"കൃഷ്ണപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂർവ്വ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങൾ നൽകാൻ പുരാവസ്തു വകുപ്പിൻറെ ഉദ്യോഗസ്ഥരുമുണ്ട്. മുകൾത്തട്ടിലെ വിശാലമായ ഹാളുകളിൽ അതി ബൃഹത്തായ ഒരു നാണയശേഖരവും, പുരാതന ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. താഴത്തെ മുറികളിൽ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളിൽനിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ [[മഞ്ചൽ]], [[പല്ലക്ക്]] തുടങ്ങിയ വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതു കൂടാതെ കൊട്ടാരത്തിലെ [[തേവാരം|തേവാരപ്പുരയുടെ]] സമീപമുള്ള ഭിത്തിയിൽ, കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർച്ചിത്രമായ [[ഗജേന്ദ്രമോക്ഷം ചുവർചിത്രം|ഗജേന്ദ്രമോക്ഷം]] ചിത്രീകരിച്ചിരിക്കുന്നു. പൂർണ്ണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.
 
== എത്തിച്ചേരാൻ ==
== കൊട്ടാരത്തിൽ എത്തിച്ചേരുവാനുള്ള വഴി ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] പ്രമുഖ പട്ടണങ്ങളിൽ ഒന്നാണ്‌ [[കായംകുളം]]. പട്ടണത്തിൽനിന്നും ഏകദേശം രണ്ടുകിലോമീറ്റർ തെക്കോട്ടു മാറി, [[ദേശീയപാത 544|ദേശീയപാതക്കു]] സമീപത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്.
* [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം|തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്നും ഏകദേശം 100 കി.മീ. അകലെയായി [[ദേശീയപാത 544]]-ൽ(പഴയ NH-47) ആണ് കായംകുളം പട്ടണം.
* [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്നും ഏകദേശം 130 കി.മീ. അകലെയാണ് കായംകുളം.
* കായംകുളം റെയിൽ‌വേ സ്റ്റേഷൻ ഠൌണിൽഠൗണിൽ നിന്ന് ഏകദേശം 1.5 കി.മീ അകലെയാണ്. [[എറണാകുളം]], [[കോട്ടയം]], [[ആലപ്പുഴ]], [[കൊല്ലം]], [[തിരുവനന്തപുരം]] ഭാഗത്തുനിന്നുള്ള മിക്കവാറും എല്ലാ ട്രെയിനുകളും കായംകുളത്ത് നിറുത്തും.
* കായംകുളം ബസ് സ്റ്റാന്റ് ഒരു പ്രധാന ബസ് സ്റ്റാന്റാണ്. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോകുന്ന എല്ലാ ബസ്സുകളും ഇവിടെ നിർത്തും.
 
== കൊട്ടാരത്തിലെ ദൃശ്യങ്ങൾ ==
"https://ml.wikipedia.org/wiki/കൃഷ്ണപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്