"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളില്‍ പ്രധാനപ്പെട്ടവവയില്‍ ഒന്ന് ഇങ്ങനെയാണ്: കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാര്‍ക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടില്‍ കഴിഞ്ഞതിനഅല്‍ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാര്‍ പുറത്താക്കി. ശരണാര്‍ത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടില്‍ കൃഷി ചെയ്യാന്‍ രാജാവ് അനുവദിക്കുകയും അവര്‍ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.
 
കാട്ടിലെ ഏറ്റവും ഉയര്‍ന്ന വര്‍ഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ഒരുപാട് ദൈവങ്ങളുണ്ടിവര്‍ക്ക് .മലോന്‍ ദൈവം, മലകാരി ദൈവ്യം, മുത്തപ്പന്‍, ഭദ്രകാളി, ഭഗവതി തുടങ്ങിയവരാണ് അതില്‍ പ്രധാനപ്പെട്ടവ. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍ ഇവര്‍ക്കിടയിലുണ്ട്.
 
അമ്പും വില്ലും കുറിച്യരുടെ ജീവിതത്തില്‍ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവസമുണ്ടാകും.
"https://ml.wikipedia.org/wiki/കുറിച്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്