"ചെമ്പൈ വൈദ്യനാഥ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
[[Image:chembai.jpg|thumb|right|200px|ചെമ്പൈ]]
 
'''ചെമ്പൈ വൈദ്യനാഥ അയ്യര്‍''' [[കര്‍ണാടക സംഗീതം|കര്‍ണാടക സംഗീതത്തിലെ]] സുവര്‍ണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു. പാലക്കാട്‌ ജില്ലയിലെ [[കോട്ടായി]] പഞ്ചായത്തില്‍ ഉള്‍പ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തില്‍ ജനിച്ചു. [[ആരിയക്കുടി രാമനുജ അയ്യങ്കാര്‍ ]], [[മഹാരാജപുരം വിശ്വനാഥ അയ്യര്‍]], ചെമ്പൈ എന്നിവരെ കര്‍ണാടക സംഗീതത്തിലെ അഭിനവ ത്രിമൂര്‍ത്തികളായി വിശേഷിപ്പിച്ചു പോരുന്നു. ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയര്‍ന്ന [[ആവൃത്തി]]യിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകള്‍ ധാരാളം. 70 വര്‍ഷത്തെ സംഗീത തപസ്യയിലൂടെ കര്‍ണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരില്‍ ആനന്ദത്തിന്റെ ശ്രുതിപഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളര്‍ത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്നു ചെമ്പൈക്ക്. [[ത്യാഗരാജ സ്വാമി]]കളുടെ സമകാലീനനായിരുന്ന [[ചക്ര താനം സുബ്ബ അയ്യര്‍]], ചെമ്പൈയുടെ മുതുമുത്തശ്ശനായിരുന്നു.
സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് ആത്മീയതയിലൂന്നിയ ജീവിതം നയിച്ച് ചെമ്പൈ [[ഗുരുവായൂരപ്പന്‍|ഗുരുവായൂരപ്പനെ]] തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണമായി കരുതിയിരുന്നു.
 
 
[[ഭാഗവതര്‍]] എന്ന നിലയില്‍ നൈമിഷികമായി [[മനോധര്‍മ്മ സ്വരം|മനോധര്‍മ്മം]] പ്രദര്‍ശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിതം ആണ്. ഏതു സ്വരത്തില്‍ നിന്നും [[കീര്‍ത്തനം|കീര്‍ത്തന]]ത്തിന്റെ ഏതു വരിയില്‍ നിന്നും യഥേഷ്ടം [[നിരവല്‍|നിരവലോ]], [[സ്വര പ്രസ്താരം|സ്വരപ്രസ്താര]]മോ തുടങ്ങാനും അദ്ഭുതകരമായ വിധത്തില്‍ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതുള്ളകൈവിടാതെയുള്ള കമന്റുകള്‍ , [[രാഗ വിസ്താരം|രാഗ വിസ്താര]] മധ്യേ പൊടുന്നനെ [[നാസിക ഗാനാലാപനം|നാസിക പ്രയോഗങ്ങ]]ളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താന്‍ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പില്‍ക്കാലത്ത് അതി പ്രശസ്തരായ [[കെ.ജെ. യേശുദാസ്]], [[ജയവിജയന്മാര്‍]], [[പി. ലീല]] എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പെടുന്നു. <ref>http://www.thehindu.com/edu/2006/05/30/stories/2006053000250400.htm </ref>
 
 
"https://ml.wikipedia.org/wiki/ചെമ്പൈ_വൈദ്യനാഥ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്