33,949
തിരുത്തലുകൾ
No edit summary |
No edit summary |
||
കേണൽ ഫോസെറ്റിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തെ യശ്വന്ത് പരാജയപ്പെടുത്തുകയും, ഡൽഹിയിൽ ബ്രിട്ടീഷുകാർ തടവിലാക്കിയിരുന്ന ഷാ ആലം രാജകുമാരനെ രക്ഷിക്കാൻ ഡൽഹി ആക്രമിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ വിജയിക്കാൻ യശ്വന്തിനു കഴിഞ്ഞില്ല. ഈ യുദ്ധത്തിൽ യശ്വന്ത് കാണിച്ച ധീരതയെ കണക്കിലെടുത്ത് ഷാ ആലം ആണ് അദ്ദേഹത്തിന് മഹാരാജാധിരാജ രാജ രാജേശ്വർ അലി ബഹാദൂർ എന്ന ഭരണപരമായ പദവി സമ്മാനിക്കുന്നത്.
യശ്വന്തിന്റെ ശക്തിപ്രഭാവം കണ്ട്, അദ്ദേഹവുമായി സമാധാനത്തിൽ സന്ധിചെയ്യുന്നതാണ് ഉചിതം എന്ന് ബ്രിട്ടീഷുകാർ തീരുമാനിച്ചു. 24 ഡിസംബർ 1805 ന് ബ്രിട്ടൻ യശ്വന്തുമായി ഒരു സമാധാന ഉടമ്പടി ഒപ്പു വച്ചു. ഒരു സമാധാന ഉടമ്പടി ഒപ്പു വെക്കാനായി ബ്രിട്ടീഷ് സാമ്രാജ്യം ആദ്യമായാണ് ഒരു ഇന്ത്യൻ രാജാവിനെ അങ്ങോട്ടു സമീപിക്കുന്നത്.
==അവലംബം==
|