"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 184:
ഈ മേഖലയിൽ എഴുതപ്പെട്ട പ്രധാന പുസ്തകങ്ങളാണ് ദ എൻഡ് ഒഫ് ഫെയ്ത്, റിലീജിയൻ ടെറർ ആൻഡ് ഫ്യൂച്ചർ ഒഫ് റീസൺ (2004) എന്നിവ. തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട ലെറ്റർ ടു എ ക്രിസ്ത്യൻ നേഷൻ (2006), ക്രൈസ്തവതയെ വിമർശന വിധേയമാക്കി. ഇതേവർഷം തന്നെ ഗോഡ് ഡെല്യൂഷനും പുറത്തിറങ്ങി. ബ്രെയ്ക്കിങ് ദ സ്പെൽ, റിലിജീയൻ അസ് എ നാച്വറൽ ഫിനോമിനൺ (ഡാനിയൽ സി ഡെന്നത്ത് - 2006), ഗോഡ്: ദ ഫെയിൽഡ് ഹൈപൊതിസസ്, ഹൗ സയൻസ് ഷോസ് ദാറ്റ് ഗോഡ് ഡസ്നോട്ട് എക്സിസ്റ്റ് (വിക്ടർ ജെ സ്റ്റെൻജർ - 2007), ഗോഡ് ഈസ് നോട്ട് ഗ്രെയ്റ്റ്, ഹൗ റിലിജിയൻ പോയിസൺസ് എവരിതിങ്, (ക്രിസ്റ്റഫർ ഹിച്ചൻസ് - 2007) തുടങ്ങിയ കൃതികളും ഇതേ ഗണത്തിൽപ്പെട്ടവയാണ്.
 
നിരീശ്വരവാദികളുടെ വർഗീയത
2005-ൽ എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക നടത്തിയ സർവേ പ്രകാരം ലോകത്ത് 11.9% മതേതരവിശ്വാസികളും 2.3% നിരീശ്വരവാദികളുമുണ്ടെന്ന് കണക്കാക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിരീശ്വരവാദികളുടെ എണ്ണം ഇതര മേഖലകളെക്കാൾ കൂടുതലാണ്. [[ഫ്രാൻസ്|ഫ്രാൻസിൽ]] 27% പേർ മാത്രമാണ് ഈശ്വരവിശ്വാസികൾ എന്ന് 2006-ൽ ഫിനാൻഷ്യൽ ടൈംസ് നടത്തിയ പഠനങ്ങൾ കാണിക്കുന്നു. 85% [[സ്വീഡൻ|സ്വീഡൻകാരും]], 65% [[ജപ്പാൻ|ജാപ്പനീസുകാരും]], 48% [[റഷ്യ|റഷ്യക്കാരും]] ദൈവവിശ്വാസികളല്ലെന്നാണ് കണക്കുകൾ പറയുന്നത്.
 
ദൈവം ഉണ്ടോ ഇല്ലേ എന്ന വിഷയം നവനാസ്തികർ വിട്ടതായി തോന്നുന്നു. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും, മതങ്ങൾ നിലനിന്നാലും ഇല്ലെങ്കിലും, ഇസ്‌ലാം ഉണ്ടായിക്കൂടാ എന്ന യുക്തിയാണ് ഇന്നവർ കൊണ്ടുനടക്കുന്നത്.മറ്റുള്ളവർക്ക് ആകാം, മുസ്‌ലിംകൾക്ക് പാടില്ല എന്ന തത്ത്വം ലോകമെങ്ങും പൊതുബോധത്തിൽ ഊറിക്കൂടുന്നുണ്ടോ? കന്യാസ്ത്രീകൾ ധരിക്കുന്ന വസ്ത്രം മുസ്‌ലിം ധരിച്ചാൽ അത് മൗലികവാദമാകുമോ? ഒരാളുടെ കൈവശം ബൈബിൾ കണ്ടാൽ പ്രശ്‌നമാകാതിരിക്കെ ഖുർആൻ കണ്ടെത്തിയാൽ പ്രശ്‌നമാകുന്നുണ്ടോ?