"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
{{KarnatakaHistory}}
===അലാവുദ്ദിൻ ബഹ്മൻ ഷാ (ഭരണകാലം 1347-58)===
[[ഇസ്ലാമിക കലണ്ടർ|ഹിജറാ വർഷം]] 748 ( ക്രി.വ 1347),റുബിറബി അൽഉൽ അഖീർആഖീർ മാസം, 24-ന് വെളളിയാഴ്ചയാണ് അലാവുദ്ദീൻറെ കിരീടധാരണം നടന്നത്. സുൽത്താൻറെ പേരിൽ ഖുത്ബാ വായിക്കപ്പെട്ടെന്നും നാണയങ്ങൾ ഇറക്കപ്പെട്ടെന്നും ഫെരിഷ്ത രേഖപ്പെടുത്തുന്നു.<ref name=Ferishta/>.
വടക്ക് പെൻഗംഗ വരേയും തെക്ക് കൃഷ്ണാനദിവരേയും കിഴക്ക് ബോംഗീർ മുതൽ പടിഞ്ഞാറ് അറബിക്കടൽ വരേയും അലാവുദീൻ ഷാ സാമ്രാജ്യം വികസിപ്പിച്ചു<ref name=Ferishta/>. ഗോവ, ദബോൾ തുറമുഖങ്ങൾ ബാഹ്മിനി സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തലസ്ഥാനമായിരുന്ന ഗുൽബർഗ മോടി പിടിപ്പിക്കുന്നതിൽ അലാവുദീൻ ഷാ പ്രത്യേകം ശ്രദ്ധിച്ചു.
സാമ്രാജ്യത്തെ നാലു തരഫുകൾ(പ്രവിശ്യകൾ)ആയി വിഭജിച്ച് ഓരോന്നിനും തരഫ്ദാർ(ഗവർണർ) നിയമിച്ചു.നയതന്ത്രപരമായ നീക്കങ്ങളാൽ സാമ്രാജ്യത്തിനകത്ത് സമാധാനം നിലനിർത്താനും കാര്യക്ഷമമായ ഭരണം നടത്താനും അലാവുദ്ദീൻ ഷാക്കു കഴിഞ്ഞു.<ref name=Gazette/>. 1358-ൽ അലാവുദീൻ ഷാ അന്തരിച്ചു. മൂത്ത പുത്രൻ മുഹമ്മദ് ഷാ കിരീടമണിഞ്ഞു.<ref name=Ferishta/>
 
===മുഹമ്മദ് ഷാ ഒന്നാമൻ (ഭരണകാലം 1358-77) ===
ഇരുപതു കൊല്ലത്തോളം സിംഹാസനത്തിലിരുന്ന മുഹമ്മദ് ഷാക്ക് ബൈറാംഖാൻറെ നേത-ത്വത്തിൽ നടന്ന ആഭ്യന്തരകലാപങ്ങളെ നേരിടേണ്ടി വന്നതു കൂടാതെ വാരങ്കലിലെ കപായ നായക്കനായും വിജയനഗരത്തിലെ ബുക്കനുമായും നിരന്തരം യുദ്ധം ചെയ്യേണ്ടി വന്നു.മുഹമ്മദ്ഷാക്ക് എല്ലാം അടിച്ചമർത്താനായി. ബാഹ്മിനി സാമ്രാജ്യത്തിന്റേയും പ്രവിശ്യകളുടോയും ഭരണം മുഹമ്മദി ഷാ ക്രമീകരിച്ചു. എട്ടംഗങ്ങളടങ്ങിയ മന്ത്രിസഭ ഷായെ എല്ലാ വിധത്തിലും സഹായിച്ചു. മന്ത്രിമാരിൽ ഒരാൾ സൈദുദ്ദീൻ ഗോറി നൂറു വയസ്സു വരെ ജീവിച്ചിരുന്നുതായും ആറാമത്തെ സുൽത്താൻറെ സേവനത്തിലിരിക്കെ അന്തരിച്ചതായും പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/ബഹ്മനി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്