"കൃഷ്ണപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
== ചരിത്രം ==
[[ചിത്രം:krishnapuram_palace1.jpg|260px|thumb|right]]
പുരാതനകാലത്ത്‌ [[ഓടനാട്]] എന്നായിരുന്നു ഇന്നത്തെ കായംകുളം ഉൾപ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്‌. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച്‌ കൃത്യമായ അറിവില്ല. കായംകുളവും സമീപ പ്രദേശങ്ങളായ [[ചെങ്ങന്നൂർ]]{{തെളിവ്}}, [[മാവേലിക്കര]], [[കരുനാഗപ്പള്ളി]], [[കാർത്തികപ്പള്ളി]] തുടങ്ങിയ പ്രദേശങ്ങളും ചേർന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്‌. പതിനഞ്ചാം നൂറ്റാണ്ടോടെ, ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള '''[[എരുവ]]''' എന്ന സ്ഥലത്തേക്ക്‌ മാറ്റി. നീണ്ട ഒരു കടൽത്തീരമുണ്ടായിരുന്ന ഈ രാജ്യവുമായി [[നെതർലന്റ്നെതർലന്റ്സ്|ഡച്ചുകാർക്കും]] [[പോർച്ചുഗൽ|പോർച്ചുഗീസുകാർക്കും]] നല്ല വ്യാപാരബന്ധങ്ങളുണ്ടായിരുന്നു.
 
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തിരുവിതാംകൂർ മഹാരാജാവായിരുന്ന [[മാർത്താണ്ഡവർമ്മ]] കായംകുളംരാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേർക്കുകയും ചെയ്തു. കായംകുളം രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തി, 1729-നും 1758-നും ഇടയിലുള്ള കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ ഇന്നു കാണുന്ന കൊട്ടാരത്തിന്റെ ആദ്യരൂപം പണികഴിപ്പിച്ചു. [[രാമയ്യൻ ദളവ|രാമയ്യൻ ദളവയ്ക്കായിരുന്നു]] നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. പിന്നീട്‌ [[അയ്യപ്പൻ മാർത്താണ്ഡപ്പിള്ള]] ഈ കൊട്ടാരം പുതുക്കിപ്പണിതെങ്കിലും തനിമയിൽ മാറ്റമൊന്നും വരുത്തിയില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ ഒരു ഇടത്താവളമായി കൃഷ്ണപുരം കൊട്ടാരം ഉപയോഗിച്ചുപോന്നു.
"https://ml.wikipedia.org/wiki/കൃഷ്ണപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്