"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
ഗുൽബർഗയിലെ വലിയ പളളിയുടെ പണി മുഴുമിപ്പിച്ചത് മുഹമ്മദ് ഷായാണ്.<ref name=Ferishta/>
=== അടുത്ത രണ്ടു ദശാബ്ദങ്ങൾ (1377-1397 ) ===
ഈ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ ബാഹ്മനി സിംഹാസനത്തിൽ അഞ്ചു സുൽത്താൻമാർ ഉപവിഷ്ഠരായി. ഈ കാലഘട്ടത്തിലാണ് ബാഹ്മനി സാണ്രാജ്യത്തിനു ചുറ്റുമായി ഖാൻദേശ്, ഗുജറാത്ത്, മാൾവാ എന്നീ സ്വതന്ത്രരാജ്യങ്ങൾ രൂപം കൊണ്ടത്. ദർബാറിൽ ഇറാനികളും,അറബികളും തുർക്കി വംശജരും ദഖിനി മുസ്ലീംകളും ഉണ്ടായിരുന്നു. ഇവർ തമ്മിൽ അധികാരവടംവലികളും നടന്നിരുന്നു<ref name=Gazette/>. കൊട്ടാരത്തിനകത്ത് തായ്വഴികൾ തമ്മിലുളള സ്പർദ്ധകൾ രൂക്ഷമായി. മുജാഹിദ് ഷായും ദാവൂദ് ഷായും കൊല്ലപ്പെട്ടു.പിന്നീട് സ്ഥാനാരോഹണം ചെയ്ത മുഹമ്മദ് ഷാ രണ്ടാമൻ പത്തൊമ്പതു കൊല്ലം ഭരിച്ചു.പക്ഷെ പുത്രൻ ഗിയാസുദ്ദീൻ,വധിക്കപ്പെട്ടു മന്ത്രിപദം നിഷേധിക്കപ്പെട്ട തഗൽചിൻ (അഥവാ ലാൽ ചിൻ)എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ<ref name=GazetteFerishta/> . ഗിയാസുദ്ദീന്റെ വകയിലെ സഹോദരൻ ഷംസുദ്ദീൻ ദാവൂദിനെ സിംഹാസനത്തിലിരുത്തി തഗൽചിൻ മന്ത്രിസ്ഥാനം കൈക്കലാക്കി.<ref name=Radheshyam/>. ഫിറൂസ് ഷാ തഗൽചിന്നിന്റെ കുതന്ത്രങ്ങൾക്കെതിരായി ഫിറൂസ് ഷാ പോരാടി 1397-ൽ സിംഹാസനമേറി.
 
===താജുദ്ദീൻ ഫിറൂസ് ഷാ(ഭരണകാലം 1397-1422)===
ബാഹ്മനി സാമ്രാജ്യത്തിലെ പ്രശസ്തനായ സുൽത്താനായിരുന്നു ഫിറൂസ് ഷാ, മുഹമ്മദി ഷാ ഒന്നാമൻറെ ഏറ്റവും ഇളയ സഹോദരനായിരുന്നു.<ref name=Gazette/><ref name=Ferishta/> <ref name=Sastri>{{cite book|title=Advanced Histroy of India|author=Nilakanta Sastri|publisher=Allied Publishers Private Ltd|year=1970}}</ref>.ഭരണസംവിധാനം ക്രമപ്പെടുത്തി. ഭീമാ നദിക്കരയിൽ ഫിറൂസാബാദ് നഗരം പണിതു. വിജയനഗര സാമ്രാജ്യത്തിനെതിരായി പൊരുതിയ രണ്ടു യുദ്ധങ്ങളിലും( 1398,1406) ഫിറൂസ് ഷാ വിജയം വരിച്ചു. തത്ഫലമായി ദേവരായരുടെ മകളെ വിവാഹം കഴിക്കുകയും ബങ്കാപുരവും കോട്ടയും സ്ഥ്രീധനമായി സ്വീകരിക്കുകയും ചെയ്തു. 1417 -ൽ തെലങ്കാന ആക്രമിച്ചു കീഴടക്കി.പക്ഷേ പണഗൽ യുദ്ധം(1420) ഫിറൂസ് ഷാക്ക് അനുകൂലമായല്ല കലാശിച്ചത്. ഹതാശനും അവശനുമായ സുൽത്താനെതിരായി സഹോദരൻ അഹ്മദ് രംഗത്തെത്തി. ഫിറൂസ് സ്ഥാനമൊഴിഞ്ഞു കൊടുത്തു.
"https://ml.wikipedia.org/wiki/ബഹ്മനി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്