"യശ്വന്ത്‌റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

184 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
യശ്വന്തിന്റെ ശക്തിപ്രഭാവം കണ്ട്, അദ്ദേഹവുമായി സമാധാനത്തിൽ സന്ധിചെയ്യുന്നതാണ് ഉചിതം എന്ന് ബ്രിട്ടീഷുകാർ തീരുമാനിച്ചു. 24 ഡിസംബർ 1805 ന് ബ്രിട്ടൻ യശ്വന്തുമായി ഒരു സമാധാന ഉടമ്പടി ഒപ്പു വച്ചു. ഒരു സമാധാന ഉടമ്പടി ഒപ്പു വെക്കാനായി ബ്രിട്ടീഷ് സാമ്രാജ്യം ആദ്യമായാണ് ഒരു ഇന്ത്യൻ രാജാവിനെ അങ്ങോട്ടു സമീപിക്കുന്നത്. യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ അദ്ദേഹത്തിനു തിരിച്ചുകൊടുക്കുകയും, ജയ്പൂർ, ഉദയ്പൂർ, കോത്ത, ബുണ്ടി എന്നീ പ്രദേശങ്ങൾ പൂർണ്ണമായും യശ്വന്തിന്റെ ഭരണത്തിനായി വിട്ടുകൊടുക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാര്യങ്ങളിൽ ഒരിക്കലും, ബ്രിട്ടൻ ഇടപെടില്ലെന്നും ഉറപ്പുകൊടുക്കുകയും ചെയ്തു.
 
മറാഠ സാമ്രാജ്യം വിപുലപ്പെടുത്തുക എന്നതു തന്നെയായിരുന്നു യശ്വന്തിന്റെ ലക്ഷ്യം, ഇതിനായി ബ്രിട്ടനെ ഇന്ത്യയിൽ നിന്നു തന്നെ പറഞ്ഞയക്കണം എന്നദ്ദേഹത്തിനറിയാമായിരുന്നു. ഭാൻപുരയിൽ തന്നെ താമസിച്ചു തന്റെ ലക്ഷ്യം നേടാനായി വലിയൊരു സൈന്യത്തെ അദ്ദേഹം സജ്ജമാക്കാൻ തുടങ്ങി. കൽക്കട്ടയെ ആക്രമിക്കാൻ ഏതാണ്ട് ഒരു ലക്ഷത്തോളം സൈനികരുള്ള ഒരു സേനയേയാണ് യശ്വന്ത് തയ്യാറാക്കിയിരുന്നത്. 1811 ഒക്ടോബർ 27 ന് തന്റെ മുപ്പത്തഞ്ചാമത്തെ വയസ്സിൽ യശ്വന്ത് അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2014351" എന്ന താളിൽനിന്ന് ശേഖരിച്ചത്