"പിട്രോ ഡെല്ല വെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:Pietro Della Valle.jpg|thumb|250px|right|Pietro Della Valle]]
പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികനാണ് പിട്രോ ഡെല്ല വെല്ലി( 2 ഏപ്രിൽ 15821586-21 ഏപ്രിൽ 1652). സുഹൃത്ത് മറിയോ ഷിപ്പാനോവിനുളള കത്തുകളിൽ തന്റെ യാത്രകളെപ്പറ്റി വെല്ലി സവിസ്തരം പ്രതിപാദിച്ചു.<ref name= Valle>[http://www.columbia.edu/itc/mealac/pritchett/00generallinks/dellavalle/ പിട്രോ ഡെല്ല വെല്ലിയുടെ കത്തുകൾ]</ref>.പ്രേമനൈരാശ്യമാണ് യാത്രക്ക് പ്രേരകമായതെന്നു പറയപ്പെടുന്നു.<ref name=Saudi>[http://www.saudiaramcoworld.com/issue/201401/pietro.della.valle.pilgrim.of.curiosity.htm പിട്രോ ഡെല്ല വെല്ലി]</ref>.[[ജറുസലേം | ജറുസലേമിലേക്കുളള]] തീർഥയാത്രയായി തുടങ്ങിയ ഉദ്യമം ഒരു വ്യാഴവട്ടക്കാലത്തേക്കു നീണ്ടു നിന്നു.
==യാത്രകൾ==
ജൂൺ 1614-ൽ [[വെനീസ്| വെനീസിൽനിന്ന്]] കപ്പൽ മാർഗം[[ ഇസ്താംബുൾ| കോൺസ്റ്റാന്റിനോപ്പിളിലെത്തിയ]] വെല്ലി അവിടെ ഒരു വർഷം താമസിച്ചതായി കാണുന്നു. [[റംസാൻ]] ആഘോഷങ്ങളെക്കുറിച്ച് കത്തുകളിൽ പറയുന്നുണ്ട്. ടർക്കിഷ്, അറബിക്, പേർഷ്യൻ ഭാഷകൾ പഠിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.<ref name=Saudi/>. സപ്റ്റമ്പർ -ന് കടൽ വഴി [[അലക്സാണ്ട്രിയ |അലക്സാണ്ട്രിയയിലേക്കു]] യാത്രതിരിച്ചു. [[ ഈജിപ്റ്റ്|ഈജിപ്തിൽ]] ചെലവിട്ട സമയത്ത് ഒരു [[മമ്മി]] സ്വന്തമാക്കാൻ വെല്ലി കഴിവതും ശ്രമിച്ചു. പക്ഷെ സാധ്യമായില്ല. [[ജറുസലേം]], [[ഡമാസ്കസ്]], [[ആലെപ്പോ]] എന്നീ സ്ഥലങ്ങൾ സന്ദർശിച്ചശേഷം ബാഗ്ദാദിലെത്തി. ഇവിടെ വെച്ച് മാനി എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതായി കാണുന്നു<ref name=Saudi/>. മാനിയുടെ സൗന്ദര്യത്തെപ്പറ്റി ഡിസമ്പർ 16നു തുടങ്ങി 23നു മുഴുമിച്ച കത്തിൽ വെല്ലി വാചാലനാകുന്നുണ്ട്. പേർഷ്യയിലേക്കുളള യാത്ര ഭാര്യയുമൊന്നിച്ചായിരുന്നു. ഇസ്ഫഹാൻ എന്ന പേർഷ്യൻ നഗരത്തിലെത്തിയ വെല്ലി ഷാ അബ്ബാസിനോടൊന്നിച്ച് പലയിടങ്ങളും സന്ദർശിച്ചു. രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങൾ വെല്ലിയുടെ പരിപാടികളെ സാരമായി ബാധിച്ചു. രോഗബാധിതയായ ഭാര്യ മരണത്തിനിരയായി. പേർഷ്യയിൽ നിന്ന് കടൽമാർഗം ഇന്ത്യയുടെ പശ്ചിമതീരത്തെത്തിയ വെല്ലി [[ഗോവ |ഗോവയും]] [[വിജയനഗര സാമ്രാജ്യം |വിജയനഗരവും]] [[കോഴിക്കോട് |കലികട്ടും]] സന്ദർശിച്ച വിവരങ്ങളുണ്ട്.
<references/>
 
[[വർഗ്ഗം:15821586-ൽ ജനിച്ചവർ]]
[[വർഗ്ഗം:1652-ൽ മരിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 2-ന് ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2079915" എന്ന താളിൽനിന്ന് ശേഖരിച്ചത്