"ഭിന്നശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ശേഷിക്കുറവ്(Disability) എന്ന് പൊതുവേ കണക്കാക്കപ്പെടുന്ന അവസ്ഥകളെ, ധനാത്മകമായ ഒരു കാഴ്ചപ്പാടിൽ കാണാൻ ശ്രമിക്കുമ്പോഴാണ് ''ഭിന്നശേഷി''(Differently abled) എന്ന ആശയം ഉണ്ടാവുന്നത്. ഇത്തരം വ്യക്തികൾക്കും സമൂഹങ്ങൾക്കും ശേഷിക്കുറവ് അല്ല, പരമ്പരാഗത സങ്കല്പങ്ങളിൽ നിന്നും വിഭിന്നങ്ങളായ ശേഷികളാണുള്ളത് എന്നതാണ് ഈ ആശയത്തിന്റെ കാതൽ. Disability എന്ന ഇംഗ്ലീഷ് പദം അന്താരാഷ്ട്ര കൺവെൻഷനുകളിലൂടെയും, വിവിധ ആശയ ഘടനകളിലൂടെയും വിപുലമായ അർത്ഥം കൈവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ, ഇംഗ്ലീഷ് ഭാഷയിൽ വൈജ്ഞാനിക രംഗത്ത് Differently abled എന്ന പദത്തേക്കാളുപരി Disability എന്ന പദം തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ മലയാളത്തിൽ Disability എന്ന ആശയത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്ന പദങ്ങളില്ല. വൈകല്യം, ശേഷിക്കുറവ്, പരിമിത ശേഷി എന്നൊക്കെ പറയാറുണ്ടെങ്കിലും, അവ പലപ്പോഴും ഇകഴ്ത്തലുകളായാണ് കരുതപ്പെടാറ്. ഭിന്നശേഷി എന്ന പദം Disability എന്ന വാക്കിന്റെ പദാനുപദ തർജ്ജമയല്ലെങ്കിലും ലഭ്യമായതിൽ വച്ച് ഏറ്റവും അനുയോജ്യമായ പദമാണ്.
{{TOC limit|3}}
 
==നിർവചനങ്ങൾ==
യു എൻ സി ആർ പി ഡി (United Nations Convention for the Rights of Persons with Disability) എന്ന അന്താരാഷ്ട്ര കൺവെൻഷൻ ഭിന്നശേഷിയുള്ളവരെ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്:
 
Line 14 ⟶ 16:
 
മുൻകാലങ്ങളിൽ ഭിന്നശേഷി ഒരു വൈദ്യശാസ്ത്രവിഷയമായാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ യു എൻ സി ആർ പി ഡി, ലോകാരോഗ്യ സംഘടന എന്നിവരുടെ പുതുക്കിയ കാഴ്ചപ്പാടുകൾ അനുസരിച്ച്, വൈകല്യമുള്ളവർ എന്ന ആശയത്തെ ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ചിലയിനം ബലഹീനതകളിലേക്ക് ചുരുക്കുന്നില്ല. പകരം ഭിന്നശേഷിയെ, വൈദ്യശാസ്ത്ര പരമായ നിർവ്വചനങ്ങളിൽ നിന്ന് സാമൂഹികമായ നിർവ്വചനത്തിലേക്ക് കൊണ്ടു വരുന്നു. അതായത് വൈകല്യത്തിന്റെ പ്രധാന സ്രോതസ്സ് ഒരാളുടെ ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകളല്ല, പകരം, അത്തരം ബലഹീനതകൾ സമൂഹത്തിലെ അല്ലെങ്കിൽ മറ്റു ഘടനകളിലെ തടസ്സങ്ങളിൽ തട്ടുന്നതു കാരണം പൂർണ്ണവും ഗുണപരവുമായ സാമൂഹ്യ ഇടപടലുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് ഈ നിർവ്വചനം വ്യക്തമാക്കുന്നത്. വൈകല്യങ്ങളെ ഒഴിവാക്കുന്നതിന് / ഉപചരിക്കുന്നതിന്, കേവലം വൈദ്യശാസ്ത്രപരമായ പ്രവർത്തനങ്ങൾ മാത്രം മതിയാവില്ല എന്നും, അതിന് മുകളിൽ സൂചിപ്പിച്ച “തടസ്സങ്ങളെ” യാണ് ശ്രദ്ധിക്കേണ്ടതെന്നും ഈ സംഘടനകൾ വാദിക്കുന്നു. സമൂഹങ്ങളുടെ ബോധപൂർവ്വമായ പ്രവർത്തനങ്ങളിലൂടെ, ഇത്തരം തടസ്സങ്ങൾ ഒഴിവാക്കപ്പെടുമ്പോൾ വൈകല്യം ഭിന്നശേഷിയായി മാറ്റപ്പെടുന്നു.
==വർഗ്ഗീകരണം==
 
==ചരിത്രം==
==സിദ്ധാന്തങ്ങൾ==
===വൈദ്യശാസ്ത്ര മാതൃക===
===സാമൂഹ്യ മാതൃക===
===മറ്റു മാതൃകകൾ===
==സാമൂഹ്യതലം==
===സാങ്കേതിക ഭാഷ===
===ദാരിദ്ര്യവും ഭിന്നശേഷിയും===
===സാഹിത്യം===
==സാമ്പത്തിക തലം==
==തൊഴിൽ മേഖലയും ഭിന്നശേഷിയും==
==ആരോഗ്യ തലം==
==വിദ്യാഭ്യാസ തലം==
==ആവാസ വ്യവസ്ഥകളും ഭിന്നശേഷികളും==
==വിവേചനങ്ങൾ, കുറ്റകൃത്യങ്ങൾ==
==നയങ്ങൾ,നിയമങ്ങൾ, ഭരണനിർവ്വഹണ രൂപങ്ങൾ==
==ഭിന്നശേഷിയുടെ ജനസംഖ്യാവിതരണം==
==ഭിന്നശേഷിയുടെ പരിപാലനം==
===സഹായക സാങ്കേതികത===
==അവലംബങ്ങൾ==
{{Reflist}}
"https://ml.wikipedia.org/wiki/ഭിന്നശേഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്