"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
സെർവർ ഷട്ടിൽ അടിക്കുന്നതിന് മുമ്പ് വരെ, സെർവറും റിസീവറും സെർവീസ് കോർട്ടുകളുടെ അതിർത്തികൾ തൊടാതെ അകത്തു തന്നെ നിൽക്കണം. ഡബിൾസിൽ മറ്റു രണ്ടു കളിക്കാർക്ക് സെർവറുടെയും റിസീവറുടെയും കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കാതെ എവിടെ വേണമെങ്കിലും നിൽക്കാം.
 
കളിക്കിടയിൽ അപ്രതീക്ഷിതമായ തടസ്സങ്ങളുണ്ടാകുമ്പോൾ അംപയർ ''ലെറ്റ്'' വിളിക്കുന്നു. അപ്പോൾ റാലി നിർത്തുകയും സ്കോറിന് മാറ്റമൊന്നും കൂടാതെ വീണ്ടും കളിക്കുകയും ചെയ്യുന്നു. അടുത്തള്ളഅടുത്തുള്ള കോർട്ടിൽ നിന്ന് ഷട്ടിൽകോക്ക് കളിക്കളത്തിൽ വന്നു പതിക്കുക, ചെറിയ മുറികളിൽ ഷട്ടിൽകോക്ക് ഉത്തരത്തിൽ തട്ടുക തുടങ്ങിയ സന്ദർഭങ്ങളിലാണ് സാധാരണയായി ലെറ്റ് വിളിക്കാറുള്ളത്. സെർവ് ചെയ്യുമ്പോൾ റിസീവർ ഷട്ടിൽകോക്ക് സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെങ്കിലും ലെറ്റ് വിളിക്കാറുണ്ട്. സെർവ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഷട്ടിൽകോക്ക് വലയുടെ ടേപ്പിൽ തട്ടിയാൽ ലെറ്റ് വിളിക്കാറില്ല.
 
== കളിയുപകരണങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2038704" എന്ന താളിൽനിന്ന് ശേഖരിച്ചത്