"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
ദേവരായ രണ്ടാമന്റെ പുത്രൻ മല്ലികാർജുനന്റെ വാഴ്ചക്കാലത്താണ് അലാവുദ്ദീൻ രണ്ടാമനും കപിലേശ്വര ഗജപതിയും വിജയനഗരത്തെ തുടരെത്തുടരെ ആക്രമിച്ചത്. സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ശാലുവ നരസിംഹനും തുളുവ ഈശ്വരയേയും പോലുളള ശക്തരായ ഭരണാധികാരികളുണ്ടായിരുന്നു. മല്ലികാർജുന 1465 -ൽ നിര്യാതനായപ്പോൾ പുത്രൻ കൊച്ചു കുഞ്ഞായിരുന്നു. അതിനാൽ അധികാരം വിരൂപാക്ഷനിൽ നിക്ഷിപ്തമായി. പക്ഷേ സുഖലോലുപനായ വിരൂപാക്ഷന് രാജ്യകാര്യങ്ങളിൽ ശ്രദ്ധയില്ലായിരുന്നു. ഗോവ, ദബോൾ, ചൗൾ ഇവയെല്കലാം ബഹ്മനി സുൽത്തനത്ത് കൈവശപ്പെടുത്തി. കപിലേശ്വര ഗജപതിയും അവസരം മുതലാക്കി പല പ്രവിശ്യകളും കൈക്കലാക്കി. ദുർബലനായ വിരൂപാക്ഷനെ അധികാരസ്ഥാനത്തു നിന്ന് നീക്കി 1486-ൽ ശലുവ നരസിംഹ സിംഹാസനമേറി.<ref name=Nuniz/>,<ref name=Sastri/>,<ref name=Sewell/>
 
സംഗമ വംശത്തിന്റെ അവസാനവർഷങ്ങളിലാണ് [[ബഹ്മനി സുൽത്താനത്ത്]] വിഘടിച്ച് ഡെക്കാൻ സുൽത്താനത്തുകൾ രൂപം കൊണ്ടത്. ഈ സമയത്തുതന്നേയാണ് പശ്ചിമതീരത്ത് [[വാസ്കോ ഡ ഗാമ]] വന്നെത്തിയത്.
 
==ശലുവ വംശം(1486-1504) ==
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്