"മഹാരി നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവദാസി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:37, 15 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവദാസികൾ അനുഷ്ടിച്ചു പോയിരുന്ന ഒരു ആചാര പ്രമാണപരമായ നൃത്ത കലയാണ്‌ മഹാരി നൃത്തം. ദേവദാസി സമ്പ്രദായം നിർത്തലാക്കിയതോടെ ജഗന്നാഥ ക്ഷേത്രത്തിൽ ഈ കലാരൂപം നിന്നെങ്കിലും, ഇപ്പോൾ പല വേദികളിലും ഈ നൃത്തം അവതരിപ്പിക്കപെടുന്നു. ഒറീസ്സയുടെ ശാസ്ത്രീയ നൃത്തമായ ഒഡീസ്സിയുടെയും, ഗോതിപുവ എന്ന അനുബന്ധ നൃത്തത്തിനും ബീജാവാപം ചെയ്തത് മഹാരി നൃത്തമാണ്.

ഉത്കലിലെ 12 -ആം നൂറ്റാണ്ടിലെ ഗംഗാ രാജവംശത്തോളം പഴക്കമുണ്ടീ നൃത്തത്തിനു. ഒഡീസ്സി നൃത്തത്തിന്റെ ഉത്ഭവം മഹാരിയിൽ നിന്നാണ് ഉണ്ടായത്. 15, 16 നൂറ്റാണ്ടുകളിൽ മഹാരി സമ്പ്രദായം ക്ഷയിച്ചു തുടങ്ങിയതോടെ ഇതിൽ നിന്നും ഗോതിപുവ എന്ന നൃത്തത്തിനും തുടക്കമുണ്ടായി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയതോടുകൂടി മഹാരി നൃത്തം കാലക്രമേണ അപ്രത്യക്ഷമാകാൻ തുടങ്ങി. ഒഡീസ്സി നൃത്താചാര്യനായ ഗുരു പങ്കജ് ചരൺ ദാസിന്റെയും അദ്ദേഹത്തിന്റെ ശിഷ്യയായ രൂപശ്രി മോഹപാത്രയുടെയും ശ്രമഫലമായി മഹാരി നൃത്തത്തെ പുനരുജ്ജീവിപ്പിക്കുവാൻ സാധിച്ചു.

ജഗന്നാഥ ക്ഷേത്രത്തിലെ ദേവദാസികളെയാണ് പരമ്പരാഗതമായി മഹാരി എന്ന് വിളിച്ചിരുന്നത്‌. ദേവ പ്രതിഷ്ടക്ക് മുന്നിൽജയദേവന്റെ ഗീതാ ഗൊവിന്ദത്തിൽ നിന്നുള്ള ശ്ലോകങ്ങൾ പാടുക, അതിനൊത്ത് നൃത്തമാടുക എന്നിവയെല്ലാം ഒരു മഹാരിയുടെ ദിനചര്യയുടെ ഭാഗമായിരുന്നു. ഇപ്രകാരം ജഗന്നാഥ പ്രതിഷ്ടയുടെ ഭാര്യാസങ്കല്പത്ത്തിൽ ജീവിക്കുന്നതിനായും അവർക്ക് ജീവിത മാർഗത്തിനായി സ്ഥലവും മറ്റും കൊടുത്തിരുന്നു.

"https://ml.wikipedia.org/w/index.php?title=മഹാരി_നൃത്തം&oldid=2064876" എന്ന താളിൽനിന്ന് ശേഖരിച്ചത്