"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
 
== ജീവിതരേഖ ==
[[തമിഴ്‌നാട്‌|തമിഴ്‌നാട്ടിലെ]] ക്ഷേത്രനഗരമായ മധുരയിലെ പരമ്പരാഗത സംഗീതകുടുംബത്തിൽ 1916 സെപ്റ്റംബർ 16-നാണ്‌ സുബ്ബലക്ഷ്മി ജനിച്ചത്‌. അമ്മ ഷൺമുഖവടിവുവിൽനിന്നാണ്‌[[മധുരൈ ഷൺമുഖവടിവു|ഷൺമുഖവടിവു]]വിൽനിന്നാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്‌. പിന്നീട്‌ മധുരൈ ശ്രീനിവാസ അയ്യങ്കാർ, [[ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ]] എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം വയസിൽ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച വളർച്ചയുടെ പടവുകൾ ചവിട്ടി. പണ്ഡിറ്റ്‌ നാരായണ റാവു വ്യാസിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതവും ഇതിനിടയിൽ വശമാക്കിയിരുന്നു.
പതിനേഴാം വയസിൽ മദ്രാസ്‌ സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബലക്ഷ്മി പൊതുരംഗത്ത്‌ അറിയപ്പെടാൻ തുടങ്ങി. ഇവിടന്നങ്ങോട്ട്‌ [[ഹിന്ദി]], [[ബംഗാളി]], [[ഗുജറാത്തി]], [[തമിഴ്‌]], [[മലയാളം]], [[തെലുങ്ക്]], [[സംസ്കൃതം]], [[കന്നഡ]] തുടങ്ങിയ എല്ലാ ഭാഷകളിലും അവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു.
 
സദാശിവവുമായുള്ള ബന്ധം [[മഹാത്മാഗാന്ധി|ഗാന്ധിജി]], [[ജവഹർലാൽ നെഹ്‌റു|നെഹ്‌റു]] തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ''ഹരി തും ഹരോ ജാൻ കി ഭീർ'' എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്‌, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌.
1952 നവംബര് 29ന് [[ഡൽഹി|ഡൽഹിയിലെ]] രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയിൽ ലയിച്ചുപോയ നെഹ്‌റു എം എസിനെ വണങ്ങി നൽകിയ അഭിനന്ദനവാക്കുകൾ പ്രശസ്തമാണ്‌. " ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി".
 
== രാജ്യാന്തര വേദികളിൽ ==
ഒട്ടേറെ രാജ്യാന്തര വേദികളിലും സുബ്ബലക്ഷ്മി പാടി. 1966ലെ [[ഐക്യരാഷ്ട്ര സഭ|ഐക്യ രാഷ്ട്ര സഭാദിനത്തിൽ]] ഐക്യരാഷ്ട്ര പൊതുസഭയ്ക്കു മുന്നിൽ പാടാനും അവർക്ക്‌ നിയോഗമുണ്ടായി. 1977-ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] കർണീഗ്‌ ഹാളിലെ കച്ചേരിയും 1987-ൽ ഇന്ത്യയുടെയും സോവ്യറ്റ്‌യൂണിയന്റെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ ക്രെംലിൻ പാലസിൽ അവതരിപ്പിച്ച കച്ചേരിയും ഏറെ പ്രധാനമാണ്‌. [[കാനഡ]], [[ലണ്ടൻ]] എന്നിവിടങ്ങളിലും എം എസ്‌ പാടിയിട്ടിണ്ട്‌. രാജ്യാന്തരവേദികളിൽ സുബ്ബലക്ഷ്മി ''ഇന്ത്യയുടെ സാംസ്കാരിക അംബാസഡറാ''യി അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2055659" എന്ന താളിൽനിന്ന് ശേഖരിച്ചത്