"ഫ്രഞ്ച് ചാരക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
കേരളത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ രംഗത്ത്, വളരെയധികം കോളിളക്കം സൃഷ്ടിച്ച ഒന്നാണ് '''ഫ്രഞ്ച് ചാരക്കേസ്'''. സി.ബി.ഐ. അന്വേഷിച്ച കേസ് ഇപ്പോഴും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിലനിൽക്കുന്നു.
== കേസിനാസ്പദമായ സംഭവം ==
1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് നൗകയിൽ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ചു. ഗോവയിൽ നിന്നാണ് ഒരു പായ്ക്കപ്പലിൽ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവൻ സ്വദേശിയായ ക്യാപ്റ്റനും കൊച്ചിയിൽ എത്തിയത്. സർവേയിൽ സംശയം തോന്നിയ കോസ്റ്റ് ഗാർഡ് ഡിസംബർ 28ന് നൗകയിലുള്ളവരെ അറസ്റ്റ് ചെയ്തു. കോസ്റ് ഗാർഡ് ബോർഡിംഗ് ഓഫീസർ രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സമുദ്രാതിർത്തി ലംഘിച്ച് സർവേ നടത്തിയതിന് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ലോക്കൽ പോലീസ്് കേസ് ചാർജ് ചെയ്യുകയായിരുന്നു. <ref>http://malayalam.oneindia.in/news/2000/05/28/ker-french.html</ref> പിന്നീട് കേസ് സി.ബി.ഐക്ക് വിട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ കൊച്ചിയിൽ ഫ്രഞ്ച് കപ്പൽ അനധികൃത സർവേ നടത്തി എന്നാണ് കേസ്.
|