"ഭിന്നശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,684 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
വർഗ്ഗീകരണം എന്ന ഭാഗം വിപുലീകരിച്ചു
(വർഗ്ഗീകരണം എന്ന ഭാഗം വിപുലീകരിച്ചു)
 
==വർഗ്ഗീകരണം==
ഭിന്നശേഷിക്ക് കാരണമാവുന്ന അവസ്ഥകളെ പലതായി വർഗ്ഗീകരിക്കാം. വൈദ്യശാസ്ത്ര കാഴ്ചപ്പാടിൽ, ഭിന്നശേഷിക്ക് കാരണമാവുന്ന വൈകല്യങ്ങൾ, ഹാനികൾ എന്നിവ ജന്മസിദ്ധമോ, ജനിതകമോ, ആർജ്ജിതമോ, അജ്ഞാതകാരണങ്ങളാലുള്ളതോ ആവാം.എന്നാൽ ഭിന്നശേഷിയുടെ സാമൂഹ്യ മാതൃക അനുസരിച്ച്, ഒരു വ്യക്തിയുടെ പ്രത്യേകതകളേയും പരിമിതികളേയും ഉൾക്കൊള്ളുന്നതിനു സമൂഹത്തിന് കഴിയാതിരിക്കുന്ന ഏതവസ്ഥയും വൈകല്യങ്ങൾക്ക് കാരണങ്ങളാണ്. പ്രധാനമായും, ദാരിദ്ര്യം, സാമൂഹ്യ -രാഷ്ട്രീയ ഘടനകൾ, വിദ്യാഭ്യാസലഭ്യതയില്ലായ്മ, ആരോഗ്യമേഖലയുടെ കാര്യക്ഷമതയില്ലായ്മ, സാങ്കേതികമായ പിന്നോക്കാവസ്ഥ,സാമൂഹ്യകാഴ്ചപ്പാടുകൾ, ജീവിതസാഹചര്യങ്ങൾ, സമൂഹത്തിന്റെ സാമ്പത്തികഘടനയും നയങ്ങളും എന്നിവയാണ് സാമൂഹ്യമായി വൈകല്യങ്ങളെ സൃഷ്ടിക്കുന്നതും, അതിന്റെ വ്യാപനത്തിന് കാരണമാവുന്നതും.
ഭിന്നശേഷിക്ക് കാരണമാവുന്ന അവസ്ഥകളെ പലതായി വർഗ്ഗീകരിക്കാം.
===ശാരീരികമായ വൈകല്യങ്ങൾ===
കൈകാലുകൾ, എല്ലുകൾ, പ്രകടമായ ചലനക്ഷമത എന്നിവയെ ബാധിക്കുന്ന ഏതൊരു പരിമിതിയും ഒരു ശാരീരികപരിമിതിയായി കണക്കാക്കാം.എന്നാൽ ഇത് ഒരു വൈകല്യം ആവണമെന്നില്ല. ഭിന്നശേഷിയുടെ സാമൂഹ്യമാതൃക അനുസരിച്ച് ശാരീരിക വൈകല്യം എന്നത്, സാധാരണഗതിയിൽ പ്രതീക്ഷിക്കുന്ന ഒരു രൂപകല്പനയോ, പ്രവർത്തനമോ ശരീരഭാഗങ്ങൾക്ക് ഇല്ലാതെ വരുന്ന അവസ്ഥയാണ്. ഉദാ:കുത്തനെയുള്ള പടികൾ കയറാൻ കഴിയാതെ വരുന്ന ഒരാളുടെ മുട്ടുകൾക്ക് ഉയർന്ന പ്രതലത്തിലേക്ക് ബലം കൊടുത്ത് കയറാൻ കഴിയാത്ത വിധം പരിമിതിയുള്ളതായി പറയാം. എന്നാൽ ആ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളിൽ ലിഫ്റ്റുകളോ, എലിവേറ്ററുകളോ നിത്യസാന്നിദ്ധ്യമാണെങ്കിൽ, ഈ പരിമിതി ഒരു വൈകല്യമായി മാറുന്നില്ല. ദൈനംദിന ജീവിതത്തിനെ ബാധിക്കുന്ന മറ്റു പരിമിതികളേയും ശാരീരികമായ വൈകല്യമായി കണക്കിലെടുക്കാം. ഉദാ: കൂർക്കം വലി(sleep apnea)
 
===ഇന്ദ്രിയ സംബന്ധിയായ വൈകല്യങ്ങൾ===
 
====കാഴ്ചയുമായി ബന്ധപ്പെട്ടവ====
====കേൾവിയുമായി ബന്ധപ്പെട്ടവ====
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2015753" എന്ന താളിൽനിന്ന് ശേഖരിച്ചത്