"ബസേലിയോസ് യൽദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.89.209.50 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 11:
 
==അന്ത്യം==
1685 സെപ്റ്റംബർ 14നാണ് ബാവ കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ എത്തുന്നത്. മാർ ഹിദായത്തുള്ള റമ്പാനെ മാർ ഇവാനിയോസ് എന്ന പേരിൽ അദ്ദേഹം മെത്രാനായി വാഴിച്ചു. ദീർഘയാത്രയും തന്റെ പ്രായവും മൂലം ബാവ ക്ഷീണിതനായിരുന്നു .സെപ്റ്റംബർ 27നു അദ്ദെഹത്തിനു [[മൂറോൻ]] കൊണ്ടുള്ള [[അന്ത്യകൂദാശ]] നൽകുകയും, രണ്ടു ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ 29 ശനിയാഴ്ച (കന്നി 2019) അദ്ദേഹം കാലം ചെയ്യുകയും ചെയ്തു. അദേഹത്തെ പള്ളിയുടെ [[അൾത്താര|മദ്ബഹായുടെ]] സമീപമാണ് കബറടക്കിയിരിക്കുന്നത്. തന്റെ മരണസമയത്ത് പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽക്കുരിശ് പ്രകാശിക്കുമെന്ന്‌ ബാവ തന്റെ ചുറ്റും കൂടിനിന്നവരെ അറിയിച്ചിരുന്നതായും, അദ്ദേഹത്തിന്റെ മരണസമയത്ത് അപ്രകാരം സംഭവിച്ചതായും വിശ്വസിക്കപ്പെടുന്നു.{{തെളിവ്}}
 
==വിശുദ്ധ പദവി==
യെൽദോ മാർ ബസേലിയോസ് ബാവായെ 1947 നവംബർ 5 നു വിശുദ്ധനായി [[ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ|ബസേലിയോസ്സ് ഗീവർഗീസ് ദ്വിതീയൻ]] കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. അദേഹത്തിന്റേ ഓർമപ്പെരുന്നാൽ [[യാക്കോബായ സഭ|യാക്കോബായ സഭയിൽ]] ഒക്ടോബർ 21,32 എന്നീ തീയതികളിൽ ആചരിക്കപ്പെടുന്നു. കോതമംഗലത്തിന് സമീപമുള്ള യാക്കോബായ വിശ്വാസികൾക്കിടയിൽ അദ്ദേഹത്തിന്റെ ഓർമയ്ക്കായി കുട്ടികൾക്ക് “എൽദോ” എന്നോ “ബേസിൽ” എന്നോ പേരിടാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബസേലിയോസ്_യൽദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്