"തുർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100:
1950 മുതലുള്ള കാലത്ത് കമാലിന്റെ കക്ഷിയായിരുന്ന [[റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി]]യെ അധികാരത്തിൽ നിന്നും പുറത്താക്കി, വിവിധ പ്രതിപക്ഷകക്ഷികൾ രാജ്യത്ത് അധികാരത്തിലെത്തി. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തികവികസനവും രാജ്യത്ത് നടപ്പിലായി. എന്നാൽ കമാലിസത്തിൽ നിന്നും വ്യതിചലിച്ച് മതസംവിധാനം ഇക്കാലത്ത് ശക്തിപ്പെട്ടു. [[ഭരണഘടന]]ക്ക് വിരുദ്ധമായ പ്രവണതയാണെന്നാരോപിച്ച് 1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. [[ സാമ്പത്തികമാന്ദ്യം |സാമ്പത്തികമാന്ദ്യവും]], [[തൊഴിലില്ലായ്മ]]യും ഉയർന്നതിനൊപ്പം ഇസ്‌ലാമിക [[ മതമൌലികവാദം | മതമൗലികവാദവും]] രാഷ്ട്രീയ-വംശീയസംഘനങ്ങളും മൂലം [[അരാജകത്വം]] നടമാടിയ വേളയിലാണ് 1980-ൽ [[പട്ടാളം]] മൂന്നാം വട്ടം അധികാരമേറ്റെടുത്തത്{{തെളിവ്}}. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് [[ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി]] തുർക്കിയിൽ അധികാരത്തിൽ വന്നു. വളരെ വർഷങ്ങൾക്കു ശേഷമുള്ള ഏകകക്ഷിഭരണമായിരുന്നു അത്.
 
[[യു.എൻ]], [[നാറ്റോ]] എന്നിവയിൽ അംഗമാണ് തുർക്കി. [[സൈപ്രസ്സ്സൈപ്രസ് | സൈപ്രസ്സിനെ]] ചൊല്ലി ഗ്രീസുമായുള്ള തർക്കവും [[തുർക്കിയിലെ കുർദിഷ് കലാപം|കുർദുകളുടെ ആഭ്യന്തര കലാപവുമാണ്]] ആധുനിക തുർക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/തുർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്