"എസ്. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
== തത്ത്വശാസ്ത്രലോകത്തേക്ക് ==
1921-ൽ [[കൽക്കട്ട]] യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്ത്വശാസ്ത്ര വിഭാഗത്തിൽ നിയമനം ലഭിച്ചതോടെ ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിക്കപ്പെട്ടുപരിപോഷിതമായി. [[1926]] ജൂണിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സർവ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തിൽ [[കൽക്കട്ട]] യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വർഷം സെപ്റ്റംബറിൽ ഹവാർഡ് സർവ്വകലാശാലയിൽ നടന്ന ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു.
 
1929-ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി. പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരിൽ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിന്റെ]] സ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദർശനങ്ങൾ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളിൽ ചൂണ്ടിക്കാണിച്ചു. വാസ്തവത്തിൽ ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.
"https://ml.wikipedia.org/wiki/എസ്._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്