"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം സാമൂഹ്യ-സാംസ്കാരികചരിത്രം
(ചെ.) 31.51.180.129 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 18:
 
[[കേരളം|കേരള]]ത്തിലെ [[തൃശ്ശൂർ ജില്ല]]യിലെ ഒരു ചെറിയ പട്ടണമാണ് '''കൊടകര'''. [[ദേശീയപാത 47]]-ൽ തൃശ്ശൂർ പട്ടണത്തിനു 20 കിലോമീറ്റർ തെക്കായി ([[ചാലക്കുടി]]ക്ക് 10 കിലോമീറ്റർ വടക്ക്) ആണ് കൊടകര സ്ഥിതിചെയ്യുന്നത്.
 
 
==ചരിത്രം==
[[അയ്യൻ ചിരികണ്ടൻ]] എന്ന [[സാമന്തരാജാവ്|സാമന്തരാജാവിന്റെ]] ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ [[ചാലക്കുടി താലൂക്ക്|ചാലക്കുടി താലൂക്കിന്റെ]] ഭാഗവുമായ ഒരു ഭൂപ്രദേശമാണ്‌ കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും [[പന്തല്ലൂർ കർത്താക്കന്മാർ|പന്തല്ലൂർ കർത്താക്കന്മാരുടെ]] കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം [[കോടശ്ശേരി കർത്താക്കന്മാർ]] കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ്‌ ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചത്രേ.
=സാമൂഹ്യ-സാംസ്കാരികചരിത്രം=
 
