"ശിവനസമുദ്ര വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
== എത്തിച്ചേരാൻ ==
മാണ്ഡ്യജില്ലയിലെ '''[[മലവല്ലി''']], ചാമരാജനഗര ജില്ലയിലെ ''' [[കൊല്ലഗൽ''']] എന്നീ സ്ഥലങ്ങൾക്കിടയിലായി [[NH 209|നാഷണൽ ഹൈവേ 209]] ന്റെ സമീപത്തായാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഗഗനചുക്കി എന്ന വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തു തന്നെയാണ് ബാരാചുക്കി എന്ന രണ്ടാമത്തേ വെള്ളച്ചാട്ടവും ഉള്ളത്. എന്നാൽ ആ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തേക്കുള്ള യാത്ര കാവേരി നദിക്കു സമാന്തരമായി കുറേദൂരം പോയശേഷം മറുകരയിലൂടെ വളഞ്ഞ്, 18 കിലോമീറ്റർ സഞ്ചരിച്ചു വേണം എത്തിച്ചേരാൻ. ഇവിടെ കൊടുത്തിരിക്കുന്ന റോഡ് മാപ്പ് നോക്കുക.
 
[[ബാംഗ്ലൂർ]] നിന്നും [[കനകപുര]] വഴി നാഷ്ണൽ ഹൈവേ 209 വഴി 126 കിലോമീറ്റർ സഞ്ചരിച്ചാൽ ശിവനസമുദ്രയ്ലെ ഗഗന ചുക്കി എന്ന വെള്ളച്ചാട്ടം ഉള്ള സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്. ബാംഗ്ലൂരിൽ നിന്നും വരുന്നവർക്ക് മൈസൂർ റോഡ് വഴി വന്ന് മാണ്ഡ്യയ്‌ക്കു മുമ്പായിട്ടുള്ള '''ചെന്നപ്പട്ടണം''' എന്ന സ്ഥലത്തു നിന്നും തിരിഞ്ഞ് നാഷണൽ ഹൈവേ 209 എത്തിച്ചേരാവുന്നതും ആണ്. മാണ്ഡ്യ ടൗണിൽ നിന്നും 51.5 കിലോമീറ്റർ സഞ്ചരിച്ചാൽ ശിവനസമുദ്ര പട്ടണത്തിൽ എത്താം. മൈസൂരിൽ നിന്നും 70 കിലോമീറ്ററും കോയമ്പത്തൂരിൽ നിന്നും 205 കിലോമീറ്ററും ഉണ്ട് ശിവനസമുദ്രയിലേക്ക്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2031871" എന്ന താളിൽനിന്ന് ശേഖരിച്ചത്