"തുർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 86:
{{പ്രലേ|തുർക്കിയുടെ ചരിത്രം}}
[[പ്രമാണം:Aya sofya.jpg|thumb|[[ബൈസാന്റിൻ സാമ്രാജ്യം|ബൈസാന്റിൻ]] കാലത്ത് ഇസ്താംബൂളിൽ നിർമ്മിക്കപ്പെട്ട [[അയ സോഫിയ]]]]
മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് തുർക്കിയുടെ ചരിത്രം കടന്നുപോന്നത്. 15-ാം ശതകത്തിനു മുമ്പുള്ള ചരിത്രം [[ഏഷ്യ മൈനർ|ഏഷ്യ മൈനറിന്റേതും]]; അതിനുശേഷമുള്ളത് [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ സാമ്രാജ്യത്തിന്റേതും]] ആധുനിക തുർക്കി [[റിപബ്ളിക്ക്|റിപബ്ളിക്കിന്റേതുമാണ്]].
 
പുരാതന നാഗരികതകളിൽ ഒന്നാണ് തുർക്കി. പതിനൊന്നാം നൂറ്റാണ്ടീൽ [[തുർക്കി ജനത|തുർക്കികൾ]] ഏഷ്യാമൈനറിൽ ([[അനറ്റോളിയ]]) എത്തുന്നതിനു മുമ്പ് ഇവിടം [[ഹിറ്റൈറ്റ് സാമ്രാജ്യം|ഹിറ്റൈറ്റ്]], [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യൻ]], [[ഗ്രീക്ക് സാമ്രാജ്യം|ഗ്രീക്ക്]], [[റോമൻ സാമ്രാജ്യം|റോമൻ]] എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ വിഭജനത്തിനുശേഷം ഏഷ്യാമൈനർ [[ബൈസാന്റിൻ സാമ്രാജ്യം|ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ]] കീഴിലായി.
 
[[സെൽജൂക്]] തുർക്കികളായിരുന്നു ഏഷ്യാമൈനറിൽ എത്തിയ ആദ്യത്തെ [[തുർക്കി ജനത|തുർക്കി വംശജർ]] 1071 -ൽ മാൻസികേർട്ട് യുദ്ധത്തിൽ ഇവർ ബൈസാന്തിയൻ ചക്രവർത്തിയെ പരാജയപ്പെടുത്തി. ഇവർ ഏഷ്യാമൈനറിൽ സ്ഥാപിച്ച സാമ്രാജ്യം [[റൂം സുൽത്താനത്ത്]] എന്ന പേരിൽ അറിയപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിൽ [[മംഗോളിയ |മംഗോളിയർ]] സെൽജൂക്കുകളെ പരാജയപ്പെടുത്തിയതോടെ അവരുടെ ആധിപത്യം ദുർബലമായി. ഇതോടെ പതിമൂന്നാം നൂറ്റാണ്ടീന്റെ പകുതിയോടെ ഏഷ്യാമൈനറിൽ ഉടലെടുത്ത നിരവധി തുർക്കി നാട്ടുരാജ്യങ്ങളിൽ ഏറ്റവും ശക്തമായിരുന്നു, വടക്കു പടിഞ്ഞാറൻ ഏഷ്യാമൈനറിലെ സോഗത് അമീറത്ത്. [[ഉസ്മാൻ ഒന്നാമൻ|ഉസ്മാൻ ഒന്നാമനായിരുന്നു]] ആയിരുന്നു ഇതിന്റെ സ്ഥാപകൻ. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ഒസ്മാനികൾ അഥവാ ഒട്ടോമനുകൾ എന്നറിയപ്പെട്ടു. 1453-ൽ ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ, ബൈസാന്റൈൻ സാമ്രാജ്യത്തിൽ നിന്നും [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചെടുത്തത് തുർക്കികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരുന്നു. അങ്ങനെ ഏഷ്യാമൈനറിലെ ഒരു ചെറിയ അമീറത്തിൽ തുടങ്ങി ലോകത്തിലെ വൻകിട ശക്തിയായി മാറിയ ഒട്ടോമൻ സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു.
 
