"വരാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Varaha}}
 
[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] മൂന്നാമത്തെ അവതാരമാണ് '''വരാഹം'''. മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തില്‍ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. [[സനകാദി മഹര്‍ഷികള്‍]] ഒരിയ്ക്കല്‍ മഹാവിഷ്ണുവിനെ സന്ദര്‍ശിയ്ക്കുന്നതിനായി [[വൈകുണ്ഠം|വൈകുണ്ഠത്തില്‍]] ചെന്നു. എന്നാല്‍ ജയവിജയന്മാര്‍ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാല്‍ ഈ ജന്മങ്ങളില്‍ നിഗ്രഹിയ്ക്കപ്പെട്ടാല്‍ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവര്‍ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹര്‍ഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് [[ഹിരണ്യാക്ഷന്‍|ഹിരണ്യാക്ഷനും]] [[ഹിരണ്യകശിപു|ഹിരണ്യകശിപുവും]]. അസുരന്മാരായി ജനിച്ച ജയവിജയന്മാര്‍ ലോകപീഡ ചെയ്തു നടക്കാന്‍ തുടങ്ങി. ഒരിയ്ക്കല്‍ ഹിരണ്യാക്ഷന്‍ സമുദ്രത്തിലിറങ്ങി [[ഗദ]] കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ [[വരുണദേവന്‍]] മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷന്‍ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം.
 
[[en:Varaha]]
"https://ml.wikipedia.org/wiki/വരാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്