"സ്വാതിതിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151:
== മരണം ==
സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രതാളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്. പ്രസിദ്ധ ആതുരസേവകനായ ഡോ. കെ. രാമചന്ദ്രൻ നായരുടെ അഭിപ്രായത്തിൽ അദ്ദേഹം മരണപ്പെട്ടത് മസ്തിഷ്ക രക്തസ്രാവം മൂലമാണ്<ref name="swathithirunal-ക">{{cite web|title=The Demise of Swathi Thirunal: New Facts|url=http://www.swathithirunal.in/articles/demise.doc.|publisher=സ്വാതിതിരുനാൾ|accessdate=2013 ഡിസംബർ 12|author=ഡോ. അചുത്ശങ്കർ എസ്. നായർ|archiveurl=http://webcache.googleusercontent.com/search?q=cache:l53e8hQ3eGkJ:www.swathithirunal.in/articles/demise.doc+&cd=1&hl=en&ct=clnk&gl=ae|archivedate=2013 ഡിസംബർ 12|language=ആംഗലേയം|format=പ്രമാണം}}</ref>. [[ഈസ്റ്റ് ഇൻഡ്യാ കമ്പനി|ഈസ്റ്റ് ഇൻഡ്യാ കമ്പനിയും]] ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന [[ദിവാൻ കൃഷ്ണ റാവു|കൃഷ്ണ റാവുവിനു]] റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ കൃഷ്ണറാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തിട്ടുണ്ട് <ref name="swathithirunal-ക"/>.
തന്റെ ഏക സഹോദരിയായിരുന്ന [[ഗൗരി രുഗ്മിണി ബായി|രുഗ്മിണി ബായി തമ്പുരാട്ടിയുടെ]] അകാല വിയോഗം മാറും മുൻപേയുണ്ടായ, അച്ഛൻ [[രാജ രാജവർമ്മരാജരാജവർമ്മ വലിയ കോയി തമ്പുരാൻ|രാജ രാജവർമ്മരാജരാജവർമ്മ വലിയ കോയി തമ്പുരാന്റേയും]], ഭാര്യ നാരായണിയുടെയും മകൻ സംഗീതജ്ഞൻ വടിവേലു നട്ടു എന്നിവരുടെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. ബ്രിട്ടീഷ്കാർക്ക് സ്വന്തം ഉദ്യോഗസ്ഥർ സ്തുതിപാഠകരായി മാറുന്നതും അവരുടെ ദുഷ്പ്രവൃത്തിയിലും മനംമടുത്ത മഹാരാജാവ് ദൈനംദിന ഭരണകാര്യങ്ങളിൽ ശ്രദ്ധവെയ്ക്കാതെയായി. മരണം വരിക്കാനെന്നപോലെ ആഹാരം കഴിക്കാൻ വിസമ്മതിക്കുകയും തന്റെ അസുഖങ്ങൾ മറച്ചുവെച്ചും ഇളയരാജാവായിരുന്ന [[ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ|ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയെ]] പോലും കാണാൻ വിസമ്മതിച്ചും ജീവിതത്തിന്റെ അന്ത്യവർഷങ്ങൾ അദ്ദേഹം കഴിച്ചുകൂട്ടി. 1846 ഡിസംബർ 27ആം തീയതി വെളുപ്പിനു മൂന്നു മണിക്ക് 33-ആം വയസ്സിൽ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു <ref name="swathithirunal-ക" />. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ [[ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ]] തിരുവിതാംകൂറിന്റെ മഹാരാജാവായി. <ref>http://www.worldstatesmen.org/India_princes_K-W.html</ref>.
 
==കൂടുതൽ==
"https://ml.wikipedia.org/wiki/സ്വാതിതിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്