"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
[[File:South_India_in_AD_1400.jpg|thumb|left |ദക്ഷിണേന്ത്യ 1400-ൽ]]
== സംഗമ വംശം(1334-1486 )==
[[File:Sangama dynasty.jpg|250px|thumb|left| സംഗമ വംശം<ref name=Ayyangar/> ]]
ബാഹ്മനിബഹ്മനി സുൽത്താൻ അലാവുദ്ദീന്റെ ആക്രമണങ്ങളെ ഹരിഹരനും(1336-56) ബുക്കനും(1356-77) ചെറുത്തു നിന്നു. ബുക്കൻറേയും പിന്നീടു സിംഹാസനത്തിലിരുന്ന പുത്രൻ ഹരിഹര രണ്ടാമന്റേയും(1377-1404) വാഴ്ചക്കാലത്ത് വിജയനഗര സാമ്രാജ്യം അതി വിസ്തൃതമായി . മധുരയിലെ മുസ്ളീം ഭരണം അവസാനിപ്പിക്കപ്പെട്ടു(1371). ഗോവ, ദബോൾ എന്നീ സ്ഥലങ്ങളും കൊണ്ടവീടു രാജ്യത്തിന്റെ ഫല ഭാഗങ്ങളും (കുർണൂൽ, നെല്ലൂർ, ഗുണ്ടൂർ) വിജയനഗരത്തിന്റെ ഭാഗമായി. സിലോണും സാമൂതിരിയും വിജയനഗരത്തിന് കപ്പം കൊടുക്കാൻ സമ്മതിച്ചു. പക്ഷേ പതിനാലാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ ബഹ്മനി സുത്തനത്തുമായി അതിഘോരമായ യുദ്ധത്തിൽ വിജയനഗര സാമ്രാജ്യത്തിന് ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചു. <ref name=Sastri/>
 
1406 മുതൽ 1422 വരെ ഭരിച്ച ബുക്കൻ രണ്ടാമന്റെ ഭരണകാലത്താണ് സഹോദരൻ ദേവരായ ഒന്നാമൻ തുംഗഭദ്രാനദിയിൽ വലിയൊരു അണക്കെട്ടു പണിത് നഗരത്തിലേക്ക് വെളളച്ചാലുകൾ കൊണ്ടു വന്നത്. <ref name=Nuniz/>,<ref name=Sastri/>. ദേവരായ ഒന്നാമന്റെ പുത്രിയെ സമാധാന ഉടമ്പടി പ്രകാരം ഫിറൂസ്ഷാക്ക് വിവാഹം ചെയ്തു കൊടുത്തിരുന്നെങ്കിലും അത് സ്പർദ്ധകൾക്ക് അറുതി വരുത്തിയില്ല. കൊണ്ട വീട്ടു റെഡ്ഡിമാർ ബഹ്മനി സുൽത്താനമാരുമായി കൂട്ടുകൂടി വിജയനഗരത്തെ ആക്രമിച്ചു. 1420-ൽ ദേവരായ റെഡ്ഡിമാരെ വകവരുത്തുകയും കൊണ്ടവീടു പ്രദേശങ്ങളും ബഹ്മനിയുടെ ഭാഗമായ പണുഗലും പിടിച്ചെടുക്കുകയും ചെയ്തു. ദേവരായ 1422 -ൽ നിര്യാതനായി. പിന്നീടു വന്ന വിജയരാജ ദുർബലനായിരുന്നു.
Line 29 ⟶ 30:
ദേവരായ രണ്ടാമന്റെ പുത്രൻ മല്ലികാർജുനന്റെ വാഴ്ചക്കാലത്താണ് അലാവുദ്ദീൻ രണ്ടാമനും കപിലേശ്വര ഗജപതിയും വിജയനഗരത്തെ തുടരെത്തുടരെ ആക്രമിച്ചത്. സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ശാലുവ നരസിംഹനും തുളുവ ഈശ്വരയേയും പോലുളള ശക്തരായ ഭരണാധികാരികളുണ്ടായിരുന്നു. മല്ലികാർജുന 1465 -ൽ നിര്യാതനായപ്പോൾ പുത്രൻ കൊച്ചു കുഞ്ഞായിരുന്നു. അതിനാൽ അധികാരം വിരൂപാക്ഷനിൽ നിക്ഷിപ്തമായി. പക്ഷേ സുഖലോലുപനായ വിരൂപാക്ഷന് രാജ്യകാര്യങ്ങളിൽ ശ്രദ്ധയില്ലായിരുന്നു. ഗോവ, ദബോൾ, ചൗൾ ഇവയെല്കലാം ബഹ്മനി സുൽത്തനത്ത് കൈവശപ്പെടുത്തി. കപിലേശ്വര ഗജപതിയും അവസരം മുതലാക്കി പല പ്രവിശ്യകളും കൈക്കലാക്കി. ദുർബലനായ വിരൂപാക്ഷനെ അധികാരസ്ഥാനത്തു നിന്ന് നീക്കി 1486-ൽ ശലുവ നരസിംഹ സിംഹാസനമേറി.<ref name=Nuniz/>,<ref name=Sastri/>,<ref name=Sewell/>
 
==ശാലുവശലുവ വംശം(1486-1504) ==
അധികാരം തട്ടിയെടുത്തതിൽ ശലുവ നരംസിംഹക്ക് എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷെ സമർഥനായ ഭരണാധികാരിയായിരുന്നതിനാൽ നരസിംഹക്ക് അവയൊക്കെ അതിജീവിക്കാനായി. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലെ അധികാരം പുനഃസ്ഥാപിച്ചെടുത്തു. കുതിരകളെ ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു. തമിഴ് പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. 1491 -ൽ രണ്ടു പുത്രന്മാരുടെ ചുമതല തുളുവ ഈശ്വരയുടെ പുത്രൻ നരസ നായകയെ ഏല്പിച്ച് നരസിംഹ നിര്യാതനായി. ഇളയ പുത്രൻ ശലുവ ഇമ്മഡി നരസിംഹ രാജപദവിയേറ്റു. പക്ഷെ യഥാർഥത്തിൽ അധികാരം കൈകാര്യം ചെയ്തത് നരസ നായക ആയിരുന്നു.
 
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്