ഇത്തരം ചോദ്യങ്ങൾ കുറച്ചുകാലമായി ഉയരുന്നു. അപ്രഖ്യാപിതമായ ഒരു വിവേചനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. വർഗീയവാദികളിലോ മതപക്ഷപാതിത്വം ബാധിച്ചവരിലോ മാത്രമല്ല ഇത് എന്നത് ആശങ്ക ഉയർത്തണം. മതത്തെ നിരസിച്ചും ദൈവത്തെ നിഷേധിച്ചും 'ശാസ്ത്രീയ പഠനം' മുറുകെ പിടിക്കുന്നവർ വരെ ഈ വർഗീയതക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. യുക്തിവാദത്തെയും നിരീശ്വരവാദത്തെയും വർഗീയത ബാധിച്ച കഥകൾ കേട്ടുതുടങ്ങിയിരിക്കുന്നു.'ലൗ ജിഹാദ്' വിവാദമായ കാലത്ത് യുക്തിവാദികളിൽ ചിലരെങ്കിലും കടുത്ത വർഗീയ സമീപനം സ്വീകരിച്ചത് കേരളം കണ്ടു. ഇപ്പോൾ അമേരിക്കയിലും ബ്രിട്ടനിലും നിരീശ്വരവാദികളുടെ ഇസ്‌ലാംവിരോധം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഈയിടെ ലണ്ടൻ യൂനിവേഴ്‌സിറ്റി കോളേജിൽ ഒരു സംവാദം നടന്നു. അത് സംഘടിപ്പിച്ച ഇസ്‌ലാമിക് ഗ്രൂപ്പ്, സ്ത്രീ പുരുഷന്മാർ ഇടകലർന്ന് ഇരിക്കുന്നത് ഇഷ്ടപ്പെടാത്തവർക്കു വേണ്ടി പ്രത്യേക ഇരിപ്പിടങ്ങൾ സൗകര്യപ്പെടുത്തിയിരുന്നു. ഹാളിൽ പതിവുള്ള പൊതു സൗകര്യങ്ങൾക്ക് പുറമെയായിരുന്നു ഇത്.വാർത്ത കേട്ടതും ചിലർ ചാടിവീണു. വെവ്വേറെ ഇരുത്തം നിർബന്ധിച്ച് അടിച്ചേൽപിക്കുന്നു എന്നായി പ്രചാരണം. ഈ പ്രചാരണം അന്ധമായി വിശ്വസിച്ചവരിൽ, അന്ധമായ വിശ്വാസങ്ങളെ എതിർക്കുന്ന നിരീശ്വര-യുക്തിവാദികളും ഉണ്ടായിരുന്നു. റിച്ചഡ് ഡോക്കിൻസ് എന്ന വിഖ്യാത നാസ്തികൻ ഉടനെ സോഷ്യൽ മീഡിയയിൽ ആക്ഷേപവുമായി എത്തി- കേട്ടത് വാസ്തവമോ എന്നു നോക്കാതെ.'ലിംഗ വിവേചനം', 'വെറുക്കപ്പെട്ട മതപോക്കിരികളുടെ ധിക്കാരം' എന്നിങ്ങനെ പോയി അയാളുടെ പ്രതികരണങ്ങൾ.സത്യമെന്തെന്ന് പരിശോധിച്ചില്ല എന്നതു മാത്രമല്ല ഡോക്കിൻസിന്റെ പിഴവ്. ആക്ഷേപം മുസ്‌ലിംകൾക്കു മാത്രമായി മാറ്റിവെച്ചു എന്നതുകൂടിയാണ്.. 