"വാസ്കോ ഡ ഗാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
 
== ഗാമ പോർട്ടുഗലിൽ ==
1499 സെപ്തംബറിൽ സ്വന്തം നാട്ടിൽ എത്തിയ ഗാമയ്ക്ക് വിരോചിതമായ വർവേല്പാണ് പോർട്ടുഗലിലെ നാട്ടുകാർ നൽകിയത്. വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ സഹോദരനും ഒരു കപ്പലിന്റെ കപ്പിത്താനുമായ പാവുലോ ഡ ഗാമ അന്തരിച്ചിരുന്നു. തുടക്കത്തിലുണ്ടായിരുന്ന നാലു കപ്പലുകളിൽ രണ്ടെണ്ണവും ഈ യാത്രയിൽ നഷ്ടപ്പെട്ടിരുന്നു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 88, ISBN 817450724</ref>. 170 പേരുമായി യാത്ര പുറപ്പെട്ട സംഘത്തിലെ 54 പേർ മാത്രമാണ്‌ തിരിച്ചെത്തിയത്<ref name=ncert%2F/>. വ്യാപാരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര വൻ വിജയമായിരുന്നു. യാത്രക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളായിരുന്നു ഗാമ കൊണ്ടുവന്നത്. ചരക്കുളകൾക്ക് പുറമേ 16 കേരളീയരുമുണ്ടായിരുന്നു. അതീവ സന്തുഷ്ടനായ മാനുവൽ രാജാവ് അദ്ദേഹത്തിന് അളവറ്റ പ്രതിഫലം നൽകി. അദ്ദേഹത്തെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഡ്മിറൽ എന്ന ബഹുമതി നൽകി ആദരിച്ചു. [[സിനെസ്]] എന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ [[ജന്മി|ജന്മിയാക്കി]] മാറ്റി.
=== പിന്നീടുള്ള ദൌത്യങ്ങൾ ===
<!-- [[ചിത്രം:500VG.png|thumb|right| ഗാമയുടെ ഓർമ്മക്കായി പോർട്ടുഗലിൽ ഇറക്കിയ കറൻസി നോട്ട്]] -->[[1500]] മാർച്ച 9 ന്‌ പോർത്തുഗൽ രാജവ് പത്ത് കപ്പലുകളും രണ്ടു കാരവല്ലുകളും 1500 നാവികരുമുൾപ്പടെയുള്ള ഒരു സംഘത്തെ [[പെഡ്രോ അൽവാരസ് കബ്രാൾ|പെഡ്രോ അൽവാരസ് കബ്രാളിന്റെ]] നേതൃത്വത്തിൽ ഇന്ത്യയിലേക്ക് അയച്ചു. ഒരു കപ്പലിൽ ബർത്തലോമിയോ ഡയസും [[വിശുദ്ധ ഫ്രാൻസീസ് സേവ്യർ|വിശുദ്ധ ഫ്രാൻസീസ് സേവ്യറുമുണ്ടായിരുന്നു]]. എന്നാൽ ആദ്യം [[സാമൂതിരി]] അനുകൂലമായി പ്രവർത്തിച്ചെങ്കിലും മൂറുകളുടെ ഉപദ്രവം കൂടുതലായിരുന്നു. അവർ കൊച്ചിയിലേയ്ക്ക് നീങ്ങുകയും രാജാവിന്റെ നിർലോഭ സഹായം ലഭിക്കുകയും ചെയ്തു. അവർ കൊച്ചിയിൽ പണ്ടികശാല പണിത് ക്രയ വിക്രയം ആരംഭിച്ചു. ഇതേ വർഷം തന്നെ [[ജോൺ ൻഡിനിയുവ]] എന്ന കപ്പിത്താന്റെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകൾ [[മാനുവൽ രാജാവ്]] ഇന്ത്യയിലേയ്ക്കയച്ചു. ഇവരെല്ലാം മൂറുകളുമായി ഇടയുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതൊക്കെയാണേങ്കിലും കൊച്ചിയിൽ നിന്നു മാത്രമേ അവർക്ക് വേണ്ട ചരക്കുകൾ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഒരു സമാധാനപരമായ വ്യാപാരം വിദൂരമായിരുന്നു.
"https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്