"അടിത്തിട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
നദിയുടെ ഗതിമാറുമ്പോള്‍ ഉണ്ടാകുന്ന എക്കല്‍ത്തിട്ടാണ് '''അടിത്തിട്ട്''' (bottom). [[അപരദനം|അപരദന]] (erosion) ത്തിന്‍റെ ഫലമായി നദീമാര്‍ഗങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നു. നദീതലത്തിലുള്ള ശിലകള്‍ ഭിന്നസ്വഭാവത്തിലുള്ളതാവുമ്പോള്‍, തലത്തിന്‍റെ ഒരുഭാഗം മാത്രം കുഴിയാനും മറുഭാഗത്ത് എക്കല്‍ അടിഞ്ഞുകൂടാനും ഇടയാകുന്നു. വെള്ളം ഇറങ്ങുമ്പോള്‍ നീര്‍ച്ചാല്‍ കൂടുതല്‍കുഴിവുള്ള ഭാഗങ്ങളിലേക്ക് ഒതുങ്ങുന്നു. വശങ്ങളില്‍ എക്കല്‍ അടിഞ്ഞ് ഫലഭൂയിഷ്ടമായ തിട്ടുകള്‍ രൂപം കൊള്ളുന്നു. തീവ്രവും പാര്‍ശ്വീകവുമായ അപരദനത്തിന്‍റെ ഫലമായി നദി എതിര്‍ ഭാഗത്തേക്കുനീങ്ങി ഒഴുകാന്‍ തുടങ്ങിയാല്‍ ഈതിട്ടുകള്‍ വെള്ളപ്പൊക്കകാലത്തുപോലും ക്രമത്തിലധികം നിമജ്ജിതമാകുന്നില്ല. ഇവയാണ് അടിത്തിട്ടുകള്‍ എന്നറിയപ്പെടുന്നത്. സ്വയം ഗതിമാറുന്ന നദികളില്‍ ഇത്തരം തിട്ടുകള്‍ ധാരാളമായി ഉണ്ടാവുന്നു. [[മിസിസിപ്പി|മിസിസിപ്പിയിലെ]] ഇത്തരം ഭൂരൂപങ്ങളാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. [[ഇന്ത്യ|ഇന്ത്യയില്‍]] [[ബ്രഹ്മപുത്രനദിബ്രഹ്മപുത്ര|ബ്രഹ്മപുത്രനദിയുടെ]] പാര്‍ശ്വങ്ങളിലെ വളക്കൂറുള്ള ചണനിലങ്ങളൊക്കെത്തന്നെ ഇത്തരം തിട്ടുകളാണ്.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/203876" എന്ന താളിൽനിന്ന് ശേഖരിച്ചത്