'സാലൺ' എന്ന ബ്ലോഗിൽ നാതൻ ലീൻ കുറിച്ചതിങ്ങനെ: ''ന്യൂയോർക്കിലെ ബാർക്ലേസ് സെന്ററിൽ ഈയിടെ ഇസ്രയേലി വയലിനിസ്റ്റ് ഇത്സാക് പേൾമാന്റെ കച്ചേരി നടന്നപ്പോൾ യാഥാസ്ഥിതിക ജൂതന്മാർക്കു വേണ്ടി സ്ത്രീ പുരുഷന്മാർക്ക് വെവ്വേറെ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഇസ്രയേലിന്റെ ഔദ്യോഗിക വ്യോമ കമ്പനിയായ എൽ ആൽ എയർലൈൻസ് വിമാനത്തിൽ ഒരു ഫ്‌ളോറിഡക്കാരിയെ നിർബന്ധിച്ച് സീറ്റ് മാറ്റിയിരുത്തിയിരുന്നു-അടുത്ത സീറ്റിലെ യാഥാസ്ഥിതിക ജൂതപുരോഹിതന്റെ ആവശ്യപ്രകാരമായിരുന്നു അത്. ഇതൊന്നും ഡോക്കിൻസ് അറിഞ്ഞുകാണില്ല; അറിഞ്ഞാൽ തന്നെ ശ്രദ്ധിക്കുകയുമില്ല.''ഡോക്കിൻസിനെ പോലെ ക്രിസ്റ്റഫർ ഹിച്ചൻസ്, സാം ഹാരിസ് തുടങ്ങിയ മറ്റു 'നവ നാസ്തികരും' അയുക്തികമായ വർഗീയമനോഭാവം പുലർത്തുന്നുണ്ടെന്ന് ലീൻ സമർഥിക്കുന്നു. ഡോക്കിൻസ് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിൽ പ്രഫസറാണ്. ഹാരിസും അന്തരിച്ച ഹിച്ചൻസും ഉന്നത ബുദ്ധിജീവികളായി അറിയപ്പെടുന്നവരാണ്. അമേരിക്കൻ ചിന്തകനും മാസച്ചുസറ്റ് ഇൻസ്റ്റിറ്റിയൂട്ട് പ്രഫസറുമായ നോം ചോംസ്‌കി ഇവരെ വിളിക്കുന്നത്. 'മതഭ്രാന്തന്മാർ' എന്നാണ്. മതേതരത്വത്തെപ്പറ്റിയുള്ള സ്വന്തം വീക്ഷണങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപിച്ചുകൊണ്ട് ഇവർ സ്വന്തം സങ്കുചിത വീക്ഷണത്തെ രാഷ്ട്രത്തിന്റെ മതമായി അവതരിപ്പിക്കുന്നു. 'യഥാർഥ ശാസ്ത്രജ്ഞൻ തെളിവു കണ്ടാൽ മനസ്സ് മാറ്റാൻ തയാറുള്ളവനാണ്; മൗലികവാദിയുടെ മനസ്സാകട്ടെ ഒന്നു കൊണ്ടും മാറില്ല' എന്ന് ചോംസ്‌കി.ഡോക്കിൻസ് ഈയിടെ ട്വിറ്ററിൽ കുറിച്ചു: ''ഖുറാൻ ഞാൻ വായിച്ചിട്ടില്ല. എന്നാൽ, ലോകത്തുള്ള സകല തിന്മകളുടെയും ഉറവിടം ഇസ്‌ലാമാണെന്ന് എനിക്കുറപ്പുണ്ട്.'' പിന്നീട് ഇങ്ങനെ ന്യായീകരിച്ചു: ''ഇസ്‌ലാമിനെപ്പറ്റി മനസ്സിലാക്കാൻ ഖുർആൻ വായിക്കണമെന്നില്ല. നാസിസത്തെപ്പറ്റി അറിയാൻ ഹിറ്റ്‌ലറുടെ മൈൻ കാംഫ് വായിക്കേണ്ടതില്ലല്ലോ.''ഡോക്കിൻസിന്റെ ശിഷ്യനായ ഹാരിസ് എഴുതി: ''ഭീകരപ്രവർത്തനം നടത്തുന്ന മുസ്‌ലിംകൾ ഇസ്‌ലാമിൽനിന്ന് തെറ്റിയവരല്ല; ഇസ്‌ലാമിന്റെ ആശയങ്ങൾ മനസ്സിലാക്കിയവരാണ്.''