[[ഒന്നാം ലോക മഹായുദ്ധം | ഒന്നാം ലോകയുദ്ധത്തിൽ]] തുർക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. 1920-ൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുമായുള്ള]] [[സെവ്ര കരാർ|സെവ്ര കരാറിൽ]] ഒപ്പുവച്ചതിലൂടെ, ഏഷ്യാമൈനറിന് പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ഓട്ടമൻ തുർക്കിക്കു നഷ്ടമായി. ഈ കരാറിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് [[മുസ്തഫ കമാൽ അത്താത്തുർക്ക്|മുസ്തഫ കെമാൽ പാഷ]] അങ്കാറയിൽ[[അങ്കാറ]]യിൽ ഒരു [[ബദൽ]] സർക്കാർ രൂപവത്കരിച്ചു. വിദേശ അധിനിവേശ സേനയിൽനിന്ന് തുർക്കിയെ മോചിപ്പിച്ചതിനൊപ്പം, കെമാൽ പാഷ ഓട്ടൊമൻ സുൽത്താൻ ഭരണം അവസാനിപ്പിച്ച് 1923-ൽ തുർക്കിയെ ഒരു റിപ്പബ്ലിക് ആക്കി.
=== തുർക്കി റിപ്പബ്ലിക്ക് ===
കെമാൽ പാഷയായിരുന്നു ഏകകക്ഷിജനാധിപത്യത്തിലധിഷ്ടിതമായിരുന്ന തുർക്കി റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. തുർക്കിയുടെ ഇസ്‌ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ജനാധിപത്യവൽക്കരണം, [[ദേശീയത]], ജനപ്രിയ നയം, പരിവർത്തനവാദം, [[മതനിരപേക്ഷത]], രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ലിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ [[തത്ത്വസംഹിത]] [[അട്ടാടർക്കിസം]] (കെമാലിസം) എന്ന പേരിൽ അറിയപ്പെട്ടു.
 
രാജ്യത്തിനകത്തും പുറത്തും സൗഹൃദം എന്നതായിരുന്നു കെമാലിന്റെ [[വിദേശനയം]] പിന്തുടർന്ന് വിദേശരാജ്യങ്ങളുമായി സൗഹൃദത്തിലെത്തിയ തുർക്കി, [[ രണ്ടാം ലോക മഹായുദ്ധം | രണ്ടാം ലോകമഹായുദ്ധത്തിന്റെ]] അവസാനഘട്ടം വരെ നിഷ്പക്ഷമായി തുടർന്നെങ്കിൽ 1945-ൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നിരുന്നു. യുദ്ധത്തിനുശേഷം അതിർത്തിപ്രദേശത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂനിയനുമായുള്ള]] ബന്ധം വഷളാവുകയും അമേരിക്കൻ ചേരിയിൽ എത്തുകയും ചെയ്തു. ഇതോടെ ജനാധിപത്യസംവിധാനം ഉദാരമാക്കുകയും പ്രതിപക്ഷപാർട്ടികൾക്കുള്ള നിരോധനം നീക്കുകയും ചെയ്തു.
 
1950 മുതലുള്ള കാലത്ത് കമാലിന്റെ കക്ഷിയായിരുന്ന [[റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയെപാർട്ടി]]യെ അധികാരത്തിൽ നിന്നും പുറത്താക്കി, വിവിധ പ്രതിപക്ഷകക്ഷികൾ രാജ്യത്ത് അധികാരത്തിലെത്തി. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തികവികസനവും രാജ്യത്ത് നടപ്പിലായി. എന്നാൽ കമാലിസത്തിൽ നിന്നും വ്യതിചലിച്ച് മതസംവിധാനം ഇക്കാലത്ത് ശക്തിപ്പെട്ടു. ഭരണഘടനക്ക്[[ഭരണഘടന]]ക്ക് വിരുദ്ധമായ പ്രവണതയാണെന്നാരോപിച്ച് 1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. [[ സാമ്പത്തികമാന്ദ്യം |സാമ്പത്തികമാന്ദ്യവും]], തൊഴിലില്ലായ്മയും[[തൊഴിലില്ലായ്മ]]യും ഉയർന്നതിനൊപ്പം ഇസ്‌ലാമിക [[ മതമൌലികവാദം | മതമൗലികവാദവും]] രാഷ്ട്രീയ-വംശീയസംഘനങ്ങളും മൂലം [[അരാജകത്വം]] നടമാടിയ വേളയിലാണ് 1980-ൽ [[പട്ടാളം]] മൂന്നാം വട്ടം അധികാരമേറ്റെടുത്തത്{{തെളിവ്}}. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് [[ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി]] തുർക്കിയിൽ അധികാരത്തിൽ വന്നു. വളരെ വർഷങ്ങൾക്കു ശേഷമുള്ള ഏകകക്ഷിഭരണമായിരുന്നു അത്.
 
[[യു.എൻ]], [[നാറ്റോ]] എന്നിവയിൽ അംഗമാണ് തുർക്കി. സൈപ്രസിനെച്ചൊല്ലി[[സൈപ്രസ്സ് | സൈപ്രസ്സിനെ]] ചൊല്ലി ഗ്രീസുമായുള്ള തർക്കവും [[തുർക്കിയിലെ കുർദിഷ് കലാപം|കുർദുകളുടെ ആഭ്യന്തര കലാപവുമാണ്]] ആധുനിക തുർക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/തുർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്