെ നടന്നതായി തങ്ങൾ കരുതുന്ന കൂട്ടക്കൊലക്ക്‌ തെളിവുകൾ നൽകുന്നുണ്ട്. കിഴക്കുഭാഗത്തുള്ള ഡി,കെ ഏരിയയിൽ നാല് ശവങ്ങൾ കണ്ടെടുത്തത്‌ അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മരിച്ചുവീണ പോലെ തോന്നിച്ചിരുന്നു. ആ ദുരന്തസംഭവം നടന്ന ദിവസം വരെ സമീപത്തെ കിണറും പരിസരവും ഉപയോഗിച്ചിരുന്നതായും സാഹചര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.. എച്ച്‌.ആർ ഭാഗത്തെ ഒരു വീട്ടിൽ നിന്ന് സ്ത്രീകളുടേതും പുരുഷന്മാരുടേതുമടങ്ങുന്ന 13 അസ്ഥിപഞ്ജരങ്ങൾ ലഭിച്ചിരുന്നു. അവയിൽ പലതും ആഭരണങ്ങൾ ധരിച്ചിരുന്ന അവസ്ഥയിലായിരുന്നു. ഒന്നിന്റെ തലയിൽ ഉണ്ടായിരുന്ന മുറിവ്‌ 146 മി.മീറ്റർ ആഴമുള്ളതായിരുന്നു. മറ്റു തലയോടുകളിലും ഇതേ പോലെയുള്ള ലക്ഷണങ്ങൾ തന്നെ കണ്ടിരുന്നു. 1964ൽ എച്ച്‌ ആർ ഭാഗത്തു നിന്നു തന്നെ പതിവുള്ള മട്ടിൽ അടക്കം ചെയ്യാതെ അനാഥമായി കിടന്ന പോലെ ഏതാനും അസ്ഥികൂടങ്ങൾ കൂടി കണ്ടെടുത്തിരുന്നു. <ref name="husain"> {{cite book |last=എൻ.എം.|first=ഹുസൈൻ|authorlink=എൻ.എം. ഹുസൈൻ|coauthors= |title=സൈന്ധവ നാഗരികതയും പുരാണ കഥകളും |year=1992|publisher=ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൌസ്|location= കോഴിക്കോട് |isbn= 81-7204-405-4 }} </ref> ഇതെല്ലാം സൂചിപ്പിക്കുന്നത് മോഹെൻജോ-ദാരോ അപ്രത്യക്ഷമാവുന്നതിനു കാരണമായ അന്തിമ കൂട്ടക്കൊലയെയാണ് എന്ന് മർഷലുംകൂട്ടരും പറയുന്നു. <ref> John marshal : mohenjodaro and the Indus civilization </ref>
 
മറ്റൊരു നഗരമായ ചൻഹു-ദരോയിൽ ഉത്ഖനനം ചെയ്തവർക്ക്‌ അവിടെ ജലപ്രളയത്തിൽ നിന്ന് രക്ഷ ഉറപ്പാക്കുന്ന തരത്തിൽ വളരെ ഉയരമുള്ള അടിത്തറകളിൽ കെട്ടിടങ്ങൾ പണിതതായാണ്‌ കാണാൻ കഴിഞ്ഞത്‌. ആദ്യത്തെ മൂന്നു ഘട്ടങ്ങൾ ഹരപ്പയിലേതുപോലെത്തന്നെയായിരുന്നു. അവയുടെ അടിത്തറകൾക്ക് ഉയരം കുറവായിരുന്നു. അവയെല്ലാം വെള്ളപ്പൊക്കത്തിൽ നശിച്ചിരിക്കാമെന്നും അതുകൊണ്ട് പിന്നീടുണ്ടാക്കിയവയാണ് ഉയരം കൂടിയ അടിത്തറകളെന്നും നിഗമനമുണ്ട്. പക്ഷേ ഈ കെട്ടിടങ്ങൾ നിർമ്മാണമധ്യേ നിർത്തിപ്പോയതുപോലെ അപൂർണ്ണമായാണ് കാണപ്പെട്ടത്‌..
24,800

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2089907" എന്ന താളിൽനിന്ന് ശേഖരിച്ചത്