മുസ്‌ലിംകളിലെ ചെറു ന്യൂനപക്ഷം ചെയ്യുന്നതാണ് യഥാർഥ ഇസ്‌ലാമെന്ന് പറയുന്ന ഇവർ ഇസ്‌ലാമെന്തെന്ന് പഠിക്കുന്നത് ഖുർആനിൽ നിന്നല്ല. പിന്നെയോ? ഇസ്‌ലാംവിരോധം തലക്കു പിടിച്ച പാമില ജെല്ലറെ പോലുള്ളവരിൽനിന്നാണ്. ഇന്റർനെറ്റിലെ ഏറ്റവും കടുത്ത ഇസ്‌ലാംവിരുദ്ധ സൈററുകളിലൊന്നായ 'ഇസ്‌ലാം വാച്ചാ'ണ് ഇക്കൂട്ടരുടെ ഒരു സ്രോതസ്സ്. പാമില ജെല്ലറും റോബർട്ട് സ്‌പെൻസറും അടക്കമുള്ള ഇസ്‌ലാമോഫോബുകൾ സ്ഥാപിച്ചതാണ് അലി സീനാ എന്ന കടുത്ത ഇസ്‌ലാംവിരോധി നടത്തുന്ന ഈ വെബ് സൈറ്റ്.തീവ്ര വലതുപക്ഷക്കാരനായ ഗീർട്ട് വിൽഡേഴ്‌സ്, 'ഇസ്‌ലാമിനെ ഞാൻ വെറുക്കുന്നു'വെന്ന് തുറന്നു പ്രഖ്യാപിച്ചയാളാണ്. ഡച്ച് രാഷ്ട്രീയക്കാരൻ കൂടിയാണദ്ദേഹം. തന്റെ നാടായ നെതർലൻസിൽ താമസിക്കണമെന്നാഗ്രഹിക്കുന്ന മുസ്‌ലിംകൾ 'ഖുർആൻ പകുതി കീറിക്കളഞ്ഞു' വേണം വരാനെന്ന് അദ്ദേഹത്തിന്റെ കൽപനയുണ്ട്; പിന്നീട് 'ഖുർആൻ മുഴുവൻ കളയണ'മെന്ന് അത് മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്. 'പാർട്ടി ഓഫ് ഫ്രീഡം' നേതാവായ വിൽഡേഴ്‌സ് 2009-ൽ നിർമിച്ച 17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ചിത്രം വിവാദമായിരുന്നു. മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും അവഹേളിക്കുന്നതായിരുന്നു 'ഫിത്‌ന' എന്ന ആ ചിത്രം. ഇത്ര കടുത്ത പക്ഷപാതിത്വത്തോട് നവ നാസ്തികരെന്നറിയപ്പെടുന്ന 'യുക്തിവാദികളു'ടെ നിലപാടെന്താണ്? ഡോക്കിൻസ് എഴുതിയതിങ്ങനെ: ''ഫിത്‌ന രചിച്ചു എന്ന ഒറ്റ കാരണത്താൽ തന്നെ ഞാൻ താങ്കളെ അഭിവാദ്യം ചെയ്യുന്നു- ശത്രുരാക്ഷസനെ എതിരിടാൻ ചങ്കൂറ്റം കാണിച്ച ധീരൻ എന്ന നിലക്ക്.'' 'സ്റ്റോപ് ദ ഇസ്‌ലാമൈസേഷൻ ഓഫ് യൂറോപ്പ്' എന്ന നവ നാസി ഗ്രൂപ്പിന്റെ നേതാവ് സ്റ്റീഫൻ ഗാഷ് തന്റെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ, ഇസ്‌ലാമിനെ താറടിക്കുന്ന സുദീർഘമായ ഒരു ലേഖനം 2011 ജൂലൈയിൽ ഡോക്കിൻസ് സ്വന്തം വെബ് സൈറ്റിൽ പുനഃപ്രകാശനം ചെയ്തു.'സയന്റിഫിക് റേസിസം'ടൊറോണ്ടോയിലെ രാഷ്ട്രീയ ചിന്തകൻ മുർതസാ ഹുസൈൻ ഇത്തരം ഇസ്‌ലാംവിദ്വേഷത്തെ വിശകലനം ചെയ്തുകൊണ്ട് ലേഖനമെഴുതിയിട്ടുണ്ട്. 