"ശിവനസമുദ്ര വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
മാണ്ഡ്യജില്ലയിലെ [[മലവല്ലി]], ചാമരാജനഗര ജില്ലയിലെ [[കൊല്ലഗൽ]] എന്നീ സ്ഥലങ്ങൾക്കിടയിലായി [[NH 209|നാഷണൽ ഹൈവേ 209]] ന്റെ സമീപത്തായാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഗഗനചുക്കി എന്ന വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തു തന്നെയാണ് ബാരാചുക്കി എന്ന രണ്ടാമത്തേ വെള്ളച്ചാട്ടവും ഉള്ളത്. എന്നാൽ ആ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തേക്കുള്ള യാത്ര കാവേരി നദിക്കു സമാന്തരമായി കുറേദൂരം പോയശേഷം മറുകരയിലൂടെ വളഞ്ഞ്, 18 കിലോമീറ്റർ സഞ്ചരിച്ചു വേണം എത്തിച്ചേരാൻ. ഇവിടെ കൊടുത്തിരിക്കുന്ന റോഡ് മാപ്പ് നോക്കുക.
 
[[ബാംഗ്ലൂർ]] നിന്നും [[കനകപുര]] വഴി നാഷ്ണൽ ഹൈവേ 209 വഴി 126 കിലോമീറ്റർ സഞ്ചരിച്ചാൽ ശിവനസമുദ്രയ്ലെ ഗഗന ചുക്കി എന്ന വെള്ളച്ചാട്ടം ഉള്ള സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്. ബാംഗ്ലൂരിൽ നിന്നും വരുന്നവർക്ക് മൈസൂർ റോഡ് വഴി വന്ന് മാണ്ഡ്യയ്‌ക്കു മുമ്പായിട്ടുള്ള '''[[ചെന്നപ്പട്ടണം''']] എന്ന സ്ഥലത്തു നിന്നും തിരിഞ്ഞ് നാഷണൽ ഹൈവേ 209 എത്തിച്ചേരാവുന്നതും ആണ്. മാണ്ഡ്യ ടൗണിൽ നിന്നും 51.5 കിലോമീറ്റർ സഞ്ചരിച്ചാൽ ശിവനസമുദ്ര പട്ടണത്തിൽ എത്താം. മൈസൂരിൽ നിന്നും 70 കിലോമീറ്ററും കോയമ്പത്തൂരിൽ നിന്നും 205 കിലോമീറ്ററും ഉണ്ട് ശിവനസമുദ്രയിലേക്ക്.
 
== വിനോദസഞ്ചാരം ==
"https://ml.wikipedia.org/wiki/ശിവനസമുദ്ര_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്