"മലയാളരാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| website =
}}
1929-ൽ [[കൊല്ലം|കൊല്ലത്തുനിന്ന്]] പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് '''മലയാളരാജ്യം'''.<ref>[http://kollamcorporation.entegramam.gov.in/content/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8-%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82 പത്രപ്രവർത്തന പാരമ്പര്യം]</ref> [[ഇന്ത്യൻ നാഷണ‌ൽ കോൺഗ്രസ്|കോൺഗ്രസ്]] ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. കേരളത്തിലെ ആദ്യത്തെ പ്രഭാത പത്രമായി മലയാളരാജ്യം കണക്കാക്കപ്പെടുന്നു. ആദ്യം വാരികയായാണ് പത്രം ആരംഭിച്ചതെങ്കിലും 1931-ൽ ദിനപത്രമായി. അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായിരുന്നു മലയാളരാജ്യം. [[കെ. ജി. ശങ്കർ|കെ. ജി. ശങ്കറായിരുന്നു]] ആദ്യ പത്രാധിപർ.
 
ഐ.പി.ഐ (അസ്സോസിയേറ്റഡ് പ്രസ്സ് ഓഫ് ഇന്ത്യ,), റോയിട്ടേർസ്, തുടങ്ങിയ വാർത്താ ഏജൻസികളുടെ സഹകരണത്താൽ ഏറ്റവും ആദ്യം ലോകവാർത്തകൾ റിപ്പോർട്ട് ചെയ്യുകയും, വാർത്താചിത്രങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. കൃത്യസമയത്ത് ഏജന്റുമാരിൽ പത്രം എത്തിക്കുവാൻ സ്വന്തമായി ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിരുന്നു. സ്വന്തമായി റോട്ടറി പ്രസ്സും, പ്രോസസ്സിങ്ങ് ലാബും തുടങ്ങിയ ആധുനിക സൗകര്യങ്ങളും പത്രത്തിന് ഉണ്ടായിരുന്നു.<ref>http://www.prd.kerala.gov.in/historyofpress.htm </ref>
വരി 30:
പ്രചാരം കുറഞ്ഞതോടെ 1970-കളോടെ മലയാളരാജ്യത്തിന്റെ പ്രവർത്തനം നിലച്ചു.
 
==പത്രവുമായി ബന്ധപ്പെട്ട പ്രമുഖർ==
[[സി.വി. കുഞ്ഞുരാമൻ|സി. വി. കുഞ്ഞുരാമൻ]], പണ്ഡിതൻ [[സി.എസ്. സുബ്രഹ്മണ്യൻ പോറ്റി|സി. എസ്‌. സുബ്രഹ്മണ്യൻ പോറ്റി]], സ്വാതന്ത്ര്യസമര സേനാനി [[ബാപ്പുറാവു]], നോവലിസ്റ്റാമയ [[കൈനിക്കര പത്മനാഭപിള്ള|കൈനിക്കര പദ്‌മനാഭപിള്ള]], സാമൂഹികപ്രവർത്തകൻ [[വി. ഗംഗാധരൻ]] തുടങ്ങി നിരവധി പ്രമുഖർ 'മലയാളരാജ്യം' പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മലയാളരാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്