"മധു മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 122.174.221.135 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 3:
 
==കഥാജീവിതം==
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത മുട്ടം എന്ന ഗ്രാമത്തിലെ ആലുമൂട്ട് തറവാട്ടിൽ ജനിച്ച മധു നാടകമെഴുതിയും അഭിനയിച്ചും ആണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് അദ്ധ്യാപകനായി ജോലിചെയ്തു. അദ്ധ്യാപകനായിരിക്കുമ്പോൾ കുങ്കുമം വാരികയിലെഴുതിയ ''സർപ്പം തുള്ളൽ'' എന്ന കഥ സംവിധായകൻ ഫാസിൽ കാണാനിടവന്നു. ആ കഥയെ അടിസ്ഥാനപ്പെടുത്തി ഫാസിൽ സംവിധാനം നിർവഹിച്ചതാണ് ''എന്നെന്നും കണ്ണേട്ടന്റെ'' എന്ന ചിത്രം. പിന്നീട് കമൽ സംവിധാനം ചെയ്ത [[കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ]] എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടിൽ പുരാതനകാലത്ത് നടന്നതെന്ന് തന്റെ അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയും എഴുതി ഫാസിൽ സംവിധാനം നിർവഹിച്ച ഹിറ്റു ചിത്രമായിരുന്നു [[മണിച്ചിത്രത്താഴ്]]. മണിച്ചിത്രത്താഴിലെ "വരുവാനില്ലാരുമിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനം മധു മുൻപ് മലയാള നാട് എന്ന വാരികയിൽ കവിതയായി പ്രസിദ്ധീകരിച്ചതായിരുന്നു.<ref> ''മനസ്സിന്റെ മണിച്ചിത്രത്താഴ് തുറന്നപ്പോൾ'' -ചെപ്പ്- ഗൾഫ് മാധ്യമം വാരാന്തപ്പതിപ്പ്-,2010 ഡിസംബർ 3 വെള്ളി</ref> മണിച്ചിത്രത്താഴിനു ശേഷം [[ഭരതൻ_ഇഫക്റ്റ്ഭരതൻ (സംവിധായകൻ)|ഭരതൻ]], [[കാണാക്കൊമ്പത്ത്]] എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിർവഹിച്ചു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ റീമേക്കായ ഭൂൽബുലയ്യയുടെ കഥയും മധുമുട്ടം തന്നെയാണ് എഴുതിയത്.
 
;കുടുംബം
"https://ml.wikipedia.org/wiki/മധു_മുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്