"നാരായണീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
'''നാരായണീയം''' ഭക്തിസാന്ദ്രമായ ഒരു സംസ്കൃതകൃതിയാണ്.[[മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്]] ആണ് നാരായണീയത്തിന്റെ രചയിതാവ്. ഒരു പ്രാർത്ഥനയുടെ രൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. [[ഭാഗവത പുരാണം|ഭാഗവത പുരാണത്തിലെ]] 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1587-ൽ ആണ് എഴുതപ്പെട്ടത്.
 
{{wikisource|നാരായണീയം}}
== ഐതിഹ്യം ==
തന്റെ വാതരോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പത്തൂർ നാരായണഭട്ടതിരി [[മലയാള വർഷം]] 761 [[ചിങ്ങം]] 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
"https://ml.wikipedia.org/wiki/നാരായണീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്