"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
=പശ്ചാത്തലം=
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ ദക്ഷിണേന്ത്യയിൽ മൂന്നു സാമ്രാജ്യങ്ങളാണ് നിലനിന്നിരുന്നത്. ദേവഗിരി(ദൗലതാബാദ്) കേന്ദ്രമാക്കിയുളള യാദവാ സാമ്രാജ്യം, വാരങ്കൽ കേന്ദ്രമാക്കി [[കാകാത്യ സാമ്രാജ്യം|കാകതീയ രാജ്യം]], ദ്വാരസമുദ്രം( ഇന്നത്തെ ഹാളേബീഡു) കേന്ദ്രമാക്കി [[ഹൊയ്സള സാമ്രാജ്യം |ഹൊയ്സാല സാമ്രാജ്യം]].പിന്നെ കമ്പിലി എന്ന കൊച്ചു സ്വതന്ത്ര പ്രവിശ്യ. തെക്കേയറ്റത്ത് [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജ്യം]](മാബാർ അഥവാ മധുര ) കുടുംബവഴക്കുകളാൽ ഏതാണ്ട് നാമാവശേഷമായിത്തീർന്നിരുന്നു. <ref name=Sastri>{{cite book|title=An advanced Histroy of India|author=Nilakanta Sastri|publisher=Allied Publishers|year=1970}}</ref>
എ.ഡി. 1309-ൽ [[അലാവുദ്ദീൻ ഖിൽജി| അലാവുദ്ദീൻ ഖിൽജിയുടെ]] സൈന്യാധിപൻ [[മാലിക് കഫൂർ]] ഡക്കാൻ ആക്രമിച്ചു. ദക്ഷിണേന്ത്യ ആദ്യമായി മുസ്ലീം ആക്രമണത്തിനു വിധേയയായി<ref name=Ayyangar1/>,<ref name=Sastri/>. ഇടവിട്ടുളള യുദ്ധങ്ങളിലൂടെ ദേവഗിരി, വാരങ്കൽ, ദ്വാരസമുദ്രം, തെലങ്കാന എന്നീ പ്രദേശങ്ങൾ ദൽഹി സുൽത്തനത്ത് കീഴ്പെടുത്തി<ref>[http://www.infinityfoundation.com/mandala/h_es/h_es_tarikh-i3_frameset.htm. താരിഖ് ഇ-അലായ്-അമീർ ഖുസ്രോ]</ref> പക്ഷേ ഈ പ്രദേശങ്ങളെല്ലാം മുസ്ലീം ആധിപത്യത്തിനെതിരായി നിരന്തരം ചെറുത്തുനിന്നു. പാണ്ഡ്യ രാജാക്കൻമാരുടെ കുടുംബവഴക്കുകൾ ഒതുക്കിത്തീർക്കാൻ 1311-ൽ മാലിക് കഫൂർ മധുരയിലേക്ക് ക്ഷണിക്കപ്പെട്ടതായും നഗരം അമ്പേ കൊളളയടിച്ചതായും രേഖകളുണ്ട്<ref name=Ayyangar1/> <ref>[http://madurai.nic.in/history.html മധുരയുടെ ചരിത്രം]</ref>. പിന്നീട് [[മുഹമ്മദ് ബിൻ തുഗ്ലക്ക് |മുഹമ്മദ് തുഗ്ലക് ]] ഡെക്കാൻ മുഴുവനും ആധിപത്യം സ്ഥാപിച്ച് ഭരണസൗകര്യാർഥം ദേവഗിരി, ദ്വാരസമുദ്രം, മാബാർ, തെലിങ്കാന, കമ്പിലി എന്നിങ്ങനെ അഞ്ചു പ്രവിശ്യകളായി വിഭജിച്ചു<ref name=Ayyangar1/>. 1329-ൽ തുഗ്ലക്ക് തലസ്ഥാനം ദൗലതാബാദിൽ നിന്ന് പുനഃ ദൽഹിയിലേക്കു മാറ്റിയതോടെ ഡക്കാൻ പ്രവിശ്യകൾ സ്വതന്ത്രരാവാനുളള ശക്തമായ ശ്രമങ്ങൾ തുടങ്ങി. മതപരമായ (ലിംഗായത്, ആരാധ്യ പ്രസ്ഥാനങ്ങൾ) പുനരുഥാനങ്ങളും ഇതിനു പ്രചോദകമായെന്നു പറയപ്പെടുന്നു.1335-ൽ മധുരയിലെ ഭരണാധികാരി ജലാലുദ്ദീൻ അഹ്സാൻ ഖാൻ ദില്ലി സുൽത്തനത്തിൽ നിന്ന് വിഘടിച്ച് സ്വംയംഭരണ പ്രദേശമായി. പിന്നീട് വിജയനഗരത്തിനു കീഴ്പെടുന്നതു വരെ മധുര മുസ്ലീം ഭരണത്തിലായിരുന്നു.