"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
==പശ്ചാത്തലം==
[[മുഹമ്മദ് ബിൻ തുഗ്ലക്ക് |മുഹമ്മദ്-ബിൻ തുഗ്ലക്കിന്റെ]] വാഴ്ചയുടെ അവസാന ഘട്ടത്തിൽ രാജ്യത്താസകലം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 1334-35ൽ കിഴക്കൻ തീര പ്രവിശ്യകൾ (കോറമണ്ഡൽ തീരം) വിഘടിച്ചു. അതോടെ സാമ്രാജ്യത്തിന്റെ അധഃപതനം ആരംഭിച്ചു. ഏതാണ്ട് ഇതേ സമയത്താണ് കൃഷ്ണാനദിക്കു തെക്ക് [[വിജയനഗര സാമ്രാജ്യം]] ശക്തിയാർജ്ജിച്ചു വന്നത്. തുഗ്ലക്കിന്റെ ദുർഭരണത്തിനെതിരായി ഡക്കാൻ പ്രവിശ്യകളിലെ അധികാരസ്ഥർ (അമീരൻ-ഇ-സദാ), സംഘടിച്ചു പടയെടുത്തു. മാൾവയിലെ സൈന്യധിപൻറെ സഹോദരൻ നസിറുദ്ദിൻ ഇസ്മായിൽ ഷായെ രാജാവായി അവരോധിച്ചു.<ref name=Bahmani/><ref name=Ferishta>[https://archive.org/details/ferishtashistory01firi ഡക്കാൻറെ ചരിത്രം-ഫെരിഷ്ത (പരിഭാഷ ജെ. സ്കോട്ട് 1794)]</ref>.സാഹസികമായി പടപൊരുതിയ ഹസ്സൻ കങ്ഗോ എന്ന പടയാളിക്ക് '''സഫർ ഖാൻ''' എന്ന സ്ഥാനപ്പേരും ജാഗീറും അനുവദിച്ചു കിട്ടി. തുഗ്ലക് വീണ്ടും പടയുമായെത്തിയെങ്കിലും സഫർ ഖാൻ അവരെ തോല്പിച്ചു. പിന്നീട് ഇസ്മായിൽ ഷാ സഫർ ഖാനു വേണ്ടി കിരീടം ഒഴിഞ്ഞു.<ref name=Gazette>[http://ahmednagar.gov.in/gazetteer/his_mediaeval_period.html അഹ്മദ്നഗർ ഡിസ്ട്രിക് ഗസറ്റ്]</ref><ref name=Radheshyam>{{cite book|author=Dr Radhey Shyam|title= The Kingdom of Ahmednagar|publisher=Motilal Banarasi Das|year=1966|}}</ref><ref name=Bahmani/>. '''അലാവുദ്ദീൻ ഹുസൈൻ കങ്ഗോ ബഹ്മിനി''' എന്ന പേരിൽ സഫർ ഖാൻ സിംഹാസനമേറി. തുഗ്ലക് ഡക്കാൻ വീണ്ടെടുക്കാൻ വൃഥാ ശ്രമങ്ങൾ നടത്തി. ബഹ്മൻ ഷായുടെ കീഴിൽ ഡക്കാൻറെ ചെറുത്തു നില്പ് വിജയിച്ചു, ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് [[Deccan|ഡെക്കാനിൽ]] അലാവുദ്ദിൻ ബഹ്മൻ ഷാ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചു.<ref name=Ferishta/><ref name=Gazette/><ref name=Taylor>[https://archive.org/details/astudentsmanual00taylgoog ഇന്ത്യാചരിത്രം: ടെയ്ലർ 1870]</ref>
ബഹ്മനിയുടെ തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് ([[Gulbarga|ഗുൽബർഗ]]) ആയിരുന്നു. പിന്നീട് ഇത് അഹ്മദാബാദിലേയ്ക്ക് ([[Bidar|ബിദാർ]]‍) മാറ്റി.
 
'''[[ഫെരിഷ്താ]]''' എന്ന തൂലികാനാമത്തിൽ ബീജാപൂർ ദർബാറിലെ ആസ്ഥാന ലേഖകൻ മുഹമ്മദ് കാസിം ഹിന്ദു ഷാ(1560-1620) ബഹ്മനി സാമ്രാജ്യത്തിന്റെ സവിസ്തരമായ ചരിത്രം രേഖപ്പെടുത്തി.<ref name=Ferishta/>
 
==പേരിനു പിന്നിൽ ==
ബാഹ്മനി വംശസ്താപകനായ സഫർഖാൻ എന്ന ഹസ്സൻ [[Afghan|അഫ്ഗാൻ]] അല്ലെങ്കിൽ [[Turkish People|തുർക്കി]] വംശജനാണെന്ന് കരുതപ്പെടുന്നു.<ref>Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0</ref>
"https://ml.wikipedia.org/wiki/ബഹ്മനി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്