"കൂത്താട്ടുകുളം മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==ആദ്യകാല ജീവിതം==
1921 സെപ്തംബർ 24-നാണ് പള്ളിപ്പാട്ടത്ത് തോമസ് മേരി എന്ന പി.ടി.മേരി ജനിച്ചത്. കെ.ജെ.പത്രോസ്, സി.ജെ.ഏലിയാമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ.<ref>[[#sp11|സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ]] പുറം 229</ref> കൂത്താട്ടുകുളത്തിനടുത്തുള്ള വടകര സെന്റ് ജോൺസ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1857-ലെ ലഹളയെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ സംസാരിച്ച അദ്ധ്യാപകർക്കെതിരേ മേരി ഉച്ചത്തിൽ ശബ്ദമുയർത്തി. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ]] സ്കൂളിലെ നേതൃത്വം മേരി സ്വമേധയാ തന്നെ ഏറ്റെടുത്തു. 1938-ൽ ദേശീയനേതൃത്വത്തിന്റെ ആഹ്വാനപ്രകാരം നടത്തിയ സമരത്തിൽ പങ്കെടുത്തതിന് മാപ്പെഴുതിക്കൊടുക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടുവെങ്കിലും മേരി അനുസരിച്ചില്ല. [[സി.പി. രാമസ്വാമി|ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ]] ഷഷ്ഠിപൂർത്തിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ നിർബന്ധിത പിരിവിനെ എതിർത്ത മേരിയെ സ്കൂളിൽ നിന്നും പുറത്താക്കി.<ref>[[#sp11|സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ]] പുറം 230</ref> പിന്നീട് സ്കൂളിൽ തിരികെ പ്രവേശിച്ച് പഠനം പൂർത്തിയാക്കുകയും, അതിനുശേഷം ടി.ടി.സി പഠനത്തിനായി തിരുവനന്തപുരത്തെ സെന്റ് റോക്സ് കോൺവെന്റിൽ ചേർന്നു.
 
പഠനശേഷം പി.എസ്.സി വഴി ടെലിഫോൺ വകുപ്പിൽ ജോലി ലഭിച്ചുവെങ്കിലും, അതു നിരസിച്ച് സാമൂഹ്യപ്രവർത്തനത്തിറങ്ങി പുറപ്പെട്ടു. കോട്ടയം മഹിളാ സദനത്തിൽ സന്നദ്ധപ്രവർത്തകയായി ജോലി തുടങ്ങി. കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സദനമായിരുന്നുവെങ്കിലും, അവിടുത്തെ അന്തേവാസികളെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാരായിരുന്നു.
"https://ml.wikipedia.org/wiki/കൂത്താട്ടുകുളം_മേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്