'ശാസ്ത്രീയ വർഗീയത' (സയന്റിഫിക് റേസിസം) എന്നാണ് അദ്ദേഹം ഈ സമീപനത്തെ വിളിക്കുന്നത്. വംശീയതക്ക് ശാസ്ത്രീയതയുടെ പുറംപൂച്ച് നൽകി അവതരിപ്പിക്കുന്നതാണ് സയന്റിഫിക് റേസിസം. ചരിത്രത്തിൽ ഈ കള്ളവാദത്തിന് ആഴത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ചില പ്രത്യേക ആധിപത്യ, അധിനിവേശ നയങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം ഈ 'ശാസ്ത്രീയ വർഗീയത'യുടെ ഭാഗമാണ്. 18-ാം നൂറ്റാണ്ടിൽ ആഫ്രിക്കക്കാരെപ്പറ്റി (കറുത്ത വർഗക്കാരെപ്പറ്റി) ഇത്തരം വ്യാജ ശാസ്ത്രതത്ത്വങ്ങൾ പറഞ്ഞുണ്ടാക്കിയിരുന്നു. ക്രിസ്റ്റഫർ മെയ്‌നേഴ്‌സ് അക്കാലത്ത് എഴുതിയ The Outline and Hsitory of Mankind എന്ന കൃതിയുടെ കേന്ദ്ര പ്രമേയം തന്നെ, വിവിധ വംശങ്ങൾ തമ്മിൽ ജന്മനാ ബുദ്ധിയിലും മറ്റും ശേഷി വ്യത്യാസങ്ങൾ ഉണ്ടെന്നതായിരുന്നു. ഇന്ന് വ്യാജമെന്ന് തെളിഞ്ഞു കഴിഞ്ഞ 'ഫ്രെനോളജി' (മനുഷ്യന്റെ തലയോട്ടിയുടെ അളവെടുത്ത് ബുദ്ധി കണക്കാക്കുന്ന രീതി) വെച്ച് മെയ്ൻസ് വാദിച്ചു: ''വെളുത്ത വർഗക്കാർക്ക് മറ്റെല്ലാ വർഗക്കാരെക്കാളും കൂടുതൽ ബുദ്ധിയും ധർമബോധവും ജന്മസിദ്ധമാണ്. കറുത്ത വർഗക്കാരോ? വെളുത്തവരിലും ഏറെ താഴെ എന്നു മാത്രമല്ല, അവർക്ക് വികാരങ്ങളോ തോന്നലുകളോ ഉണ്ടാകാൻ ഒട്ടും സാധ്യതയില്ല. മാത്രമോ, ശാരീരിക വേദന അനുഭവിക്കാൻ പോലും കഴിയില്ല.''ആഫ്രിക്കൻ ജനസമൂഹങ്ങൾക്കു മേൽ സ്ഥാപിച്ച സാമൂഹിക, രാഷ്ട്രീയ അടിമ സമ്പ്രദായങ്ങളെ പാശ്ചാത്യർ ന്യായീകരിച്ചത് ഈ തത്ത്വം വെച്ചാണ്. ഫ്രഞ്ച് ഉദ്ബുദ്ധതയുടെ നായകരിലൊരാളായി വാഴ്ത്തപ്പെട്ട വോൾട്ടയർ പോലും കറുത്ത തൊലിക്കാരെപ്പറ്റി പറഞ്ഞുവെച്ചതിങ്ങനെ: ''ആകാരത്തിലൊഴികെ അവർ മനുഷ്യരല്ല. അവരുടെ സംസാര, ചിന്താശേഷി നമ്മുടേതിനേക്കാൾ എത്രയോ അകലെയാണ്. ഞാൻ കണ്ട് പരിശോധിച്ചവരുടെ കഥ ഇതാണ്.''