അയ്യൻ ചിരികണ്ടൻ എന്ന സാമാന്തരാജാവിന്റെ കീഴിലായിരുന്നുതും ഇന്ന് മുകുന്ദപുരം താലൂക്ക് എന്നറിയപ്പെടുന്നതുമായ ഭൂപ്രദേശത്തിലുൾപ്പെടുന്ന ഗ്രാമമാണ് കൊടകര. പണ്ടുകാലത്ത് പന്തല്ലൂർ പള്ളത്ത് മഠത്തിൽ കർത്താക്കന്മാർ കൈവശമാക്കിവച്ചിരിക്കുകയായിരുന്നു ഈ പ്രദേശം. തുടർന്ന് കോടശ്ശേരി കർത്താക്കന്മാർ ബലം പ്രയോഗിച്ചും അല്ലാതെയും പന്തല്ലൂർമഠത്തിൽ കർത്താക്കന്മാരുടെ ഒട്ടേറെ ഭൂമി കൈവശപ്പെടുത്തുകയുണ്ടായി. എന്തൊക്കെ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും പന്തല്ലൂർ മഠത്തിൽ കർത്താക്കൾ കോടശ്ശേരി കർത്താക്കൾക്ക് കൊടുക്കാതെ കൈവശംവച്ച ഈ കരയെ കൊടുക്കാത്ത കര എന്നു വിളിച്ചുവന്നു. ഇതാണ് കാലങ്ങൾക്കു ശേഷം കൊടകര എന്നറിയപ്പെട്ടത്. കൊടകര എന്ന പേരു വന്നതിന്റെ പിന്നിലുള്ള ഏറ്റവും പ്രബലമായ ഐതിഹ്യം ഇതാണ്. ക്ഷേത്രപ്രവേശനവിളംബരം നിയമമാകുന്നതിനു മുമ്പുതന്നെ മനക്കുളങ്ങരപ്രദേശത്ത് ഹരിജനങ്ങൾ ക്ഷേത്രദർശനം നടത്തുകയും ക്ഷേത്രക്കുളം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അയിത്തത്തിനും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ കേരളത്തിൽ ഉയർന്നുവന്ന സാമൂഹിക പരിഷ്കരണപ്രവർത്തനങ്ങളിലും സമരങ്ങളിലും കൊടകരയിലെ ജനങ്ങളും പങ്കാളികളായിരുന്നു. പാലിയംസമരം, കുട്ടംകുളം സമരം എന്നിവ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഡോ.എൻ.വി.കൃഷ്ണവാരിയർ പത്രാധിപരായി സ്വതന്ത്ര ഭാരതം എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. നിരോധിക്കപ്പെട്ടിരുന്നതിനാൽ രഹസ്യമായി കല്ലച്ചിൽ അച്ചടിച്ചാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രു അടക്കം വിവിധ രാഷ്ട്രീയപ്പാർട്ടികളിലെ ദേശീയനേതാക്കൾ കൊടകര സന്ദർശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടശേഷം സി.അച്ച്യുതമേനോൻ കേരളനിയമസഭയിൽ അംഗമായത് കൊടകരയിൽനിന്നാണ്. കൊടകരയിലെ പൂനിലാർക്കാവ് ക്ഷേത്രത്തിന് രണ്ടായിരത്തോളം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൊടകര കുന്നത്തുക്കോവിൽ, പുത്തുക്കാവ് ദേവീക്ഷേത്രം, കണ്ടംകുളങ്ങര ക്ഷേത്രം, പുതുകുളങ്ങര ക്ഷേത്രം, മനകുളങ്ങര വിഷ്ണുക്ഷേത്രം, കരുപ്പാകുളങ്ങര ശ്രീധർമ്മാശാസ്താക്ഷേത്രം, ഈശ്വരമംഗലം ശിവക്ഷേത്രം, പൂതികുളങ്ങര ശ്രീകൃഷ്ണക്ഷേത്രം എന്നീ ഹൈന്ദവാരാധനാലയങ്ങളും, പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള പള്ളിയായ പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി, തേശ്ശേരി പള്ളി എന്നീ ക്രിസ്തീയ ദേവാലയങ്ങളും ഒരു മുസ്ലീംപള്ളിയുമാണ് കൊടകരയിലെ പ്രധാന ആരാധനാകേന്ദ്രങ്ങൾ. കേരളത്തിലെ ഷഷ്ഠി ആഘോഷങ്ങളുടെ പൈതൃകം കൊടകരയ്ക്ക് അവകാശപ്പെട്ടതാണ്. കുന്നത്തൃക്കോവിൽ ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിൽ നടക്കുന്ന ഷഷ്ഠിയാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ഷഷ്ഠി മഹോത്സവം എന്ന് കരുതപ്പെടുന്നു. കൊടകര പഞ്ചായത്തിൽ 1950-കൾക്ക് മുമ്പുതന്നെ വ്യാവാസായികമുന്നേറ്റത്തിനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. ഇതിന്റെ വ്യക്തമായ തെളിവായിരുന്നു കൊടകരയിലെ ഗ്രാമോദ്ധോരണം. ഇതിൽ 20 തറികളുള്ള ഒരു നെയ്ത്തുകേന്ദ്രം ഉണ്ടായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നിരവധി നൂൽനൂൽപ്പു കേന്ദ്രങ്ങളും ഒരു തുണിവിപണനകേന്ദ്രവും പ്രവർത്തിച്ചിരുന്നു. കൊടകരയിൽ ഒരു തുണിമിൽ സ്ഥാപിക്കുന്നതിനു താൽപര്യപ്പെട്ട അളഗപ്പചെട്ടിയാർ ഇവിടെ സ്ഥലം ലഭിക്കാതിരുന്നതുകൊണ്ടാണ് ആമ്പല്ലൂരിൽ കമ്പനി സ്ഥാപിച്ചത്. ആദ്യകാലവ്യവസായങ്ങളെന്ന നിലയിൽ കൊടകരയിൽ ഉണ്ടായിരുന്നത് ഒരു റൈസ്മില്ലും, ഒരു തീപ്പെട്ടിക്കമ്പനിയും ഒരു ഓട്ടുകമ്പനിയുമാണ്. കേരളത്തിന്റെ വ്യവസായികഭൂപടത്തിൽ തലയുയർത്തിപ്പിടിച്ചുനിൽക്കാവുന്ന ഒരു സ്ഥാനം കൊടകരയ്ക്ക് നേടിക്കൊടുത്തത് പേരാമ്പ്രയിലെ അപ്പോളോടയേഴ്സ് എന്ന സ്വകാര്യസ്ഥാപനമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ആരംഭിച്ച ലോവർ പ്രൈമറിസ്കൂളാണ് ഔപചാരിക വിദ്യാഭ്യാസരംഗത്തെ കൊടകരയുട ആദ്യത്തെ കാൽവെയ്പ്. പടിഞ്ഞാറെകുന്നത്ത് മൂസ്സ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി 1908-ൽ ആരംഭിച്ച ആ വിദ്യാലയമാണ് ഇന്ന് കൊടകരയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:എൽ.പി.സ്കൂൾ. പിന്നീട് ഈ സ്കൂളിനോട് ചേർന്ന് ലോവർ സെക്കണ്ടറി സ്കൂളും പ്രവർത്തിക്കുകയുണ്ടായി. ഇന്ന് ഇരിങ്ങാലക്കുട രൂപത കോർപ്പറേററ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി.സ്കൂൾ തുടങ്ങിയത് 1924-ലാണ്. തേശ്ശേരിയിലും ഒരു എൽ.പി.സ്കൂൾ ആരംഭിക്കുകയും കാലക്രമേണ അത് യു.പി.ആക്കി ഉയർത്തുകയും ചെയ്തു. 1948-ൽ മനക്കുളങ്ങര കെ.വി.യു.പി.എസ്.ആരംഭിച്ചു. 1948-ൽ തന്നെയാണ് കൊടകര ഡോൺ ബോസ്കോ എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഈ വിദ്യാലയം 1966-ൽ യു.പി.ആയും 1982-ൽ ഹൈസ്കൂളായും ഉയർന്നു. ഇന്ന് കൊടകരയിലെന്നല്ല, സമീപ പ്രദേശങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയം ആണിത്. 1965-ൽ സ്ഥാപിതമായ ജവഹർ വായനശാല (കൊപ്രക്കളം), 50-ലേറെ കൊല്ലത്തെ പഴക്കമുള്ള യൂണിയൻ വായനശാല (വല്ലപ്പാടി) എന്നീ ഗ്രന്ഥശാലകൾ ഈ പഞ്ചായത്തിലെ സാംസ്കാരികരംഗത്തെ മുതൽകൂട്ടാണ്.
ഭരണപരമായി കൊടകര പഞ്ചായത്ത് [[ചാലക്കുടി താലൂക്ക്|ചാലക്കുടി]] താലൂക്കിനു കീഴിൽ വരുന്നു. ഇന്ന് പട്ടണത്തിനു തെക്കായി ഉള്ള [[അപ്പോളോ ടയേഴ്സ്]] ഫാക്ടറിയിൽ ജോലിചെയ്യുന്ന ധാരാളം തൊഴിലാളികൾ ഉള്ളതുകൊണ്ട് കൊടകര ഒരു പട്ടണമായി മാറിക്കൊണ്ടിരിക്കുന്നു.
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്