"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
ചിന്ത എന്നര്‍ത്ഥം വരുന്ന പദമാണ് ഖയാല്‍.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതല്‍ എട്ടുവരി വരെയുള്ള കൃതികള്‍ക്ക് വ്യക്തമായ ഈണം നല്‍കിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങള്‍ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനില്‍ക്കുന്നു.പതിനാറാം നൂറ്റാണ്ടില്‍ അമീര്‍ ഖുസ്രു ആണ് ഇതിന്റെ ആചാര്യന്‍ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയില്‍ നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
==ഗസല്‍==
[[അറബി]] കവിതകളില്‍ നിന്നുമാണ് [[ഗസല്‍|ഗസലിന്റെ]] ഉത്‌ഭവം.[[ഇറാന്‍|ഇറാനില്‍]] നിന്നും പത്താം ശതകത്തില്‍ പേര്‍‌ഷ്യ സ്വീകരിച്ച കവിതാരൂപമാണ് ഖാസിദ. ഖാസിദയില്‍ നിന്നുമാണ് ഗസല്‍ വളര്‍‌ന്നത്.ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരതത്തില്‍ ഗസലിന്റെ പ്രവേശം. ഈ ശാഖയ്ക്ക് സംഭാവനകള്‍ നല്‍കിയതില്‍ പ്രമുഖന്‍ [[അമീര്‍ ഖുസ്രു]] ആണ്. ശോകപ്രണയത്തിനാണ് ഇതില്‍ മുന്‍‌തൂക്കം. ഭാരതത്തില്‍ [[ഉര്‍ദു|ഉറുദുവിലും]] [[കശ്മീരി ഭാഷ|കശ്മീരി ഭാഷയിലും]] ഗസല്‍ രചന നടന്നിട്ടുണ്ട്.ഗസല്‍ കവിതാരൂപത്തില്‍ നിന്നും മാറി ഒരു സംഗീതമെന നിലയില്‍ വളരുന്നത് 18,19 നൂറ്റാണ്ടുകളിലാണ്. ഈരടികളില്‍ പാടുന്നവയാണ് ഗസലുകള്‍. ആദ്യത്തെ ഈരടിയ്ക്ക് മത്‌ല എന്ന് പറയുന്നു. അവസാന ഈരടിയ്ക്ക് മഖ്ത എന്നും. [[ഹിന്ദി]] ചലച്ചിത്ര ഗാനശാഖ ഗസലിനു ജനങ്ങള്‍‌ക്കിടയില്‍ പ്രചരിയ്ക്കാനുള്ള അവസരം നല്‍കി. [[കെ.എല്‍. സൈഗാള്‍]], [[മുഹമ്മദ് റഫി]] ഇവര്‍ പ്രമുഖരാണ്.
 
==തു‌മ്‌രി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/206502" എന്ന താളിൽനിന്ന് ശേഖരിച്ചത്