"ഇന്തോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്തോളജി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Indology}}
ഇന്ത്യ[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ]] (ഇപ്പോഴത്തെ [[ഇന്ത്യ]], [[പാകിസ്താൻ]], [[ബംഗ്ലാദേശ്]], [[ശ്രീലങ്ക]], [[നേപ്പാൾ]] തുടങ്ങിയ രാജ്യങ്ങൾ) ചരിത്രം, സംസ്കാരം, ഭാഷകൾ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള പഠനത്തെയാണു് '''ഇന്തോളജി''' (ഇന്ത്യാപഠനം) എന്നു വിളിക്കുന്നത്. [[ചരിത്രം]], [[മതം]], [[ഭാഷ]], [[രാഷ്ട്രതന്ത്രം]], [[തത്വചിന്ത]], [[സാഹിത്യം]], [[ശാസ്ത്രം|ശാസ്ത്രങ്ങൾ]] എന്നിവ ഇന്തോളജിയുടെ പരിധിയിൽ വരുന്നു. ഇൻഡോളജിസ്റ്റുകളെന്നറിയപ്പെടുന്ന ചില പാശ്ചാത്യ പണ്ഡിതരാണിതിന് തുടക്കം കുറിച്ചത്. ഇത്തരമൊരു പഠനം ആരംഭിക്കുന്നതു വരെ ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ച അറിവ് കച്ചവടക്കാരുടെയും മിഷനറിമാരുടെയും വിവരണങ്ങളിൽ നിന്ന് മാത്രമായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പഠനം [[ഗ്രീക്ക്]] ലാറ്റിൻ ഭാഷകളിലൊതുങ്ങി നിന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രൈസ്തവ മിഷനറിമാരാണിതിന് തുടക്കം കുറിച്ചത്.
 
ഇന്ത്യയെക്കുറിച്ചുള്ള പഠനത്തിന്റെ ആരംഭം [[മെഗസ്തനീസ്|മെഗസ്തനീസിന്റെ]] (ca. 350–290 BC) കാലം മുതല്ക്കാണെന്നു് കരുതപ്പെടുന്നു.<ref name="Bosworth"/> മൌര്യരാജവംശസ്ഥാപകനായ ചന്ദ്രഗുപ്തമൌര്യന്റെ രാജസഭയിലെ ഗ്രീസ് പ്രതിപുരുഷനായിരുന്നു മെഗസ്തനീസ്. ഇന്ത്യയിലെ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മെഗസ്തനീസ് നാലു വാല്യങ്ങളിലായി എഴുതിയ ഇൻഡിക്ക എന്ന പഠനഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും ലഭ്യമാണു്.<ref name="Bosworth">Bosworth, A. B.: "The Historical Setting of Megasthenes' Indica", ''[[Classical Philology]]'', Vol. 91, No. 2. (1996), pp.&nbsp;113–127</ref> കച്ചവടത്തിനും മതപ്രചരണത്തിനും രാഷ്ട്രീയാധികാരത്തിനുമായി ഇന്ത്യയിലെത്തിയ പാശ്ചാത്യർ ഇന്ത്യയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ആരംഭിച്ചതു് ഇന്തോളജിയ്ക്കു് ആക്കം കൂട്ടി.
"https://ml.wikipedia.org/wiki/ഇന്തോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്