"ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
ഒരു സം‌ഗീതപാരമ്പര്യത്തെ അഥവാ കുടും‌ബപാരമ്പര്യത്തെയാണ് '''ഘരാന''' എന്നതുകൊണ്ട് സൂചിപ്പിയ്ക്കുന്നത്. [[വീട്]] എന്നര്‍ത്ഥം വരുന്ന ഘര്‍ എന്ന [[ഹിന്ദി|ഹിന്ദിപദത്തില്‍]] നിന്നുമാണ് ഘരാന എന്ന വാക്കുത്‌ഭവിച്ചത്.
==വിവിധതരം ഘരാനകള്‍==
====ഖയാല്‍ ഘരാന====
മനോധര്‍‌മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി 4മുതല്‍ 8വരെ വരികളും കൃത്യമായ ഈണവും ഉള്ള വായ്പ്പാട്ടാണ് ഖയാല്‍. അടിസ്ഥാനവരികള്‍ മുന്‍‌നിര്‍ത്തി ഗായകര്‍ മനോധര്‍‌മ്മം നടത്തുന്നു.
====ഗ്വാളിയോര്‍ ഘരാന====
ഏറ്റവും പഴക്കം ചെന്ന ഘരാനയായി കണക്കാക്കപ്പെടുന്നു. മുഗള്‍ സാമ്രാജ്യത്തിന്റെ ആരം‌ഭത്തോടു കൂടിയാണ് ഇത് കീര്‍‌ത്തി പ്രാപിച്ചത്. ഈ ശൈലി പിന്തുടര്‍‌ന്നവരില്‍ പ്രമുഖന്‍ [[മിയാന്‍ താന്‍സെന്‍|താന്‍‌സെന്‍]] ആണ്. രാഗവിസ്താരവും രാഗാലങ്കാരവും ഈ ഘരാനയുടെ സവിശേഷതകളാണ്. പ്രധാനമായും യമന്‍, ഭൈരവ്, സാരം‌ഗ്, ശ്രീ, ഹാമിര്‍ തുടങ്ങിയ രാഗങ്ങളാണ് ആലപിച്ചുവരുന്നത്. കൃഷ്ണറാവു ശങ്കര്‍ പണ്ഡിറ്റ് ആണ് ഇതില്‍ പ്രശസ്തന്‍.
====ആഗ്ര ഘരാന====
അലാവുദ്ദീന്‍ ഖില്‍‌ജിയുടെ ഭരണകാലത്താണ് ഈ ഘരാന ഉത്‌ഭവിച്ചത്. ഈ ശൈലിയില്‍ നായക് ഗോപാല്‍ പ്രശസ്തനാണ്. അക്കാലത്ത് സ്വീകരിരിച്ചിരുന്നത് ദ്രുപദ്-ധമര്‍ എന്ന രീതിയായിരുന്നു.ശേഷം ഗ്വാളിയോര്‍ ഘരാനയുടെ ശൈലി ഇതിലേയ്ക്ക് ചേര്‍‌ക്കപ്പെട്ടു. ഉസ്താദ് ഫയാസ് ഹുസൈന്‍ ഖാന്‍ ഇതില്‍ പ്രമുഖനാണ്.
====ജയ്പൂര്‍ ഘരാന====
ഉസ്താദ് അല്ലാദിയാഖാനിനെ തുടര്‍‌ന്ന് സ്ഥാപിയ്ക്കപ്പെട്ട ഘരാനയാണ് ജയ്പൂര്‍ ഘരാന.പ്രധാനമായും ഉപയോഗിയ്ക്കുന്ന രാഗങ്ങള്‍ ബസന്തി കേദാര്‍, ബസന്ത് ബാഹര്‍, കാനഡ, നാട് കാമോദ് ഇവയാണ്.
====കിരാന ഘരാന====
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുള്‍ കരിം ഖാനിന്റെ ജന്മസ്ഥലമാണ് ഹരിയാനയിലെ കിരാന അഥവാ കൈരന. ഈ പേരില്‍ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേര്‍ നല്‍കി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി,ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാര്‍.കര്‍‌ണാടക സംഗീതത്തില്‍നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
===തു‌‌മ്‌‌രി ഘരാന===
1847-1856 കാലത്ത് നാടുവാണിരുന്ന നവാബ് വാജിദ് അലിഷായുടെ സദസ്സില്‍ തുടങ്ങിയെന്ന് വിശ്വസിയ്ക്കുന്ന അനൗപചാരികവും ലളിതവുമായ ഗാനരൂപം. ബ്രജ്‌ഭാഷയില്‍ കാല്‍‌പനികതയ്ക്ക് ഊന്നല്‍ നല്‍കുന്ന വരികളാവും ഇതിലുണ്ടാവുക. ഈ ശൈലിയില്‍ പ്രധാനം ബനാറസ് ഘരാന, ലഖ്‌നൗ ഘരാന, പട്യാല ഘരാന ഇവയാണ്
 
===തബലയിലെ ഘരാനകള്‍===
====ഡല്‍‌ഹി ഘരാന====
ഡല്‍ഹി ഘരാന തബലയിലെ ഘരാനകളില്‍ ഏറ്റവും പഴക്കമേറിയതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ സിദ്ധര്‍ ഖാന്‍ ആണ് ആരംഭിച്ചത്. പഖ്‌വാജ് വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ഈ ഘരാനയില്‍ കാണാം. ഇപ്പോള്‍ തബലയാണ് ഡല്‍ഹി ഘരാനയില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്നത്.
അജ്‌രദ ഘരാന,ലഖ്‌നൗ ഘരാന,ഫറൂഖാബാദ് ഘരാന,ബനാറസ് ഘരാന,പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയില്‍ പെട്ടവയാണ്.
===സിത്താറിലെ ഘരാനകള്‍===
====ജയ്പൂര്‍ ഘരാന====
പ്രഗല്‍‌ഭന്‍ [[ഉസ്താദ് അല്ലാദിയാഖാന്‍]]
 
====മഹിയാര്‍ ഘരാന====
പ്രശസ്തന്‍ [[പണ്ഡിറ്റ് രവിശങ്കര്‍]]
====ഇംദാദ് ഖാന്‍ ഘരാന====
പ്രശസ്തന്‍ [[ഉസ്താദ് വിലായത് ഖാന്‍]]
 
 
"https://ml.wikipedia.org/wiki/ഘരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്