"വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുരോഗമനപരമായ സംഘടനകൾ തൃശ്ശൂർ, എറണാകുളം പാലക്കാട് പരിസരത്ത് ഏറെയുണ്ടാവും, ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ളവ, ഏതു രാഷ്ട്രീയവുമാവട്ടെ അത്തരം കുറച്ച് സംഘടനയുടെ ആളുകളെ ഔദ്യോഗികമായി ക്ഷണിച്ച് അവർക്ക് വിക്കിപീഡിയയെ പരിജയപ്പെടുത്തുന്ന ഒരു സെഷൻ വെച്ചാലോ? ക്ഷണിക്കപ്പെട്ട അദ്ധ്യാപകരും ആവാം. ഒരു മൂന്നു മണിക്കൂർ പരിപാടി ( രണ്ടുമണിക്കൂർ ക്ലാസ്സും, ഒരു മണിക്കൂർ വിക്കിപരിചയം, സംശയ നിവാരണം തുടങ്ങിയവയും). ഇവരുടെ തെരഞ്ഞെടൂപ്പിൽ അല്പം ശ്രദ്ധ വെച്ച്, താല്പര്യമുള്ളവരെ മാത്രം ഉൾപ്പെടുത്താനായാൽ ഉത്തമം. മെയിൻ പരിപാടികൾ അതിന്റെ മുറയ്ക്കു നടക്കുമ്പോൾ ഇത് ഒരു ക്ലാസ് മുറിയിൽ വേറെ തന്നെ നടത്താം. ഒരു മൂന്നു വിക്കിപുലികളുടെ പ്രത്യേക ശ്രദ്ധ മതിയാവും ഇതിന്. കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് പ്രത്യേകം നടത്തിയ പരിപാടി ഓർക്കുക. അതുപോലെ തന്നെ. എന്തു പറയുന്നു? [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 11:46, 19 സെപ്റ്റംബർ 2014 (UTC)
 
:{{കൈ}} വളരെ ഇന്നവേറ്റീവ് ആയ ഒരു സജഷൻ ആണിത്. രാഷ്ട്രീയ കക്ഷികളുൾപ്പെടെയുള്ള സംഘടനകൾക്ക് അറിവിന്റെ രാഷ്ട്രീയം വിശദീകരിച്ചു കൊടുക്കുന്നത് ദൂരവ്യാപകമായ ഗുണഫലങ്ങൾ ഉണ്ടാക്കും.കഴിയുമെങ്കിൽ മേഖലാതലത്തിനു മുകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ (അതായത് ലീഡേഴ്സിനെ) തന്നെ വിളിക്കുക. തിരുവനന്തപുരത്തു വച്ച് ഈയടുത്ത് യുവജനക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ യുവ രാഷ്ട്രീയനേതാക്കൾക്കായി "സകർമ്മ" എന്നൊരു ക്യാമ്പ് നടന്നിരുന്നു. സംസ്ഥാനത്തിന്റെ പലസ്ഥലത്തു നിന്നുള്ള എല്ലാ കക്ഷികളിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു. ഏതാണ്ട് 270 പേർ ഉണ്ടായിരുന്നു. അത്യാവശ്യം നല്ല ക്യാമ്പായിരുന്നു. അവരുടെ പേരും അഡ്രസ്സും തപ്പിപ്പിടിച്ച് വ്യക്തിപരമായി ക്ഷണിക്കുന്നതും നന്നായിരിക്കും.ഒരു ഓറിയന്റേഷൻ കഴിഞ്ഞിരിക്കുന്ന ആൾക്കാരായതു കൊണ്ടു തന്നെ, അതിൽ നിന്ന് 10 പേരെങ്കിലും വന്നാൽ അതൊരു വൻ സംഭവമാകും. - [[പ്രത്യേകംഉപയോക്താവ്:സംഭാവനകൾ/101Arunravi.59.27.68signs|101അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.59.27.68signs|സംവാദം]]) 1920:5407, 19 സെപ്റ്റംബർ 2014 (UTC)
 
==മറ്റു പരിപാടികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2015250" എന്ന താളിൽനിന്ന് ശേഖരിച്ചത്