വെള്ളക്കാരുടെ മികവിനെപ്പറ്റിയുള്ള സിദ്ധാന്തങ്ങൾ വളർന്ന്, കറുത്തവർഗക്കാർ അടിമകളായിരിക്കാനേ കൊള്ളൂ എന്നുള്ള വാദത്തിലൂടെ കടന്ന്, അടിമത്തം പ്രകൃതി നിയമമാണെന്ന നിഗമനത്തിൽ പാശ്ചാത്യർ എത്തി. ആഫ്രിക്കയിലെയും മറ്റും കൊളോണിയൽ അധിനിവേശത്തിന് അതവർക്ക് ന്യായം നൽകി. അമേരിക്കൻ ഡോക്ടറായിരുന്ന യോശയ്യാ നോട്ട് എഴുതി: ''അടിമ എന്ന അവസ്ഥയിലാണ് നീഗ്രോ ഏറ്റവും മികച്ച ശാരീരിക, ധാർമിക തലത്തിലെത്തുക; അവന് ഏറ്റവും നീണ്ട ആയുസ്സ് കിട്ടുന്നതും അപ്പോഴാണ്.'' ഇവിടെ നിന്നും കടന്ന് സാമുവൽ കാർട്‌റൈറ്റ് പറഞ്ഞു, കറുത്തവരിൽ അടിമവേലയോട് വല്ലവർക്കും നീരസം തോന്നുന്നുവെങ്കിൽ അതൊരു രോഗമാണ് എന്ന്. ഈ രോഗത്തിന് ചികിത്സ ശാരീരിക ദണ്ഡനം (അംഗവിഛേദനം ഉൾപ്പെടെ) ആണ് എന്നും അദ്ദേഹം വിധിച്ചു. പാരീസിൽ അക്കാലത്ത് ഒരു 'മനുഷ്യ മൃഗശാല' വരെ സ്ഥാപിക്കപ്പെട്ടു. അതിൽ വിവിധ വർഗക്കാരായ മനുഷ്യരെ കൂട്ടിലിട്ട് പ്രദർശനത്തിനും പഠനത്തിനുമായി വെച്ചിരുന്നു.പ്രാകൃതമായ വംശീയതയും വർഗീയതയും ശാസ്ത്ര ഗവേഷണത്തിന്റെ ലേബലിലാണ് അന്ന് അറിയപ്പെട്ടത്; ഇന്ന് അധമമായ വർഗീയതക്കും കടുത്ത ഇസ്‌ലാംവിരോധത്തിനും നവ നാസ്തികർ യുക്തിചിന്തയുടെ വിലാസം നൽകാൻ ശ്രമിക്കുന്നു. ഇതാകട്ടെ വിവിധ ഭരണകൂടങ്ങളുടെ അധിനിവേശ, വിഭവ ചൂഷണ അജണ്ടയുമായി ഒത്തുപോവുകയും ചെയ്യുന്നു. 'ഇസ്‌ലാമിക് ബാർബേറിയൻസി'നെപ്പറ്റി ഡോക്കിൻസ് വർണിക്കുമ്പോഴും, ഫല്ലൂജയിലെ പോരാട്ടത്തിൽ കൊല്ലപ്പെട്ട മുസ്‌ലിംകളുടെ എണ്ണം പോരെന്നും ഇറാഖികളുടെ പച്ച മാംസത്തിലൂടെ ക്ലസ്റ്റർ ബോംബുകൾ തുളഞ്ഞുകയറുന്നത് ആലോചിക്കുമ്പോഴേ രസം പകരുന്നുവെന്നും ഹിച്ചൻസ് പറയുമ്പോഴും പൊതുബോധം പുതിയ ആധിപത്യ ശീലങ്ങൾക്കായി പാകപ്പെടുത്തപ്പെടുന്നുണ്ട്. നവനാസ്തികനും ഗ്രന്ഥകർത്താവും ന്യൂറോസയന്റിസ്റ്റുമായ സാം ഹാരിസ് പരസ്യമായി പറഞ്ഞല്ലോ-മുസ്‌ലിംകളെ പീഡിപ്പിക്കുന്നതും അവരെ മുൻകൂർ ആക്രമണങ്ങളിൽ കൊല്ലുന്നതും ന്യായമാണെന്ന്; സൂക്ഷ്മമായ ദേഹപരിശോധന 'മുസ്‌ലിംകളിൽ മാത്രമല്ല, മുസ്‌ലിമെന്ന് കണ്ടാൽ തോന്നുന്നവരിൽ കൂടി' നടത്തണമെന്ന്. ഹാരിസ് തുറന്നു തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ- 'ഭീകരതയോടല്ല നമ്മുടെ യുദ്ധമെന്ന് സമ്മതിക്കേണ്ട സമയമായിരിക്കുന്നു. ഇസ്‌ലാമിനോടാണ് നമ്മുടെ യുദ്ധം.'