"ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2:
ഒരു സംഗീതപാരമ്പര്യത്തെ അഥവാ കുടുംബപാരമ്പര്യത്തെയാണ് '''ഘരാന''' എന്നതുകൊണ്ട് സൂചിപ്പിയ്ക്കുന്നത്. [[വീട്]] എന്നര്‍ത്ഥം വരുന്ന ഘര്‍ എന്ന [[ഹിന്ദി|ഹിന്ദിപദത്തില്‍]] നിന്നുമാണ് ഘരാന എന്ന വാക്കുത്ഭവിച്ചത്.
==വിവിധതരം ഘരാനകള്‍==
===ഖയാല്‍ ഘരാന===
മനോധര്‍മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്കി 4മുതല്‍ 8വരെ വരികളും കൃത്യമായ ഈണവും ഉള്ള വായ്പ്പാട്ടാണ് ഖയാല്‍.അടിസ്ഥാനവരികള്‍ മുന്‍നിര്‍ത്തി ഗായകര്‍ മനോധര്‍മ്മം നടത്തുന്നു.
====ഗ്വാളിയോര്‍ ഘരാന====
വരി 12:
====കിരാന ഘരാന====
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുള്‍ കരിം ഖാനിന്റെ ജന്മസ്ഥലമാണ് ഹരിയാനയിലെ കിരാന അഥവാ കൈരന.ഈ പേരില്‍ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേര് നല്കി.ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി,ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാര്‍.കര്‍ണാടക സംഗീതത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ട്.
===തുമ്രി ഘരാന===
1847-1856 കാലത്ത് നാടുവാണിരുന്ന നവാബ് വാജിദ് അലിഷായുടെ സദസ്സില്‍ തുടങ്ങിയെന്ന് വിശ്വസിയ്ക്കുന്ന അനൗപചാരികവും ലളിതവുമായ ഗാനരൂപം.ബ്രജ്ഭാഷയില്‍ കാല്പനികതയ്ക്ക് ഊന്നല്‍ നല്കുന്ന വരികളാവും ഇതിലുണ്ടാവുക.ഈ ശൈലിയില്‍ പ്രധാനം ബനാറസ് ഘരാന,ലഖ്നൗ ഘരാന,പട്യാല ഘരാന ഇവയാണ്
===തബലയിലെ ഘരാനകള്‍===
====ഡല്‍ഹി ഘരാന====
ഡല്‍ഹി ഘരാന തബലയിലെ ഘരാനകളില്‍ ഏറ്റവും പഴക്കമേറിയതാണ്.പതിനെട്ടാം നൂറ്റാണ്ടില്‍ സിദ്ധര്‍ ഖാന് ആണ് ആരംഭിച്ചത്.പഖ്വാജ് വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ഈ ഘരാനയില്‍ കാണാം.ഇപ്പോള്‍ തബലയാണ് ഡല്‍ഹി ഘരാനയില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്നത്.
അജ്രദ ഘരാന,ലഖ്നൗ ഘരാന,ഫറൂഖാബാദ് ഘരാന,ബനാറസ് ഘരാന,പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയില്‍ പെട്ടവയാണ്.
===സിത്താറിലെ ഘരാനകള്‍===
====ജയ്പൂര്‍ ഘരാന====
പ്രഗല്ഭന് ഉസ്താദ് അല്ലാദിയാഖാന്‍
====മഹിയാര്‍ ഘരാന====
പ്രശസ്തന്‍ പണ്ഡിറ്റ് രവിശങ്കര്‍
====ഇംദാദ് ഖാന് ഘരാന====
പ്രശസ്തന്‍ ഉസ്താദ് വിലായത് ഖാന്
|