"മരിയ ഗൊരെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
== ആദ്യ കാല ജീവിതം ==
[[ഇറ്റലി|ഇറ്റലിയിലെ]] അങ്കോണ പ്രവിശ്യയിൽ കൊറിനാൾഡോ എന്ന സ്ഥലത്ത് 1890 ഒക്ടോബർ 16നാണ് മരിയ ഗൊരേത്തി ജനിച്ചത്. മരിയ തെരേസ ഗൊരേത്തി<ref>Vinzenz Ruef, ''Die Wahre Geschichte von der hl. Maria Goretti'', Miriam, Jestetten, 1992, ISBN 3-87499-101-3 p. 12</ref> എന്നായിരുന്നു ബാല്യത്തിലെ പേര്.പിതാവ് ലുയിജിയും അമ്മ അസൂന്തയും ആയിരുന്നു.മരിയ മാതാപിതാക്കളുടെ ആറുമക്കളിൽ മൂന്നാമത്തെ സന്താനമായിരുന്നു<ref>Ruef, 12</ref>. മരിയക്ക് ആറു വയസ്സായപ്പോഴേക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമാകുകയും കൃഷി സ്ഥലമെല്ലാം വിറ്റ് മറ്റു കർഷകർക്കു വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു.അധികം താമസിയാതെ മരിയയുടെ പിതാവ് രോഗ ബാധിതനാവുകയും, മരിയക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരണമടയുകയും ചെയ്തു<ref>Ruef, 21</ref>. അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോൾ വീടു വൃത്തിയാകുകയും പാചകം ചെയ്യുകയും മറ്റും ചെയ്തിരുന്നത് മരിയയായിരുന്നു. വളരെ കഷ്ടത നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും മരിയയുടെ കുടുംബാംഗങ്ങൾ എല്ലാവരും വളരെ സ്നേഹത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ദൈവത്തിലുള്ള അഗാധമായ വിശ്വാസവും സ്നേഹവും അവർ പങ്കുവച്ചു. പിന്നീട് അവർ ലീ ഫെറീ എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ അവരുടെ വീടിന്റെ ഒരു ഭാഗത്ത് താമസമാരംഭിക്കുകയും ചെയ്തു<ref>Ruef, 20</ref>.
==രക്തസാക്ഷിത്വം==
[[പ്രമാണം:Cascina Antica.jpg|thumb|left|ലാ കാസ്കിന ആന്റിക്ക (വലത്), മരിയ ഗൊരെത്തി രക്തസാക്ഷിത്വം വരിച്ച സ്ഥലം]]
"https://ml.wikipedia.org/wiki/മരിയ_ഗൊരെത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്