"പിട്രോ ഡെല്ല വെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികനാണ് പിട്രോ ഡെല്ല വെല്ലി( 2 ഏപ്രിൽ 1582-21 ഏപ്രിൽ 1652). സുഹൃത്ത് മറിയോ ഷിപ്പാനോവിനുളള കത്തുകളിൽ തന്റെ യാത്രകളെപ്പറ്റി വെല്ലി സവിസ്തരം പ്രതിപാദിച്ചു.<ref name= Valle>[http://www.columbia.edu/itc/mealac/pritchett/00generallinks/dellavalle/ പിട്രോ ഡെല്ല വെല്ലിയുടെ കത്തുകൾ]</ref>.പ്രേമനൈരാശ്യമാണ് യാത്രക്ക് പ്രേരകമായതെന്നു പറയപ്പെടുന്നു.<ref name=Saudi>[http://www.saudiaramcoworld.com/issue/201401/pietro.della.valle.pilgrim.of.curiosity.htm പിട്രോ ഡെല്ല വെല്ലി]</ref>.[[ജറുസലേം | ജറുസലേമിലേക്കുളള]] തീർഥയാത്രയായി തുടങ്ങിയ ഉദ്യമം ഒരു വ്യാഴവട്ടക്കാലത്തേക്കു നീണ്ടു നിന്നു.
==യാത്രകൾ==
ജൂൺ 1614-ൽ [[വെനീസ്| വെനീസിൽനിന്ന്]] കപ്പൽ മാർഗം[[ ഇസ്താംബുൾ| കോൺസ്റ്റാന്റിനോപ്പിളിലെത്തിയ]] വെല്ലി അവിടെ ഒരു വർഷം താമസിച്ചതായി കാണുന്നു. [[റംസാൻ]] ആഘോഷങ്ങളെക്കുറിച്ച് കത്തുകളിൽ പറയുന്നുണ്ട്. ടർക്കിഷ്, അറബിക്, പേർഷ്യൻ ഭാഷകൾ പഠിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.<ref name=Saudi/>. സപ്റ്റമ്പർ -ന് കടൽ വഴി [[അലക്സാണ്ട്രിയ |അലക്സാണ്ട്രിയയിലേക്കു]] യാത്രതിരിച്ചു. [[ ഈജിപ്റ്റ്|ഈജിപ്തിൽ]] ചെലവിട്ട സമയത്ത് ഒരു [[മമ്മി]] സ്വന്തമാക്കാൻ വെല്ലി കഴിവതും ശ്രമിച്ചു. പക്ഷെ സാധ്യമായില്ല.
ഇന്ത്യയിൽ നിന്ന് [[മസ്കറ്റ്]] വഴി [[ബസറ|ബസ്രയിലേക്കും]] അവിടന്ന് 1626-ഏപ്രിൽ 4ന് [[റോം| റോമിലെക്കും]] തിരിച്ചെത്തി. 1650-ൽ വെല്ലി തന്റെ യാത്രക്കുറിപ്പുകളുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. 1652-ൽ അദ്ദേഹം നിര്യാതനായി. മറ്റു രണ്ടു ഭാഗങ്ങൾ 1658ലും, 1663ലുമായി മക്കൾ പ്രസിദ്ധീകരിച്ചു.<ref name=Saudi/>
|