ബുദ്ധിയോ യുക്തിയോ അടിസ്ഥാനമാക്കിയല്ല, തികഞ്ഞ വിവേചനം അടിസ്ഥാനമാക്കിയാണ് നവ നാസ്തികർ ഇസ്‌ലാമിനെ സമീപിക്കുന്നത്. ഇസ്രയേലിനോടും ഫലസ്ത്വീനോടുമുള്ള അവരുടെ സമീപനത്തിലും ഇതു കാണാം. യാഥാർഥ്യ നിഷ്ഠമോ നീതിബദ്ധമോ അല്ല ആ സമീപനം; തികഞ്ഞ ഇസ്‌ലാംവിദ്വേഷത്തിന്റെ സൃഷ്ടിയാണ്. The End of Faith എന്ന ഗ്രന്ഥത്തിൽ സാം ഹാരിസ് നേരിനെ തലതിരിച്ചിടുന്നു: ''ഹിംസയുടെ കാര്യത്തിൽ ഇസ്രയേൽ വലിയ ആത്മനിയന്ത്രണം പാലിച്ചിട്ടുണ്ട്; ഒരു മുസ്‌ലിം സമൂഹവും അങ്ങനെ ചെയ്യുന്നില്ല. ഫലസ്ത്വീനിൽ ഫലസ്ത്വീൻകാർക്ക് അധികാരമുണ്ടെന്നും ജൂതർ നിസ്സഹായരായ ന്യൂനപക്ഷമാണെന്നും കരുതുക- എങ്കിൽ ആ ഫലസ്ത്വീൻകാർ ജൂതരെ കൊല്ലുന്നതിൽ നിയന്ത്രണം പാലിക്കുമോ?'' സാധ്യതയില്ലെന്ന് സ്ഥാപിക്കാൻ ഹാരിസ് തുടർന്ന് ശ്രമിക്കുന്നു- യു.എസിലെ കടുത്ത സയണിസ്റ്റ് പക്ഷക്കാരനായ അലൻ ഡെർഷോവിറ്റ്‌സിന്റെ പ്രസ്താവനകളാണ് തെളിവ്! 'വളർച്ചയെത്തിയ കുട്ടികളാണ് നീഗ്രോകൾ; അവരെ അങ്ങനെത്തന്നെ കൈകാര്യം ചെയ്യണം' എന്ന് 19-ാം നൂറ്റാണ്ടിൽ ജോർജ് ഫിറ്റ്‌സ് ഹ്യൂ പറഞ്ഞിരുന്നു. ഇന്ന് സാം ഹാരിസ് എഴുതുന്നത്, 'യു.എസ്, ബ്രിട്ടീഷ് വിദേശനയങ്ങളെ മുസ്‌ലിംകൾ എതിർക്കുന്നത് മതപരമായ കാരണങ്ങളാലാണ്' എന്നും -അവർ പീഡനങ്ങൾ ഏൽക്കാൻ അർഹതപ്പെട്ടവരാണെന്ന് ധ്വനി.ഇസ്‌ലാം ഒരു വർഗമോ വംശമോ അല്ല. എന്നാൽ, നവനാസ്തികർ അതിനെ അങ്ങനെ കാണുന്നു; അയുക്തികമായി വിമർശകരുടെ ചുവടുപറ്റി മാത്രം അധിക്ഷേപിക്കുന്നു. ഒരുകാലത്ത് അടിമത്തത്തെ ന്യായീകരിക്കാൻ 'സയന്റിഫിക് റേസിസം' പ്രയോജനപ്പെടുത്തിയ രീതിയിൽ, ഈ 21-ാം നൂറ്റാണ്ടിൽ നിയമബാഹ്യമായ പീഡനങ്ങളെയും കൊലകളെയും വരെ ന്യായീകരിക്കാൻ അത് ഉപയോഗിക്കുന്നു. ദൈവം ഉണ്ടോ ഇല്ലേ എന്ന വിഷയം നവനാസ്തികർ വിട്ടതായി തോന്നുന്നു. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും, മതങ്ങൾ നിലനിന്നാലും ഇല്ലെങ്കിലും, ഇസ്‌ലാം ഉണ്ടായിക്കൂടാ എന്ന യുക്തിയാണ് ഇന്നവർ കൊണ്ടുനടക്കുന്നത്.
 
== കൂടുതൽ വായനക്ക് ==
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്