"നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 189:
 
== നോബൽ സമ്മാനം - കൗതുകവാർത്തകൾ ==
===പ്രായഭേദങ്ങൾ===
ഏറ്റവും പ്രായം കുറഞ്ഞ നോബൽ ജേതാവ് സമാധാനത്തിനുളള പുരസ്കാരം നേടിയ പതിനേഴു വയസ്സുകാരിയായ [[മലാല യൂസുഫ്സായി |മലാല യൂസുഫ്സായും]], ഏറ്റവും പ്രായം കൂടിയ ജേതാവ് സാമ്പത്തികശാസ്ത്രത്തിനുളള പുരസ്കാരം നേടിയ [[ലിയോനിഡ് ഹർവിസ് |ലിയോനിഡ് ഹർവിസുമാണ്]].
=== ക്യൂറി കുടുംബം ===
അഞ്ച് നോബൽ സമ്മാനങ്ങൾ നേടിയ കുടുംബമാണ് പ്രശസ്ത [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രജ്ഞരായിരുന്ന]] [[പിയറി ക്യൂറി|പിയറി ക്യൂറിയുടേയും]], [[മേരി ക്യൂറി|മേരി ക്യൂറിയുടേയും]] കുടുംബം.ഇതിൽ മേരി ക്യൂറിക്ക് ആദ്യം ഭൌതികശാസ്ത്രത്തിലും പിന്നീട് രസതന്ത്രത്തിലും നോബൽ സമ്മാനം ലഭിച്ചു. ഭർത്താവ് പിയറി ക്യൂറിക്ക് ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. അവരുടെ പുത്രിയായ [[ഇറേൻ ജോലിയോ ക്യൂറി|ഐറിനും]] മരുമകനായ [[ഫ്രെഡെറിക് ജോലിയറ്റ് ക്യൂറി|ഫ്രെഡെറിക് ജോലിയറ്റ് ക്യൂറിക്കും]] രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇതു കൂടാതെ [[1965]]-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം [[യുനിസെഫ്|യുനിസെഫിനു]] ലഭിച്ചപ്പോൾ ക്യൂറി ദമ്പതികളുടെ രണ്ടാമത്തെ പുത്രി ഈവിന്റെ ഭർത്താവായ ഹെന്രി ലാബോയ്സ് ആയിരുന്നു യൂനിസെഫിന്റെ ഡയറക്റ്റർ.
"https://ml.wikipedia.org/wiki/നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്