"ഗബ്രിയേൽ ഗർസിയ മാർക്വേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
== ആദ്യകാല ജീവിതം ==
[[കൊളംബിയയിലെ]] അറകാറ്റക്ക എന്ന ഗ്രാമത്തിൽ മാർച്ച 26,1927-നാണ് ഗബ്രിയേൽ എലിജിയോ ഗാർസിയ, ലൂയിസ സാന്റിയാഗ മാർക്വേസ് എന്നിവരുടെ മകനായി മാർക്വേസ് ജനിച്ചത്. <ref>{{Harvnb|Martin|2008|p=27}}</ref> ഉടനേ തന്നെ പിതാവിന് ഫാർമസിസ്റ്റായി ജോലി ലഭിയ്ക്കുകയും ഭാര്യയോടൊത്ത് ബാറൻക്വില എന്ന സ്ഥലത്തേയ്ക്ക് മാറിത്താമസിയ്ക്കേണ്ടിയും വന്നു. <ref>{{Harvnb|Martin|2008|p=30}}</ref> അമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ പതിനാറ് കുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിൽ മാർക്വിസ് വളർന്നു. <ref>{{Harvnb|García Márquez|2003|p=11}}</ref> 1937ൽ അപ്പൂപ്പന്റെ മരണത്തോടെ അച്ഛൻ മാർക്വിസിനേയും സഹോദരനേയും കൊണ്ട് സിൻസിയിലേയ്ക്ക് പോയി. പിന്നീട് ആ കുടുംബം ബാരൻക്വിലയിലേയ്ക്കും അതിനു ശേഷം സുക്രേ(Sucre)യിലേയ്ക്കും മാറിത്താമസിക്കുകയും അച്ഛൻ അവിടെ ഒരു ഫാർമസി തുടങ്ങുകയും ചെയ്തു. <ref>{{Harvnb|Martin|2008|p=58-66}}</ref>
 
മാർക്വിസിന്റെ അച്ഛനുമമ്മയും പ്രണയബദ്ധരായ സമയത്ത് അമ്മയുടെ മാതാപിതാക്കൾക്ക് ആ ബന്ധം ഇഷ്ടമല്ലായിരുന്നു. യാഥാസ്ഥിതികപാർട്ടിക്കാരനും സ്ത്രീകളിൽ കമ്പമുള്ളയാളെന്നു പേരുകേൾപ്പിച്ചവനുമായ ഗബ്രിയേൽ എലിജിയോ തന്റെ മകളുമായി ബന്ധം സ്ഥാപിയ്ക്കുന്നത് ലൂയിസയുടെ പിതാവിന് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ തന്റെ വയലിൻ പ്രണയഗീതങ്ങളിലൂടെയും പ്രേമകവിതകളിലൂടെയും എണ്ണമറ്റ കത്തുകളിലൂടെയും പിന്നീട് കമ്പിസന്ദേശങ്ങളിലൂടെയും വരെ (അവരെ വേർപിരിയ്ക്കാനായി ലൂയിസയെ അവളുടെ അച്ഛൻ അകലേയ്ക്കയച്ചപ്പോൾ) അയാളവളുടെ മനം കവർന്നു. ആട്ടിയോടിച്ചപ്പോഴൊക്കെയും ഗബ്രിയേൽ അവളെത്തേടി തിരികെ വന്നു. ഒടുവിൽ നിവൃത്തിയില്ലാതെ ലൂയിസയുടെ മാതാപിതാക്കൾ അവരെ വിവാഹിതരാവാനനുവദിയ്ക്കുകയായിരുന്നു. <ref>{{Harvnb|Apuleyo Mendoza|García Márquez|1983|pp=11–12}}</ref><ref>{{Harvnb|Saldívar|1997|p=85}}</ref> അവരുടെ ഈ പ്രണയകഥയാണ് പിന്നീട് മാർക്വേസ് ''[[കോളറക്കാലത്തെ പ്രണയം|കോളറക്കാലത്തെ പ്രണയമായി]]'' രൂപാന്തരപ്പെടുത്തിയത്. <ref>{{Harvnb|Saldívar|1997|p=83}}</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2012443" എന്ന താളിൽനിന്ന് ശേഖരിച്ചത്