'''ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം''' [[ഇന്ത്യ]]|ഇന്ത്യയുടെ]] തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളില്‍ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ [[കര്‍ണാടക സംഗീതം]] പോലെ തന്നെ ഹിന്ദുസ്ഥാനിയും [[രാഗം]], [[താളം]] എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉല്‍ഭവത്തിനു പിന്നില്‍ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യന്‍ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയില്‍ പ്രകടമാണ്. ഇന്ത്യക്കു പുറമെ, [[പാകിസ്ഥാന് ]], [[ബംഗ്ലാദേശ് ]] എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.
ഈ സംഗീതശാഖയെ രൂപപ്പെടുത്തുന്നതില്‍ പേര്‍ഷ്യന്‍,അഫ്ഗാന്,മുഗള്‍ സംഗീതവഴികളും സംഭാവന നല്‍കിയിട്ടുണ്ട്.