"ഭിന്നശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
[[ലോകാരോഗ്യസംഘടന]] ഭിന്നശേഷിയെ ഇങ്ങനെ നിർവചിക്കുന്നു:
 
::ഹാനികൾ, പ്രവർത്തനപരിമിതികൾ, പങ്കാളിത്തനിയന്ത്രണങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ഒരു സമൂഹനാമമാണ് '''വൈകല്യം(ഭിന്നശേഷി)'''. ശരീരത്തിന്റെ പ്രവർത്തനങ്ങളിലോ, ഘടനയിലോ ഉണ്ടാവുന്ന ഒരു പ്രശ്നത്തെയാണ് '[[ഹാനി]]' എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്; ഒരു ജോലിയോ പ്രവർത്തനമോ ചെയ്യുന്നതിൽ ഒരു വ്യക്തിക്കുണ്ടാവുന്ന ബുദ്ധിമുട്ടിനെയാണ് '[[പ്രവർത്തനപരിമിതി]]' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്; ജീവിത സാഹചര്യങ്ങളിൽ പങ്കെടുക്കാൻ ഒരു വ്യക്തിക്കുണ്ടാവുന്ന വിഷമതയെയാണ് '[[പങ്കാളിത്തനിയന്ത്രണം]]' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ, ഒരു വ്യക്തിയുടെ ശരീര ഘടനകളും, അവൻ/അവൾ ജീവിക്കുന്ന സമൂഹത്തിലെ ഘടനകളും തമ്മിലുണ്ടാവുന്ന പരസ്പരബന്ധത്തെ സൂചിപ്പിക്കുന്ന സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ് വൈകല്യം(ഭിന്നശേഷി). <refref1>{{cite web |title=ലോകാരോഗ്യസംഘടനയുടെ നിർവചനം}}</ref>
 
മുൻകാലങ്ങളിൽ ഭിന്നശേഷി ഒരു വൈദ്യശാസ്ത്രവിഷയമായാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ [[യു എൻ സി ആർ പി ഡി]], [[ലോകാരോഗ്യസംഘടന]] എന്നിവരുടെ പുതുക്കിയ കാഴ്ചപ്പാടുകൾ അനുസരിച്ച്, വൈകല്യമുള്ളവർ എന്ന ആശയത്തെ ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ചിലയിനം ബലഹീനതകളിലേക്ക് ചുരുക്കുന്നില്ല. പകരം ഭിന്നശേഷിയെ, വൈദ്യശാസ്ത്ര പരമായ നിർവ്വചനങ്ങളിൽ നിന്ന് സാമൂഹികമായ നിർവ്വചനത്തിലേക്ക് കൊണ്ടു വരുന്നു. അതായത് വൈകല്യത്തിന്റെ പ്രധാന സ്രോതസ്സ് ഒരാളുടെ ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകളല്ല, പകരം, അത്തരം ബലഹീനതകൾ സമൂഹത്തിലെ അല്ലെങ്കിൽ മറ്റു ഘടനകളിലെ തടസ്സങ്ങളിൽ തട്ടുന്നതു കാരണം പൂർണ്ണവും ഗുണപരവുമായ സാമൂഹ്യ ഇടപടലുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് ഈ നിർവ്വചനം വ്യക്തമാക്കുന്നത്. വൈകല്യങ്ങളെ ഒഴിവാക്കുന്നതിന് / ഉപചരിക്കുന്നതിന്, കേവലം വൈദ്യശാസ്ത്രപരമായ പ്രവർത്തനങ്ങൾ മാത്രം മതിയാവില്ല എന്നും, അതിന് മുകളിൽ സൂചിപ്പിച്ച “തടസ്സങ്ങളെ” യാണ് ശ്രദ്ധിക്കേണ്ടതെന്നും ഈ സംഘടനകൾ വാദിക്കുന്നു. സമൂഹങ്ങളുടെ ബോധപൂർവ്വമായ പ്രവർത്തനങ്ങളിലൂടെ, ഇത്തരം തടസ്സങ്ങൾ ഒഴിവാക്കപ്പെടുമ്പോൾ വൈകല്യം ഭിന്നശേഷിയായി മാറ്റപ്പെടുന്നു.
"https://ml.wikipedia.org/wiki/ഭിന്നശേഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്