<ref>[http://www.new.dli.ernet.in/cgi-bin/metainfo.cgi?&title1=Madhura%20Vijaya%20Or%20Virakamparaya%20Charita&author1=Ganga%20Devi&subject1=GEOGRAPHY.%20BIOGRAPHY.%20HISTORY&year=1924%20&language1=sanskrit&pages=84&barcode=2990100068432&author2=&identifier1=&publisher1=The%20Sridhara%20Power%20Press,%20Trivandrum&contributor1=&vendor1=NONE&scanningcentre1=ttd,%20s.v%20digital%20library&slocation1=NONE&sourcelib1=CPBL%20Cuddappah&scannerno1=0&digitalrepublisher1=Digital%20Library%20Of%20India&digitalpublicationdate1=2005-02-18&numberedpages1=&unnumberedpages1=&rights1=&copyrightowner1=&copyrightexpirydate1=&format1=Tagged%20Image%20File%20Format%20&url=/data_copy/upload/0068/437 മധുരാ വിജയം]</ref>, <ref name=Ayyangar1>[https://archive.org/details/southindiahermuh00krisuoft ദക്ഷിണേന്ത്യയിലെ മുസ്ളീം ആക്രമണങ്ങൾ എസ്.കെ അയ്യങ്കാർ 1921]</ref>
= പ്രാരംഭം=
കൃഷ്ണാ നദിക്കു തെക്കുളള മറ്റു ഹിന്ദു രാജ്യങ്ങൾ സംഘം ചേർന്ന് ദൽഹി സുൽത്തനത്തിനെതിരെ ചെറുത്തു നില്പിന് തയ്യാറായി. ആനെഗുണ്ടി എന്ന കൊച്ചു രാജ്യത്തിന്റെ ഭരണാധിപനു കീഴിൽ അവരെല്ലാം അണി നിരന്നു. 1330-കളുടെ അവസാനത്തിൽ തുഗ്ലക് ആനെഗുണ്ടി കൈവശപ്പെടുത്തി, രാജാവിനേയും സകല കുടുംബാംഗങ്ങളേയും വധിച്ചു. ഫെരിഷ്തയുടേയും ഇബ്നുബത്തൂത്തയുടേയും രേഖകളിൽ ആനെഗുണ്ടിയുടെ പതനത്തെപ്പറ്റി പരാമർശമുണ്ട്. തുഗ്ലക്കിനെതിരായി ശബ്ദമുയർത്തിയ വ്യക്തികൾക്ക് ആനെഗുണ്ടി അഭയം നല്കിയതാണ് കാരണമെന്നും പറയപ്പെടുന്നു. <ref name=Ferishta>[https://archive.org/details/ferishtashistory01firi ഡക്കാന്റെ ചരിത്രം-ഫരിഷ്ത]</ref>. യുദ്ധാനന്തരം തുഗ്ളക് ഭരണകാര്യങ്ങൾ തന്റെ പ്രതിനിധിയായ മാലിക് നൈബിനെ ഏല്പിച്ചെങ്കിലും കാര്യങ്ങൾ വേണ്ട പോലെ നടന്നില്ല. പിന്നീട് ആനെഗുണ്ടിയിലെ മുൻ മന്ത്രി ദേവരായനെ (ഹരിഹര ദേവ ഒന്നാമൻ) തുഗ്ലക് ഭരണാധികാരിയായി പ്രഖ്യാപിച്ചു. അവസരം മുതലെടുത്ത് ഹരിഹര, സഹോദരൻ ബുക്കന്റെ സഹായത്തോടെ വിജയനാഗരസാമ്രാജ്യത്തിന് അടിത്തറയിട്ടു. മാധവാചാര്യ വിദ്യാരണ്യാ എന്ന മതാചാര്യന്റെ സഹായവും സ്വാധീനവും ഉണ്ടായിരുന്നതായി നൂനെസ് രേഖപ്പെടുത്തുന്നു. <ref name=Sewell>[https://archive.org/details/aforgottenempir00paesgoog വിജയ നഗരം- ഒരു വിസ്മൃത സാമ്രാജ്യം: സെവെൽ 1900]</ref>.
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്